TRENDING:

മാസ്‌ക് ധരിക്കുമ്പോള്‍ ചെവി വേദനയുണ്ടോ? പരിഹാരവുമായി പന്ത്രണ്ടാം ക്ലാസുകാരി

Last Updated:

തലയുടെ പിൻഭാഗത്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് ദിഗാന്തിക ബാൻഡ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നതോടെ മാസ്ക് വയ്ക്കുമ്പോൾ ചെവിക്കുണ്ടാകുന്ന മർദ്ദവും വേദനയും ഒഴിവാക്കാനാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊൽക്കത്ത: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുകയെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാൽ മാസ്ക് കൊറോണ വൈറസിനെ തടയുമെങ്കിലും പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകൾ  ഉണ്ടാക്കാറുണ്ട്. പലരും ചെവി വേദനയാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാളിലെ പൂർബ ബർദ്ധമാൻ ജില്ലയിൽ നിന്നുള്ള പന്ത്രണ്ടാം ക്ലാസുകാരി.
advertisement

മേമരിയിലെ വിദ്യാസാഗർ സ്മൃതി വിദ്യമന്ദിർ ബ്രാഞ്ച് രണ്ടിലെ ദിഗാന്തിക ബോസാണ് ചെവി വേദന ഒഴിവാക്കാനുള്ള ചെറുഉപകരണം കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തൽ നടത്തിയ ഈ മിടുക്കിക്ക് ഡോ. എ പി ജെ അബ്ദുൾ കലാം ഇഗ്നിറ്റഡ് മൈൻഡ് ചിൽഡ്രൻ ക്രിയേറ്റിവിറ്റി ആന്റ് ഇന്നൊവേഷൻ പുരസ്കാരവും ലഭിച്ചു.

സ്ഥിരമായി മാസ്ക് ധരിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചെവി വേദനയും സമ്മർദ്ദവും അനുഭവപ്പെടുന്നത് ചൂണ്ടിക്കാട്ടിയതാണ് പുതിയ കണ്ടെത്തലിന് പ്രേരിപ്പിച്ചതെന്ന്  17 കാരിയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

advertisement

“ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉപേക്ഷിക്കപ്പെട്ട  പ്ലാസ്റ്റിക് അല്ലെങ്കിൽ ഫ്ലെക്സിബിൾ ബോർഡിന്റെ സഹായത്തോടെയാണ് ഞാൻ ഈ ബാൻഡുകൾ രൂപകൽപ്പന ചെയ്തത്,” ദിഗാന്തിക പറഞ്ഞു.

കണ്ടെത്തലിന് പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മത്സരത്തിൽ വിജയിച്ച ഒമ്പത് കുട്ടികളിൽ ഒരാളായ ദിഗാന്തിക പറയുന്നു.

തലയുടെ പിൻഭാഗത്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് ദിഗാന്തിക ബാൻഡ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നതോടെ മാസ്ക് വയ്ക്കുമ്പോൾ ചെവിക്കുണ്ടാകുന്ന മർദ്ദവും വേദനയും ഒഴിവാക്കാനാകും.

Also Read ഇത് ജോർജ് കുട്ടിയല്ല, മാസ്ക് മാറ്റാതെ വീണ്ടും ലാലേട്ടന്റെ മാസ് എൻട്രി; മോഹൻലാൽ പങ്കുവച്ച വീഡിയോ വൈറൽ

advertisement

ഏപ്രിലിൽ ദിഗാന്തിക  ഉണ്ടാക്കിയ ‘എയർ പ്രൊവൈഡിംഗ് ആൻഡ് വൈറസ് ഡിസ്ട്രോയിംഗ് മാസ്ക്’ നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷന്റെപുരസ്കാരത്തിന് അർഹമായി. കൂടാതെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇത് അംഗീകരിച്ചു.

മകൾക്ക് ഗവേഷണത്തിൽ ഏറെ താൽപര്യമുണ്ടെന്ന് ദിഗാന്തികയുടെ പിതാവ് സുദിപ്ത ബോസ് പറഞ്ഞു. അവളുടെ പഠന മുറി തന്നെ ഒരു ചെറിയ ഗവേഷണ കേന്ദ്രമാണണെന്നും അദ്ദേഹം പറയുന്നു.

<

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
മാസ്‌ക് ധരിക്കുമ്പോള്‍ ചെവി വേദനയുണ്ടോ? പരിഹാരവുമായി പന്ത്രണ്ടാം ക്ലാസുകാരി
Open in App
Home
Video
Impact Shorts
Web Stories