Mohanlal Drishyam 2 | ഇത് ജോർജ് കുട്ടിയല്ല, മാസ്ക് മാറ്റാതെ വീണ്ടും ലാലേട്ടന്റെ മാസ് എൻട്രി; മോഹൻലാൽ പങ്കുവച്ച വീഡിയോ വൈറൽ

Last Updated:

ഏറ്റവും പുതിയ വീഡിയോ ലാലേട്ടൻ തന്നെയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണ് 'ദൃശ്യം-2'.  ഈ സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നിലിപ്പോൾ കേവലം 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മോഹൻ ലാൽ തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതും ദൃശ്യം സെറ്റിലേക്ക് തന്റെ ഏറ്റവും പുതിയ വാഹനമായ ടൊയേട്ട എം.പി.വിയിൽ നിന്നും ഇറങ്ങി 'ദൃശ്യം' സെറ്റിലേക്ക് വരുന്ന വീഡിയോ.
ഏറ്റവും പുതിയ വീഡിയോ ലാലേട്ടൻ തന്നെയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ബ്ലാക്ക്  ടീ ഷർട്ട്, ബ്ലാക് മാസ്ക്, ബ്ലാക് ട്രാക് സ്യൂട്ട്, ബ്ലാക് വാച്ച്, ബ്ലാക് ഫ്രെയിമിലുള്ള കണ്ണട ഇതാണ് ഈ വീഡിയോയിൽ ലാലേട്ടൻരെ കോസ്റ്റ്യൂ. വീഡ‍ിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.
advertisement
ഏതാനും ദിവസങ്ങൾക്ക് മുൻപ് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതും ലാലേട്ടന്റെ മാസ് എൻട്രിയായിരുന്നു. KL 07 CU 2020 എന്ന ഫാന്‍സി നമ്പറിലുള്ള തന്റെ കാറിൽ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് പോകുന്നതായിരുന്നു അന്നത്തെ വീഡിയോ.  'വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും' എന്ന ക്യാപ്ഷനോടെ ഫാൻസ് പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്. എന്നാൽ ആ വീഡിയോയിൽ ലാലേട്ടൻ മാസ്ക് മാറ്റിയെന്ന് ചിലർ വിമർശിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ വീഡിയോയ‌ിൽ മാസ്ക ധരിച്ചാണ് താരരാജാവിന്റെ മാസ് എൻട്രി.
advertisement
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം. വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോഴും വലിയ ആവേശത്തിലാണ് ആരാധകർ.
കഴിഞ്ഞ ദിവസം  ചിത്രീകരണത്തിനിടയിൽ നിന്നും ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം  പകർത്തിയ ഒരു ചിത്രം  ജീത്തു ജോസഫ് പങ്കുവച്ചത് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ലൊക്കേഷൻ ചിത്രങ്ങളും താരത്തിന്റെ മാസ് എൻട്രി വീഡിയോയും പുറത്തുവന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal Drishyam 2 | ഇത് ജോർജ് കുട്ടിയല്ല, മാസ്ക് മാറ്റാതെ വീണ്ടും ലാലേട്ടന്റെ മാസ് എൻട്രി; മോഹൻലാൽ പങ്കുവച്ച വീഡിയോ വൈറൽ
Next Article
advertisement
പിഎം ശ്രീ: പിന്നോട്ട് പോകുക പ്രയാസം; ഫണ്ട് പ്രധാനം; മുഖ്യമന്ത്രി ബിനോയ്‌ വിശ്വത്തെ ഫോണിൽ വിളിച്ചു
പിഎം ശ്രീ: പിന്നോട്ട് പോകുക പ്രയാസം; ഫണ്ട് പ്രധാനം; മുഖ്യമന്ത്രി ബിനോയ്‌ വിശ്വത്തെ ഫോണിൽ വിളിച്ചു
  • മുഖ്യമന്ത്രി പിണറായി വിജയൻ ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് പിഎം ശ്രീ വിഷയത്തിൽ വിശദീകരണം നൽകി.

  • പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറിൽ നിന്ന് പിന്മാറുക പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  • സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ആലപ്പുഴയിൽ നടക്കും, അന്തിമ തീരുമാനം ഇന്നുണ്ടാകും.

View All
advertisement