TRENDING:

എന്താണ് CIBIL സ്കോർ? വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് സിബിൽ സ്കോറിന്റെ പ്രാധാന്യം

Last Updated:

ക്രെഡിറ്റ് കാർഡുകൾ നൽകാനോ വായ്പ നൽകാനോ ധനകാര്യ സ്ഥാപനങ്ങൾ തീരുമാനിക്കുമ്പോൾ നിങ്ങളുടെ CIBIL സ്കോർ ബാങ്കുകൾ പരിശോധിക്കും. എന്താണ് സിബിൽ സ്‌കോർ എന്നും അതിന്റെ പ്രാധാന്യം എന്തെന്നും പരിശോധിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ലോണുകളോ ക്രെഡിറ്റ് കാർഡുകളോ എടുത്തിട്ടുള്ളവരും എടുക്കാൻ പദ്ധതിയിടുന്നവരും സിബിൽ സ്കോറിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ക്രെഡിറ്റ് കാർഡുകൾ നൽകാനോ വായ്പ നൽകാനോ ധനകാര്യ സ്ഥാപനങ്ങൾ തീരുമാനിക്കുമ്പോൾ വായ്പകൾ എടുക്കുന്നയാളുടെ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നയാളുടെ CIBIL സ്കോർ ബാങ്കുകൾ പരിശോധിക്കും. എന്താണ് സിബിൽ സ്‌കോർ എന്നും അതിന്റെ പ്രാധാന്യം എന്തെന്നും പരിശോധിക്കാം.
advertisement

എന്താണ് CIBIL സ്കോർ?

300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് CIBIL സ്കോർ. എത്രത്തോളം ഉയർന്ന സ്കോറാണോ അത്രത്തോളം മികച്ചത് എന്നതാണ് ഇതിന്റെ രീതി. സാധാരണയായി, 750-ന് മുകളിലുള്ള ഒരു സ്കോർ മികച്ചതായി കണക്കാക്കപ്പെടുന്നു. അത്രയും സ്കോർ ഉള്ള ഒരാൾക്ക് ലോൺ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒരു ഉപഭോക്താവിന്റെ മുൻകാല സാമ്പത്തിക ബാധ്യതകളുടെയും തിരിച്ചടവ് ചരിത്രത്തിന്റെയും എല്ലാം ഒരു പൊതുവായ കണക്ക് കൂട്ടലിലൂടെയാണ് രൂപപ്പെടുന്നത്. ഇത് കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്വഭാവത്തെ സൂചിപ്പിക്കുന്നു. വ്യക്തി തന്റെ തിരിച്ചടവിൽ എപ്പോഴെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും ഇത് വെളിപ്പെടുത്തുന്നു. ഈ സ്കോർ വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയുടെയും ബാധ്യത ചരിത്രത്തിന്റെയും മൊത്തത്തിലുള്ള ഒരു ചിത്രം ധനകാര്യ സ്ഥാപനത്തിന് നൽകുന്നു. CIBIL സ്‌കോർ അടങ്ങിയ റിപ്പോർട്ടിനെ CIBIL റിപ്പോർട്ട് എന്ന് വിളിക്കുന്നു. റിപ്പോർട്ടിൽ വിവിധ വിവരങ്ങൾ അടങ്ങിയിട്ടുണ്ടാകും. വ്യക്തിഗത വിവരങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, തൊഴിൽ വിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, അന്വേഷണ വിവരങ്ങൾ എന്നിവയെല്ലാം റിപ്പോർട്ടിലുണ്ടാകും.

advertisement

Also Read- ITR ഫയലിംഗ് 2023: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് എങ്ങനെ? ഓർമിക്കേണ്ട കാര്യങ്ങൾ

CIBIL സ്കോറിന്റെ പ്രാധാന്യം എന്ത്?

ഒരാൾ ലോൺ എടുക്കുമ്പോഴോ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോഴോ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ആദ്യം അപേക്ഷകന്റെ CIBIL സ്കോർ പരിശോധിക്കും. ക്രെഡിറ്റ് യോഗ്യതയും റിസ്ക് പ്രൊഫൈലും അവർ ഉറപ്പാക്കും. CIBIL റിപ്പോർട്ട് ബാങ്കിനെ ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രം പരിശോധിക്കാൻ സഹായിക്കുന്നു എന്നതാണ് പ്രത്യേകത. ആ വ്യക്തി മുൻപ് കടം തിരിച്ചടയ്ക്കുന്നതിൽ കൃത്യനിഷ്ഠ പാലിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ CIBIL റിപ്പോർട്ടിൽ ഉണ്ടാകും. മുൻ ബാധ്യതകളുടെ തുകയും കാലാവധിയും ഉൾപ്പെടെ ആ വ്യക്തി ഇതുവരെ എത്ര ലോണുകൾ എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇതിൽ ക്രെഡിറ്റ് കാർഡുകളും വായ്പകളും എല്ലാം ഉൾപ്പെടുന്നു. തിരിച്ചടവ് മുടങ്ങുന്നതിലൂടെ ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ ലഘൂകരിക്കാനും അതുവഴി നഷ്ടം കുറയ്ക്കാനും ഇത് ബാങ്കുകളെ സഹായിക്കുന്നു. വ്യക്തിയുടെ CIBIL സ്കോർ മികച്ചതാണെങ്കിൽ മാത്രമേ ബാങ്ക് വായ്പ അനുവദിക്കൂ. അതിനാൽ ഒരു നല്ല സ്കോർ നിലനിർത്തുന്നത് വളരെ പ്രധാനമാണ്. മുമ്പത്തെ ബാധ്യതകൾ തീർത്തു എന്നത് തെളിയിക്കാനുള്ള രേഖയായും CIBIL റിപ്പോർട്ട് വ്യക്തികളെ സഹായിക്കുന്നു.

advertisement

പിഡബ്ല്യുസി റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ നാല് വർഷത്തിനിടെ 20 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് വിതരണം ഗണ്യമായി വളർന്നു. ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം 2017 മാർച്ചിൽ 29 ദശലക്ഷത്തിൽ നിന്ന് 2021 മാർച്ചിൽ 62 ദശലക്ഷമായി ഉയർന്നിരുന്നു. 2019ലും 2020ലും ഇത് യഥാക്രമം 26 ശതമാനവും 23 ശതമാനവും വർദ്ധിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/
എന്താണ് CIBIL സ്കോർ? വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് സിബിൽ സ്കോറിന്റെ പ്രാധാന്യം
Open in App
Home
Video
Impact Shorts
Web Stories