ഈ അവസരത്തില്‍, ഉപയോക്താക്കള്‍ തങ്ങള്‍ക്ക് ലഭിച്ച ടിഡിഎസ് സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തേണ്ടതുണ്ട്. ഡോക്യൂമെന്റിനു പുറത്തെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പരിശോധിക്കുന്നതു കൂടാതെ രേഖയുടെ ആധികാരിത ഉറപ്പിക്കാൻ വേറെയും വഴികളുണ്ട്.
Also Read സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ
ഒരു വര്‍ഷം ഒരു വ്യക്തിക്ക് അഞ്ച് തരം ടി.ഡി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാം. അവ താഴേ പറയുന്ന പ്രകാരമാണ്:
Form 16: എംപ്ലോയര്‍ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന നികുതിയാണിത്.
advertisement
Form 16 A: ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നിന്ന് ലഭിച്ച പലിശയില്‍ ബാങ്ക് കുറക്കുന്ന് ടാക്‌സ് ആണിത്.
Form 16B: ഒരു എസ്റ്റേറ്റ് വാങ്ങുന്ന അവസരത്തില്‍ വാങ്ങുന്നയാള്‍ കൊടുക്കേണ്ട നികുതി.
Form 16C: 50,000 രൂപയിലധികം രൂപ വാടകയുള്ള കെട്ടിടത്തില്‍ താമസിക്കുന്നയാള്‍ കൊടുക്കേണ്ട നികുതിയാണിത്.
Form 16D: ഒരു വര്‍ഷം 50 ലക്ഷം രൂപയിലധികം വിലയുള്ള കോണ്ട്രാക്റ്റുകള്‍ ലഭിച്ച കോൺട്രാക്ടർമാരും, മറ്റു സ്‌പെഷലിസ്റ്റുകളും നല്‍കേണ്ട ടാക്‌സാണിത്.
ടിഡിഎസ് സര്‍ട്ടിഫിക്കേറ്റ് ഓണ്‌ലൈനായി വെരിഫൈ ചെയ്യാനുള്ള എളുപ്പ വഴികൾ
Step 1: www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് User ID (പാ9 നമ്പര്‍), പാസ് വേർഡ്, കാപ്ച്ച ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
Step 2: സൈറ്റില്‍ My Account സെലക്റ്റ് ചെയ്ത ശേഷം മെനുവില്‍ കാണിക്കുന്ന 'View Form 26AS (Tax Credit)' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
Step 3: ഇപ്പോള്‍ TRACES എന്ന സൈറ്റ് തുറന്നു വരും. ശേഷം, 'View/Verify Tax Credit' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുകയും ശേഷം 'Verify TDS certificate' ഓപ്ഷ9 സെലക്റ്റ് ചെയ്യുകയും ചെയ്യുക.
Step 4: നികുതി ദാതാവിന്റെ TAN, വര്‍ഷം, TDS തുക, TDS സര്‍ട്ടിഫിക്കേറ്റ് നന്പര്‍, വരുമാന മാര്‍ഗം എന്നിവയും ഫില്‍ ചെയ്യേണ്ടതാണ്. ഇതില്‍, വരുമാന മാര്‍ഗമല്ലാത്ത എല്ലാ വിവരങ്ങളും സര്‍ട്ടിഫിക്കറ്റില്‍ തന്നെ ലഭ്യമാണ്.
Step 5: ഇനി 'Validate' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ടി.ഡി.എസ് വെരിഫിക്കേഷൻ പൂര്‍ത്തിയായി.
കൈയിലുള്ള സര്‍ട്ടിഫിക്കറ്റ് ആധികാരികമാണെങ്കില്‍ ഉടൻ തന്നെ വെബ്‌സൈറ്റില്‍ കാണിക്കുന്നതാണ്. അല്ലാത്ത പക്ഷം, ഒർജിനല്‍ സര്‍ട്ടിഫിക്കറ്റിനായി അധികൃതരെ ബന്ധപ്പെടണം.