TRENDING:

ക്രിസ്‌മസ് പുതുവര്‍ഷ ബമ്പർ ഒന്നാം സമ്മാനം പാറശാലയിൽ; 12 കോടി ആര്യങ്കാവ് വഴി അതിർത്തി കടന്നോ?

Last Updated:

18​ ​വ​ര്‍​ഷ​ത്തി​നി​ടെ മറ്റ് അനവധി സമ്മാനങ്ങൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​ഭാ​ഗ്യം​ ​ത​ന്റെ​ ​കൈ​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​യത് ഇതാദ്യമാണെന്ന് വെങ്കിടേശ് പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേ​ര​ള​ ​ഭാ​ഗ്യ​ക്കു​റി​യു​ടെ​ ​ക്രി​സ്‌​മ​സ് ​-​ ​പു​തു​വ​ത്സ​ര ബമ്പർ നറുക്കെടുത്ത് 24 മണിക്കൂർ പിന്നിട്ടിട്ടും 12 കോടിയുടെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്താനായിട്ടില്ല. ആ​ര്യ​ങ്കാ​വി​ലെ​ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​ ​വി​റ്റ​ ​എ​ക്‌​സ്.​ജി​ 358753​ ​ടി​ക്ക​റ്റി​നാ​ണ് ​സ​മ്മാ​നം​ ​അ​ടി​ച്ച​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മു​ഹ​മ്മ​ദ് ​യാ​സി​ന്‍​ ​ന​ട​ത്തു​ന്ന​ ​ഹോ​ള്‍​സെ​യി​ല്‍​ ​ഏ​ജ​ന്‍​സി​യാ​യ​ ​എ​ന്‍.​എം.​കെ​യി​ല്‍​ ​നി​ന്നാ​ണ് ​തെ​ങ്കാ​ശി​ ​സ്വ​ദേ​ശി​യാ​യ​ ​വെ​ങ്കി​ടേ​ശി​ന്റെ​ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​ക്ക് ​സ​മ്മാ​നാ​ര്‍​ഹ​മാ​യ​ ​ടി​ക്ക​റ്റ് ​കി​ട്ടി​യ​ത്.​ ​
advertisement

ശബരിമല തീർഥാടകരോ, അന്യസംസ്ഥാന ലോറി ഡ്രൈവർമാരോ ആയിരിക്കും ആ ഭാഗ്യവാനെന്ന് വെങ്കിടേശ് പറയുന്നു. പ്രധാനമായും തന്‍റെ കൈയിൽനിന്ന് ടിക്കറ്റ് വാങ്ങുന്നത് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണ്. അതുകൂടാതെ ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് ആര്യങ്കാവ്. നിരവധി തീർത്ഥാടകരും തന്‍റെ കൈയിൽനിന്ന് ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് വെങ്കിടേശ് പറയുന്നു.

Also Read- ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ

advertisement

18​ ​വ​ര്‍​ഷ​ത്തി​നി​ടെ മറ്റ് അനവധി സമ്മാനങ്ങൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​ഭാ​ഗ്യം​ ​ത​ന്റെ​ ​കൈ​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​യത് ഇതാദ്യമാണെന്ന് വെങ്കിടേശ് പറയുന്നു. ഏ​ജ​ന്‍​സി​ ​ക​മ്മി​ഷ​നാ​യി​ ​ല​ഭി​ക്കു​ന്ന​ ​തു​ക​ ​സ്ഥാ​പ​നം​ ​വി​പു​ലീ​ക​രി​ക്കാ​ന്‍​ ​ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ​വെ​ങ്കി​ടേ​ശ് ​പ​റ​ഞ്ഞു.​ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​യി​ല്‍​ ​ഇ​പ്പോ​ള്‍​ ​നാ​ല് ​ജീ​വ​ന​ക്കാ​രു​ണ്ട്.​ ​വെ​ങ്കി​ടേ​ശി​ന്റെ​ ​ഭാ​ര്യ​യും​ ​ര​ണ്ട് ​മ​ക്ക​ളും​ ​ത​മി​ഴ്നാ​ട്ടി​ലാ​ണ് ​താ​മ​സം.

ഞായറാഴ്ച തിരുവനന്തപുരം ഗോർക്കി ഭവനിൽ , തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനാണ് നറു‍ക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമായ സമ്മർ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.

advertisement

Also Read- WinWin W 599 Kerala Lottery Results | വിൻ വിൻ W-599 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയുടെയും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപയുടെയും ആറു വീതം ടിക്കറ്റുകളും ഇതോടൊപ്പം നറുക്കെ‍ടുത്തു. ക്രിസ്മസ്–പുതുവത്സര ബംപറിന്റെ ആകെ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 32,99,982 ടിക്കറ്റുകൾ വിറ്റു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

12 ടിക്കറ്റുകൾക്കു കേടുപാടുണ്ടായി. ലോട്ടറി വിൽപനയിലൂടെ 77.35 കോടി രൂപയും ജിഎസ്ടി ഇനത്തിൽ 28 % തുകയും സർക്കാരിനു കിട്ടും. ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഒന്നാം സമ്മാനം ലഭിച്ചയാൾക്ക് 7.56 കോടി രൂപയാണു ലഭിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Money/
ക്രിസ്‌മസ് പുതുവര്‍ഷ ബമ്പർ ഒന്നാം സമ്മാനം പാറശാലയിൽ; 12 കോടി ആര്യങ്കാവ് വഴി അതിർത്തി കടന്നോ?
Open in App
Home
Video
Impact Shorts
Web Stories