ആരാണ് പ്രധാന തൊഴിലുടമ?
സ്ഥാപനത്തിന്റെ ഉടമയെയോ മാനേജരോ ഒരു ഫാക്ടറിയിലെ പ്രധാന തൊഴിലുടമയായി കണക്കാക്കപ്പെടുന്നു. സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ നിയന്ത്രണവും മേല്‍നോട്ടവും വഹിക്കുന്ന വ്യക്തിയായിരിക്കും സ്ഥാപനത്തിന്റെ പ്രധാന തൊഴിലുടമ. ഒരു കരാറുകാരന്‍ വഴി കരാര്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന വ്യക്തിയാണ് പ്രധാന തൊഴിലുടമ. പ്രധാന തൊഴിലുടമകളെ ബന്ധപ്പെട്ട കരാര്‍ തൊഴിലുടമകളുമായി ഫലപ്രദമായി ബന്ധിപ്പിക്കുന്ന സേവനമാണ് ഇപിഎഫ്ഒയുടെ ഇലക്ട്രോണിക് സംവിധാനം.
Also Read ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് ഓണ്‌ലൈനായി വെരിഫൈ ചെയ്യാനുള്ള എളുപ്പ വഴികള്‍
advertisement
എന്താണ് ഈ സേവനം?
പ്രധാന തൊഴിലുടമകള്‍ക്ക് വര്‍ക്ക് ഓര്‍ഡറുകള്‍, തൊഴില്‍ കരാറുകള്‍, കരാര്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ നേരിട്ട് അപ്ലോഡ് ചെയ്യുന്നതിന് ഇപിഎഫ്ഒയുടെ വെബ്സൈറ്റില്‍ ലഭ്യമായ ഒരു ഓണ്‍ലൈന്‍ സൌകര്യമാണ് ഈ ആപ്ലിക്കേഷന്‍. യോഗ്യരായ ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ നല്‍കുകയാണ് ഈ സേവനത്തിന്റെ ലക്ഷ്യം.
രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?
പ്രധാന തൊഴിലുടമകളുടെ രജിസ്‌ട്രേഷന് രണ്ട് വിഭാഗങ്ങളുണ്ട്.
സ്ഥാപന കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവയിലൂടെ ഇതിനകം തന്നെ ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍.- സര്‍ക്കാര്‍ സംഘടനകള്‍, സ്ഥാപനങ്ങള്‍, പാന്‍, മൊബൈല്‍ നമ്പര്‍ എന്നിവ വഴി ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വകുപ്പുകള്‍.
പ്രധാന തൊഴില്‍ ദാതാക്കളുടെ കരാര്‍ തൊഴിലുടമകളുമായി ബന്ധപ്പെട്ട ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കല്‍.
ഇപിഎഫ്ഒ സാധാരണ ഇപിഎഫ് വരിക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ബാലന്‍സ് പരിശോധിക്കുന്നതിനുള്ള രീതി നടപ്പിലാക്കിയിട്ടുണ്ട്. എസ്എംഎസ്, ഓണ്‍ലൈന്‍, മിസ്ഡ് കോള്‍, UMANG ആപ്പ് എന്നിവ ഉപയോഗിച്ച് പിഎഫ് ബാലന്‍സ് പരിശോധിക്കാവുന്നതാണ്. കൂടാതെ ഇനി മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്പോള്‍ ഓരോ വ്യക്തിക്കും സ്വയം തന്നെ പിഎഫ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് 'എക്സിറ്റ്' തീയതി പുതുക്കാം. ഇതുവരെ പഴയ കമ്പനിയാണ് മുന്‍ ജീവനക്കാരുടെ എക്സിറ്റ് തീയതി നല്‍കിയിരുന്നത്. പിഎഫ് നിയമ പ്രകാരം എക്സിറ്റ് തീയതി രേഖപ്പെടുത്താത്ത പിഎഫ് വരിക്കാര്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനോ പഴയ സ്ഥാപനത്തില്‍ നിന്നും പുതിയ സ്ഥാപനത്തിലേക്ക് അക്കൗണ്ട് മാറ്റാനോ സാധിക്കില്ല.