Also Read- റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിച്ച് അമേരിക്കൻ കമ്പനിയായ കെകെആർ
രാജ്യത്തെ ഏഴായിരം നഗരങ്ങളിലായി 12000ത്തോളം സ്റ്റോറുകളായി റിലയൻസ് റീട്ടെയിലിന് വിപുലമായ ശൃംഖലയാണുള്ളത്. 4.28 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തിലാണ് റിലയൻസ് റീട്ടെയിൽ നിക്ഷേപം. കഴിഞ്ഞ രണ്ട് നിക്ഷേപ ഇടപാടുകളിലും നിക്ഷേപമൂല്യം 4.21 ലക്ഷം കോടി രൂപയായിരുന്നു.
Also Read- സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും
advertisement
ഓയിൽ-ടു-ടെലികോം കമ്പനിയായ ആർഐഎൽ അതിന്റെ റീട്ടെയിൽ ബിസിനസ്സ് ഏറ്റെടുക്കലുകളിലൂടെ വിപുലീകരിക്കുകയും പ്രമുഖ ആഗോള നിക്ഷേപകരെ അണിനിരത്തുകയും ചെയ്യുകയാണ്. എതിരാളികളായ ആമസോൺ ഇന്ത്യ, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ട് എന്നിവയെ ഇന്ത്യൻ വിപണിയിൽ നേരിടുന്നതിനാണിത്.
കഴിഞ്ഞ 40 വർഷമായി സാങ്കേതിക മേഖല, ഉപഭോക്തൃ സേവനം, ധനകാര്യ സേവനം, ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനിയാണ് ജനറൽ അറ്റ്ലാന്റിക്. ഈ നിക്ഷേപം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യൻ റീട്ടെയിൽ മേഖലയുടെ പരിവർത്തനത്തിന് നേതൃത്വം നൽകാനുള്ള റിലയൻസ് റീട്ടെയിലിന്റെ പ്രവർത്തന മികവിന് അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
Also Read- ബാങ്ക് തട്ടിപ്പ് തടയാൻ പോസിറ്റീവ് പേ സംവിധാനം ജനുവരി ഒന്ന് മുതൽ നടത്താൻ RBI നിർദേശം
റിലയൻസിൽ രണ്ടാമത്തെ നിക്ഷേപമാണ് ജനറൽ അറ്റ്ലാന്റിക് നടത്തുന്നത്. മെയ് മാസത്തിൽ ജിയോ പ്ലാറ്റ്ഫോമിൽ 6598 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ ആദ്യവാരം ഇക്വിറ്റി ഭീമനായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയിലിൽ 7500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു. 1.75 % ഓഹരികളാണ് ഇതിലൂടെ സിൽവർ ലേക്കിന് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ച കെകെആർ 5550 കോടിരൂപ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. 1.28 % ഓഹരികളാണ് കെകെആർ നേടുന്നത്. 3.38 ബില്യൺ ഡോളർ വിലമതിക്കുന്ന മറ്റൊരു ഇടപാടിൽ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക് ബിസിനസുകൾ വാങ്ങുകയാണെന്ന് റിലയൻസ് റീട്ടെയിൽ നേരത്തെ അറിയിച്ചിരുന്നു.
“വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ശാക്തീകരിക്കുന്നതിനും ആത്യന്തികമായി ഇന്ത്യൻ റീട്ടെയിൽ രൂപാന്തരപ്പെടുത്തുന്നതിനുമായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ ജനറൽ അറ്റ്ലാന്റിക്കുമായുള്ള ബന്ധം വിപുലീകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്'' ഇടപാടിനെ സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രതികരിച്ചു.
Also Read- 5 പേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം; 100 രൂപയുടെ പ്രതിമാസ ലോട്ടറി വരുന്നു
“രാജ്യത്തെ റീട്ടെയിൽ മേഖലയിൽ മാറ്റം വരുത്താൻ മുകേഷിന്റെ പുതിയ കൊമേഴ്‌സ് ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ ജനറൽ അറ്റ്ലാന്റിക് സന്തോഷിക്കുന്നു, ഡിജിറ്റൽ ഇന്ത്യയെ പ്രാപ്തരാക്കാനുള്ള ലക്ഷ്യത്തിനൊപ്പം കൈകോർക്കുന്നു. ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം അർത്ഥവത്താക്കുന്നതിന് റിലയൻസ് ടീമുമായി വീണ്ടും പങ്കാളികളാകാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്. ”-ജനറൽ അറ്റ്ലാന്റിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിൽ ഫോർഡ് പറഞ്ഞു,
എല്ലാ ഇന്ത്യൻ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പ്രയോജനത്തിനായി ഇന്ത്യൻ റീട്ടെയിൽ മേഖലയെ വികസിപ്പിക്കാനുള്ള ദൗത്യത്തിൽ ജനറൽ അറ്റ്ലാന്റിക്കിനെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ ഡയറക്ടർ ഇഷാ അംബാനി പറഞ്ഞു.
Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.