പെരുമഴയത്ത് ചെമ്പിൽ കയറി വരനും വധുവും; നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്

Last Updated:

പെരുമഴക്കാലത്ത് ചെമ്പിലേറി വിവാഹവേദിയിലെത്തി വധൂവരന്മാർ

ചെമ്പിലേറിയ വധൂ വരന്മാർ
ചെമ്പിലേറിയ വധൂ വരന്മാർ
രണ്ടു വർഷങ്ങളിൽ തകർത്തിരമ്പി ഒട്ടേറെ ജീവിതങ്ങളെ ബാധിച്ച പ്രളയകാലത്തെ ഓർമ്മപ്പെടുത്തിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കോരിച്ചൊരിയുന്ന പേമാരിയുടെ വരവ്. ജീവനും, ജീവിതോപാധികളും, സ്വന്തം കൂരയും മഴ കവർന്നു. ഇതേ ദിവസം തന്നെ കുട്ടനാട്ടിലെ ഒരു വിവാഹം ശ്രദ്ധേയമാവുകയാണ്.
പുറത്തു പെരുമഴ, എന്നാൽ ഐശ്വര്യയും രാഹുലും ജീവിതത്തിൽ ഒന്നിക്കുന്ന അസുലഭ മുഹൂർത്തവും ഇതേ ദിനത്തിലാണ്. പുറത്തേക്കു കാലുകുത്തിയാൽ നീന്തേണ്ടി വരുമെന്ന അവസ്ഥയിൽ അരയ്‌ക്കൊപ്പം വെള്ളവും. വണ്ടിയിൽ കയറി വിവാഹവേദിയിൽ പോകൽ ഒന്നും ചിന്തിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിൽ പിന്നെ മറ്റൊന്നും നോക്കിയില്ല. മുഹൂർത്തം തെറ്റും മുൻപ് ഇരുവരും ചെമ്പിലേറി അമ്പലത്തിലെത്തി ശുഭ മുഹൂർത്തത്തിൽ താലികെട്ടി.
അപ്പര്‍ കുട്ടനാട് മേഖലയിലാണ് ഇവർ താമസം. വിവാഹം ഇങ്ങനെയാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് ഇരുവരും പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പെരുമഴയത്ത് ചെമ്പിൽ കയറി വരനും വധുവും; നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement