ഒരു ബൈക്കിന് സീറ്റ് ബെൽറ്റ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സാധ്യത തീരെ കുറവാണ്. എന്നാൽ വിശ്വസിച്ചേ പറ്റു. ഇപ്പോളിതാ ഇറ്റാലിയൻ വാഹന ഡിസൈൻ കമ്പനിയായ ഇറ്റാൽഡിസൈൻ ഇരുചക്ര വാഹനത്തിനുള്ള സീറ്റ് ബെൽറ്റ് നിർമ്മിച്ചു കഴിഞ്ഞിരിക്കുന്നു, ഇപ്പോ അതിനുള്ള പേറ്റൻ്റിന് അപേക്ഷിച്ചിരിക്കുകയാണ് കമ്പനി.
വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ ഈ സവിശേഷത ഇത്രയും നാൾ ഇല്ലാതിരുന്നതിന് വിവിധ കാരണങ്ങളുണ്ടാകാം. ആശയം അല്ലെങ്കിൽ രൂപകൽപ്പന ചെയ്യുന്നതിലെ വെല്ലുവിളികൾ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. കൂടാതെ ബൈക്കിൽ സ്വതന്ത്രമായി സവാരി ചെയ്യുന്നതിന്റെ മുഴുവൻ ലക്ഷ്യത്തെയും ഒരു സീറ്റ് ബെൽറ്റിലൂടെ ഇല്ലാതാകുന്നു. എങ്കിലും,ഇറ്റാലിയൻ ഡിസൈൻ ഹൗസ് അവതരിപ്പിച്ച് ഇരുചക്ര വാഹന സീറ്റ് ബെൽറ്റ് ഈ ധാരണ മുഴുവൻ മാറ്റിയേക്കാം.
advertisement
ഒരു മാധ്യമം നൽകിയ റിപ്പോർട്ട് പ്രകാരം, ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ അത് ഓടിക്കുന്നവരെ സംരക്ഷിക്കാൻ സാധ്യമാവുന്ന സീറ്റ് ബെൽറ്റ് സംവിധാനത്തിനാണ് ഇറ്റാൽഡിസൈൻ ജിയുജിയാരോ എസ്.പി.അഹാസ് എന്ന കമ്പനി പേറ്റൻ്റുമായി വരുന്നത്.
Also Read- World Menstrual Hygiene Day 2021 | വിശേഷ ദിവസത്തിന്റെ പ്രമേയവും പ്രാധാന്യവും ഉദ്ധരണികളും
ഫോക്സ്‍വാഗൺ ഗോൾഫ്, ഡ്യുക്കാട്ടി 860 ജിടി, ലംബോർഗിനി ഗല്ലാർഡോ എന്നിവയുടെ, രൂപകൽപ്പന ചുമതല വഹിച്ചപ്രമുഖ ഡിസൈനർ ജിയോർജെറ്റോ ജിയുജിയാരോ സ്ഥാപിച്ച സ്ഥാപനമാണ് ഇറ്റാൽഡിസൈൻ.
ഇറ്റാൽഡിസൈൻ തങ്ങളുടെ ഈ പുതിയ ഇരുചക്ര വാഹന സീറ്റ് ബെൽറ്റിനെ ‘മോട്ടോർ സൈക്കിൾ ഒക്യുപെന്റ് പ്രൊട്ടക്ഷൻ സിസ്റ്റം’ എന്നാണ് വിളിക്കുന്നത്.
അപകടങ്ങളുടെ ആഘാതവും തരവുമനുസരിച്ച് വാഹനം ഓടിക്കുന്ന ആളെ ബൈക്കിൽത്തന്നെ നിലനിർത്തുന്ന രീതിയിലും, കൂട്ടിയിടി സാഹചര്യങ്ങളിൽ ഇരുചക്രവാഹനത്തിൽ നിന്ന് വേർപെടുത്താൻ അനുവദിക്കുന്ന രീതിയിലുമാണ് ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സീറ്റ് ബെൽറ്റിലെ നിരവധി സെൻസറുകളും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെയാണ് ഇത് സാധ്യമാവുക.
ഇറ്റാൽഡിസൈൻ രൂപകൽപന നൽകിയിരിക്കുന്ന അവരുടെ പുതിയ സീറ്റ് ബെൽറ്റ് സംവിധാനത്തിൽ മൃദുവായ മെറ്റീരിയൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഷെൽ പോലുള്ള ബാക്ക്‌റെസ്റ്റ് ആണ് പ്രധാന ഭാഗം. ഇത് ഇരുചക്ര വാഹനം ഓടിക്കുന്നയാൾ കെട്ടേണ്ട ഏറ്റവും പ്രധാന ഘടകമാണ്.
വാഹമോടിക്കുന്നയാൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഫ്ലെക്സിബിൾ ജോയിന്റ് വഴിയാണ് ഇരുചക്രവാഹനത്തിലേക്ക് ഈ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കുന്നത്. ഒരു ഇലക്ട്രോണിക് കൺട്രോൾ മൊഡ്യൂളിലാണ് ഈ സീറ്റ് ബെൽറ്റിൻ്റെ പ്രവർത്തനം.
വാഹനം തലകീഴായി മറിഞ്ഞാൽ ഈ സീറ്റ് ബെൽറ്റ് വാഹനമോടിക്കുന്നയാളെ വാഹനത്തിൽ നിന്ന് തെറിച്ചു പോകാതെ നിലനിർത്തും. നേരെമറിച്ച്, മറ്റ് തരത്തിലുള്ള അപകടമാണെങ്കിൽ സീറ്റ് ബെൽറ്റ് ബാക്ക് റസ്റ്റിനൊപ്പം വാഹനമോടിക്കുന്നയാളെയും വേർപെടുത്തുന്നു.
ഈ സീറ്റ് ബെൽറ്റ് സംവിധാനം സ്കൂട്ടറുകൾക്കും ടൂറിംഗ് മോഡൽ മോട്ടോർ ബൈക്കുകൾക്കുമാണ് കൂടുതൽ അനുയോജ്യം. ഇരുചക്രവാഹനത്തിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്നതിലൂടെ ഒരാൾക്ക് മാത്രമേ സഞ്ചരിക്കാനാവൂ എന്നത് ഒരു പോരായ്മയാണ്.