യുവതിയുടെ അവസ്ഥ വിലയിരുത്തിയ ശേഷം ഡോക്ടർമാർ വിവിധ നേത്ര, റേഡിയോളജിക്കൽ പരിശോധനകൾക്ക് വിധേയരാകാൻ നിർദ്ദേശിച്ചു. എന്നാൽ ഈ പരിശോധനകളിലെല്ലാം കണ്ണിന്റെ സ്ഥിതി സാധാരണ നിലയിലാണ്. മറ്റേതെങ്കിലും ശരീരഭാഗങ്ങളിൽ നിന്ന് കൂടുതൽ രക്തസ്രാവം കണ്ടെത്താനും ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഒക്യുലർ ബ്ലീഡിംഗോ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളോ യുവതിയ്ക്ക് ഉണ്ടായിരുന്നില്ല. അതിനാൽ ഡോക്ടർമാർ ഈ അപൂർവ്വ അവസ്ഥയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇതിനെ തുടർന്ന് ആർത്തവ സമയത്താണ് രണ്ട് തവണയും യുവതിയുടെ കണ്ണുകളിൽ നിന്ന് രക്തം വന്നതെന്ന് കണ്ടെത്തി.
advertisement
Also Read- ആനകൾക്ക് ഇത്രയും സ്നേഹമോ? 12 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടറെ തിരിച്ചറിഞ്ഞ് കാട്ടാന
‘ഒക്കുലാർ വികാരിയസ് മെൻസ്ട്രേഷൻ’ എന്ന അവസ്ഥയാണ് യുവതിയുടെ കണ്ണുകളിൽ നിന്ന് രക്തം വരാൻ കാരണമെന്നും ഡോക്ടർമാർ കണ്ടെത്തി. ഈ അപൂർവ അവസ്ഥയിൽ ആർത്തവ സമയത്ത് ജനനേന്ദ്രിയത്തിൽ നിന്ന് അല്ലാതെ മറ്റ് അവയവങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടാകും. സാധാരണ ഇത്തരത്തിൽ രക്തസ്രാവമുണ്ടാകാറുള്ളത് മൂക്കിൽ നിന്നാണ്. ചുണ്ടുകൾ, കണ്ണുകൾ, ശ്വാസകോശം, ആമാശയം എന്നിവയിൽ നിന്നും രക്തസ്രാവം ഉണ്ടാകാൻ ഇടയുണ്ട്.
ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ ഈ അപൂർവ്വ രോഗ സ്ഥിതിയെക്കുറിച്ച് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് യുവതിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ആർത്തവ സമയത്ത് ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ രക്തസ്രാവത്തിന് കാരണമായ ഈ അവയവങ്ങളിലെ ‘വാസ്കുലർ പെർഫോമബിലിറ്റിയെ’ ബാധിക്കുന്നതാണ് രക്തസ്രാവത്തിന് കാരണമെന്ന് ഗവേഷകർ പറയുന്നു. രക്തസ്രാവം ഉണ്ടാകുന്ന കൃത്യമായ ശരീരഘടനയെക്കുറിച്ച് ഡോക്ടർമാർ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും വിദഗ്ധർ പറയുന്നത് അനുസരിച്ച് എൻഡോമെട്രിയോസിസ് അല്ലെങ്കിൽ എക്സ്ട്രാജെനിറ്റൽ അവയവങ്ങളിലെ എൻഡോമെട്രിയൽ കോശങ്ങളുടെ സാന്നിദ്ധ്യം ഇത്തരത്തിലുള്ള രക്തസ്രാവത്തിന് കാരണമാണെന്നാണ് പറയപ്പെടുന്നത്.
Also Read- World Sleep Day 2021| നിങ്ങൾക്ക് എത്ര മണിക്കൂർ ഉറക്കം ആവശ്യമുണ്ട്?
ഈസ്ട്രജനും പ്രോജസ്റ്ററോണും അടങ്ങിയ ഗർഭനിരോധന ഗുളികകളാണ് യുവതിയ്ക്ക് ഡോക്ടർമാർ മരുന്നായി നിർദ്ദേശിച്ചത്. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം യുവതിയ്ക്ക് കണ്ണുകളിൽ നിന്ന് രക്തം പുറന്തള്ളുന്നത് അനുഭവപ്പെട്ടിട്ടില്ല. ഓരോ 28 ദിവസം കൂടുമ്പോഴും ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം. ഗർഭധാരണമോ ബീജസംയോഗമോ നടക്കാത്തതിന്റെ ഒരു ലക്ഷണം കൂടിയാണ് ആർത്തവം.
സാധാരണ ഒരു ആര്‍ത്തവ സമയത്ത് 15 മുതല്‍ 35 മില്ലി വരെ രക്തം നഷ്ടപ്പെടാം. 80 മില്ലിയില്‍ കൂടുതല്‍ രക്തം പോകുന്നതോ, ബ്ലീഡിങ് കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതോ ഗര്‍ഭാശയ രോഗങ്ങളുടെ ലക്ഷണങ്ങൾ ആകാം.
