ITR ഫയലിംഗ് 2023: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് എങ്ങനെ? ഓർമിക്കേണ്ട കാര്യങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
ഐടിആർ സ്വയം ഫയൽ ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ടാക്സ് പ്രൊഫഷണലിൽ നിന്നും സഹായം തേടാവുന്നതാണ്
2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ (Income Tax Return) ഫയൽ ചെയ്യേണ്ട സമയമായിരിക്കുന്നു. വ്യക്തികൾക്ക് അവരുടെ ആദായ നികുതി റിട്ടേണുകൾ (ITR) സ്വന്തമായി ഫയൽ ചെയ്യാൻ സാധിക്കും. സമീപ കാലത്ത് ഈ പ്രക്രിയ വളരെ ലളിതമാക്കി നികുതിദായകരെ സഹായിക്കാൻ സർക്കാർ വിവിധ ഓൺലൈൻ പോർട്ടലുകളും സൗകര്യങ്ങളും കൊണ്ടു വന്നിട്ടുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിന് ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നിങ്ങൾ ശേഖരിക്കേണ്ടതുണ്ട് എന്നതാണ് പ്രധാനം. തുടർന്ന് നിങ്ങൾക്ക് ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് (https://www.incometax.gov.in/iec/foportal/) സന്ദർശിക്കുകയും നിങ്ങളുടെ റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നതിന് ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യാം. നിങ്ങൾക്ക് സ്വന്തമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. അതേസമയം നിങ്ങളുടെ ഐടിആർ സ്വയം ഫയൽ ചെയ്യുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ടാക്സ് പ്രൊഫഷണലിൽ നിന്നും സഹായം തേടാവുന്നതാണ്. പക്ഷെ അപ്പോൾ ഈ സേവനങ്ങൾക്ക് നിങ്ങൾ ഒരു ഫീസ് നൽകേണ്ടി വരും.
ചില തയ്യാറെടുപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും ഉപയോഗിച്ച് ഇത് നിങ്ങൾക്ക് സ്വയം ചെയ്യാൻ തീർച്ചയായും സാധിക്കും. തടസ്സമില്ലാത്ത ഐടിആർ ഫയലിംഗിനായി ഇനിപ്പറയുന്ന രേഖകളും വിവരങ്ങളും തയ്യാറാക്കി സൂക്ഷിക്കുക.
പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ്
ആധാർ കാർഡ് അല്ലെങ്കിൽ ആധാർ നമ്പർ
IFSC കോഡ് ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
advertisement
ഫോം 16 അല്ലെങ്കിൽ നിങ്ങളുടെ തൊഴിലുടമയിൽ നിന്നുള്ള ശമ്പള സർട്ടിഫിക്കറ്റ് (നിങ്ങൾ ഒരു ശമ്പളമുള്ള വ്യക്തിയാണെങ്കിൽ)
ബാങ്കുകളോ മ്യൂച്വൽ ഫണ്ടുകളോ പോലുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന TDS (സ്രോതസ്സിൽ നിന്ന് നികുതി കുറച്ചത്) സർട്ടിഫിക്കറ്റുകൾ (ഫോം 16A/16B/16C)
പലിശ വരുമാനം, വാടക വരുമാനം അല്ലെങ്കിൽ മൂലധനത്തിൽ നിന്നുള ലാഭം എന്നിവ പോലുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിന്റെ വിശദാംശങ്ങൾ
പ്രൊവിഡന്റ് ഫണ്ട് (PF), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), ലൈഫ് ഇൻഷുറൻസ് പ്രീമിയം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (NSC), ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ELSS) പോലെയുള്ള ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C മുതൽ 80U വരെയുള്ള നികുതി കിഴിവുകൾക്കുള്ള നിക്ഷേപ തെളിവുകൾ
advertisement
അഡ്വാൻസ് ടാക്സ്, സെൽഫ് അസസ്മെന്റ് ടാക്സ് അല്ലെങ്കിൽ ടിഡിഎസ് രൂപത്തിൽ നടത്തിയ ഏതെങ്കിലും നികുതി പേയ്മെന്റുകളുടെ വിശദാംശങ്ങൾ
ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ ക്ലെയിം ചെയ്യുന്ന ഏതെങ്കിലും നികുതി ഇളവുകളുടെയോ കിഴിവുകളുടെയോ വിശദാംശങ്ങൾ.
നികുതിദായകർ ഭാവി റഫറൻസിനായി നികുതി അധികൃതർക്ക് സമർപ്പിച്ച എല്ലാ രേഖകളുടെയും ഒരു റെക്കോർഡ് സൂക്ഷിക്കണം. ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും തയ്യാറായിക്കഴിഞ്ഞാൽ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് (https://www.incometax.gov.in/iec/foportal/) വഴി നിങ്ങൾക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ ഐടിആർ ഫയൽ ചെയ്യാം.
advertisement
ഐടിആർ ഫയൽ ചെയ്യുന്നത് ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിക്കുന്നതിന് അനിവാര്യമായ ഒരു ഘടകമാണ് . കൂടാതെ വരുമാനത്തിന്റെ തെളിവ് നൽകൽ, റീഫണ്ട് ക്ലെയിം ചെയ്യൽ, പിഴകൾ ഒഴിവാക്കൽ തുടങ്ങിയ വിവിധ ഉദ്ദേശ്യങ്ങൾ ഇത് നിറവേറ്റുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 29, 2023 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ITR ഫയലിംഗ് 2023: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് എങ്ങനെ? ഓർമിക്കേണ്ട കാര്യങ്ങൾ