സംസ്ഥാനത്ത് മദ്യവില കൂടി: ഒരു കുപ്പി മദ്യത്തിനു 40 രൂപ വർധിക്കുമ്പോൾ സർക്കാരിന് 35 രൂപ നികുതി ഇനങ്ങളിൽ

Last Updated:

750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മദ്യവില കൂടി. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധന. 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക. പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി.
കോവിഡ് മാനദണ്ഡം കർശനാക്കുന്നതിന്‍റെ ഭാഗമായി ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റിന് മുന്നിൽ ഇനി മുതൽ ആൾക്കൂട്ടവും അനുവദിക്കില്ല. ഒരേ സമയം അഞ്ചു പേരെ മാത്രമാകും മദ്യം വാങ്ങാൻ അനുവദിക്കുക.
ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമെന്നു ബവ്കോയും എക്സൈസ് വകുപ്പും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബാറുടമകളായിരുന്നു ഈ ആവശ്യത്തിനു പിന്നിൽ. എന്നാൽ തിരഞ്ഞെടുപ്പ് ആയതിനാൽ തൽക്കാലം അതു മാറ്റേണ്ടതില്ലെന്നാണു തീരുമാനം.
ഒരു കുപ്പി മദ്യത്തിന് 40 രൂപ വർധിക്കുമ്പോൾ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സർക്കാരിനു ലഭിക്കും.മദ്യ കമ്പനികൾക്ക് 4 രൂപയും ബവ്റിജസ് കോർപറേഷന് 1 രൂപയും ലഭിക്കും.
advertisement
ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിന് ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും.
വിദേശ മദ്യ നിർമാതാക്കളിൽ നിന്നു 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉൾപ്പെടെ 1170 രൂപയ്ക്കാകും വിൽപന. ഇതിൽ 1049 രൂപ സർക്കാരിനും 21 രൂപ ബവ്കോക്കും ലഭിക്കും.
advertisement
പുതുക്കിയ വിലയും വർധനവും
ജവാൻ റം (1000 മില്ലി ലീറ്റർ ) – 560, 590(30)
ഓൾഡ് പോർട്ട് റം (1000 എംഎൽ) – 660, 710(50)
സ്മി‍ർനോഫ് വോ‍ഡ്ക (1000 എംഎൽ) – 1730, 1800(70)
ഓൾഡ് മ‍ങ്ക് ലെജൻ‍ഡ് (1000 എംഎൽ) –2020, 2110(90)
മാക്ഡ‍വൽ ബ്രാൻഡി (1000 എംഎൽ) –770, 820(50)
ഹണിബീ ബ്രാൻഡി (1000 എംഎൽ) – 770, 840(70)
മാൻഷ‍ൻ ഹൗസ് ബ്രാൻഡി (1000 എംഎൽ) – 950, 1020(70)
advertisement
മക്ഡ‍വൽ സെലിബ്രേഷ‍ൻ ല‍ക്ഷ്വറി റം (1000 എംഎൽ) – 710, 760(50)
വൈറ്റ് മിസ്‌‍ചീഫ് ബ്രാൻഡി (1000 എംഎൽ) – 770, 840(70)
8 പിഎം ബ്രാൻഡി (1000 എംഎൽ) – 690, 740(50)
റോയൽ ‍ആ‍ംസ് ബ്രാൻഡി (1000 എംഎൽ) – 890, 950(60)
ഓൾഡ് അഡ്മിറൽ ബ്രാൻഡി (1000 എംഎൽ) – 590, 640(50)
മലബാർ ഹൗസ് ബ്രാൻഡി (500 എംഎൽ) – 390, 400(10)
ബിജോ‍യിസ് ബ്രാൻഡി (500 എംഎൽ) – 390, 410(20)
advertisement
ഡാഡി വിൽസൻ റം (500 എംഎൽ) –400, 430(30)
You may also like:പോളിയോ വാക്സിന് പകരം കുട്ടികൾക്ക് നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്ട്രയില്‍ മൂന്ന് നഴ്സുമാർക്ക് സസ്പെന്‍ഷൻ
നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്റെ വിലവര്‍ധിച്ചത്. മദ്യ വിതരണ കമ്പനികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏഴു ശതമാനം വര്‍ധന വരുത്താൻ സർക്കാർ തീരുമാനിച്ചത്.. അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലയിലുണ്ടായ വർധന ചൂണ്ടിക്കാട്ടിയാണ് മദ്യ കമ്പനികൾ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ആദ്യം തീരുമാനം എടുത്തിരുന്നില്ല.
advertisement
ബെവ്കോയുമായി നിലവിൽ കരാറുള്ള കമ്പനികൾക്കാണ് ഏഴു ശതമാനം വരെ വില വർധനയ്ക്ക് അനുമതി നൽകിയത്. ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ 5 ശതമാനം കുറച്ച് കരാര്‍ നല്‍കും. നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്ന് പേര് ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് മദ്യവില കൂടി: ഒരു കുപ്പി മദ്യത്തിനു 40 രൂപ വർധിക്കുമ്പോൾ സർക്കാരിന് 35 രൂപ നികുതി ഇനങ്ങളിൽ
Next Article
advertisement
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
  • മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • ടിവികെ പാർട്ടി പരിപാടിയിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി പറഞ്ഞു.

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ കോടതി, സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ നിർദ്ദേശിച്ചു.

View All
advertisement