TDS സര്‍ട്ടിഫിക്കറ്റ് ഓണ്‌ലൈനായി വെരിഫൈ ചെയ്യാനുള്ള എളുപ്പ വഴികള്‍

Last Updated:

ടിഡിഎസ് സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തേണ്ടതുണ്ട്. ഡോക്യൂമെന്റിനു പുറത്തെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പരിശോധിക്കുന്നതു കൂടാതെ രേഖയുടെ ആധികാരിത ഉറപ്പിക്കാൻ വേറെയും വഴികളുണ്ട്.

ആദായ നികുതി ആക്റ്റ് പ്രകാരം ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നു വലിയ തുകകള്‍ പിന്‍വലിക്കുന്ന സമയത്ത് ടിഡിഎസ് (ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ്) തുക അടക്കല്‍ നിര്‍ബന്ധമാണ്. നിയമമനുസരിച്ച്, നിശ്ചിത പേയ്‌മെന്റ് പരിധി കവിഞ്ഞാല്‍ കമ്പനികളും, പേയ്‌മെന്റ് നടത്തുന്ന വ്യക്തികളും ടിഡിഎസ് പിൻവലിക്കുന്ന തുകയില്‍ നിന്ന് ടാക്‌സ് സംഖ്യ കുറയ്‌ക്കേണ്ടതുണ്ട്. നികുതി വകുപ്പ് നിര്‍ദ്ദേശിക്കുന്ന നിരക്കിലാണ് ഈ സംഖ്യ കുറക്കേണ്ടത്.
ഈ അവസരത്തില്‍, ഉപയോക്താക്കള്‍ തങ്ങള്‍ക്ക് ലഭിച്ച ടിഡിഎസ് സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തേണ്ടതുണ്ട്.  ഡോക്യൂമെന്റിനു പുറത്തെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പരിശോധിക്കുന്നതു  കൂടാതെ രേഖയുടെ ആധികാരിത ഉറപ്പിക്കാൻ വേറെയും വഴികളുണ്ട്.
ഒരു വര്‍ഷം ഒരു വ്യക്തിക്ക് അഞ്ച് തരം ടി.ഡി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാം. അവ താഴേ പറയുന്ന പ്രകാരമാണ്:
Form 16: എംപ്ലോയര്‍ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന നികുതിയാണിത്.
advertisement
Form 16 A: ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നിന്ന് ലഭിച്ച പലിശയില്‍ ബാങ്ക് കുറക്കുന്ന് ടാക്‌സ് ആണിത്.
Form 16B: ഒരു എസ്റ്റേറ്റ് വാങ്ങുന്ന അവസരത്തില്‍ വാങ്ങുന്നയാള്‍ കൊടുക്കേണ്ട നികുതി.
Form 16C: 50,000 രൂപയിലധികം രൂപ വാടകയുള്ള കെട്ടിടത്തില്‍ താമസിക്കുന്നയാള്‍ കൊടുക്കേണ്ട നികുതിയാണിത്.
Form 16D: ഒരു വര്‍ഷം 50 ലക്ഷം രൂപയിലധികം വിലയുള്ള കോണ്ട്രാക്റ്റുകള്‍ ലഭിച്ച കോൺട്രാക്ടർമാരും, മറ്റു സ്‌പെഷലിസ്റ്റുകളും നല്‍കേണ്ട ടാക്‌സാണിത്.
ടിഡിഎസ് സര്‍ട്ടിഫിക്കേറ്റ് ഓണ്‌ലൈനായി വെരിഫൈ ചെയ്യാനുള്ള എളുപ്പ വഴികൾ
advertisement
Step 1: www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് User ID (പാ9 നമ്പര്‍), പാസ് വേർഡ്, കാപ്ച്ച ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
Step 2: സൈറ്റില്‍ My Account സെലക്റ്റ് ചെയ്ത ശേഷം മെനുവില്‍ കാണിക്കുന്ന 'View Form 26AS (Tax Credit)' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
Step 3: ഇപ്പോള്‍ TRACES എന്ന സൈറ്റ് തുറന്നു വരും. ശേഷം, 'View/Verify Tax Credit' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുകയും ശേഷം 'Verify TDS certificate' ഓപ്ഷ9 സെലക്റ്റ് ചെയ്യുകയും ചെയ്യുക.
advertisement
Step 4: നികുതി ദാതാവിന്റെ TAN, വര്‍ഷം, TDS തുക, TDS സര്‍ട്ടിഫിക്കേറ്റ് നന്പര്‍, വരുമാന മാര്‍ഗം എന്നിവയും ഫില്‍ ചെയ്യേണ്ടതാണ്. ഇതില്‍, വരുമാന മാര്‍ഗമല്ലാത്ത എല്ലാ വിവരങ്ങളും സര്‍ട്ടിഫിക്കറ്റില്‍ തന്നെ ലഭ്യമാണ്.
Step 5: ഇനി 'Validate' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ടി.ഡി.എസ് വെരിഫിക്കേഷൻ പൂര്‍ത്തിയായി.
കൈയിലുള്ള സര്‍ട്ടിഫിക്കറ്റ് ആധികാരികമാണെങ്കില്‍ ഉടൻ തന്നെ വെബ്‌സൈറ്റില്‍ കാണിക്കുന്നതാണ്. അല്ലാത്ത പക്ഷം, ഒർജിനല്‍ സര്‍ട്ടിഫിക്കറ്റിനായി അധികൃതരെ ബന്ധപ്പെടണം.
മലയാളം വാർത്തകൾ/ വാർത്ത/Money/
TDS സര്‍ട്ടിഫിക്കറ്റ് ഓണ്‌ലൈനായി വെരിഫൈ ചെയ്യാനുള്ള എളുപ്പ വഴികള്‍
Next Article
advertisement
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
  • ഗുർമിത്കലിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് യാദ്ഗിർ ജില്ലാ ഭരണകൂടം ഉപാധികളോടെ അനുമതി നൽകി.

  • മാർച്ച് നരേന്ദ്ര റാത്തോഡ് ലേഔട്ടിൽ നിന്ന് ആരംഭിച്ച് പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും.

  • പൊതുസ്വത്തിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടം വരുത്തരുതെന്നും, കർശന നിബന്ധനകൾ പാലിക്കണമെന്നും നിർദ്ദേശം.

View All
advertisement