പ്രമുഖ അമേരിക്കൻ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് റീട്ടെയിലിലെ 1.28 ശതമാനം ഓഹരിയായിരിക്കും കെകെആർ സ്വന്തമാക്കുക. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള കെകെആറിന്റെ രണ്ടാമത്തെ നിക്ഷേപപങ്കാളിത്തമാണ് ഇത്. നേരത്തെ ജിയോയിലും കെകെആർ നിക്ഷേപം നടത്തിയിരുന്നു. റിലയൻസ് റീട്ടെയിലിന് 4.21 ലക്ഷം കോടി രൂപയുടെ നിക്ഷേപമൂല്യമാണുള്ളതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കി.
Also Read- സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും
“എല്ലാ ഇന്ത്യക്കാർക്കും പ്രയോജനകരമായ രീതിയിൽ ഇന്ത്യൻ റീട്ടെയിൽ ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്നതിനും പരിവർത്തനം ചെയ്യുന്നതിനുമുള്ള ഞങ്ങളുടെ മുന്നേറ്റം തുടരുമ്പോൾ റിലയൻസ് റീട്ടെയിൽ വെഞ്ച്വറുകളിൽ നിക്ഷേപകനെന്ന നിലയിൽ കെകെആറിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്.” - റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
Also Read- ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുത്ത് റിലയൻസ് ; സ്വന്തമാക്കിയത് 24,713 കോടി രൂപയ്ക്ക്
കൂടുതൽ ഇന്ത്യൻ ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറുമ്പോൾ റിലയൻസ് റീട്ടെയിലിന്റെ പുതിയ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉപഭോക്താക്കൾക്കും ചെറുകിട ബിസിനസുകൾക്കും പ്രധാന ആവശ്യം നിറവേറ്റുന്നതിന് ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് കെകെആറിന്റെ സഹസ്ഥാപകനും കോ-സിഇഒയുമായ ഹെൻറി ക്രാവിസ് പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ഒമ്നിചാനൽ റീട്ടെയിലറാകാനും കൂടുതൽ സമഗ്രമായ ഇന്ത്യൻ റീട്ടെയിൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ദൗത്യത്തിൽ റിലയൻസ് റീട്ടെയിലിനെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും ഹെൻറി ക്രാവിസ് കൂട്ടിച്ചേർത്തു.
റിലയൻസ് റീട്ടെയിലിൽ 1.75 ശതമാനം ഓഹരികൾക്കായി 7500 കോടി രൂപ നിക്ഷേപിക്കുമെന്ന് സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക്ക് സെപ്റ്റംബർ 9ന് അറിയിച്ചിരുന്നു.
Also Read- റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ ഏറ്റവും മൂല്യമേറിയ 40-ാമത് കമ്പനി
ഓയിൽ-ടു-ടെലികോം കമ്പനിയായ ആർഐഎൽ അതിന്റെ റീട്ടെയിൽ ബിസിനസ്സ് ഏറ്റെടുക്കലുകളിലൂടെ വിപുലീകരിക്കുകയും പ്രമുഖ ആഗോള നിക്ഷേപകരെ അണിനിരത്തുകയും ചെയ്യുകയാണ്. എതിരാളികളായ ആമസോൺ ഇന്ത്യ, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ട് എന്നിവയെ ഇന്ത്യൻ വിപണിയിൽ നേരിടുന്നതിനാണിത്. 3.38 ബില്യൺ ഡോളർ വിലമതിക്കുന്ന മറ്റൊരു ഇടപാടിൽ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക് ബിസിനസുകൾ വാങ്ങുകയാണെന്ന് റിലയൻസ് റീട്ടെയിൽ നേരത്തെ അറിയിച്ചിരുന്നു.
മെയ് മാസത്തിൽ റിലയൻസ് ഓൺലൈൻ പലചരക്ക് സേവനമായ ജിയോമാർട്ട് ആരംഭിച്ചിരുന്നു. മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനിക്ക്, എതിരാളികളെക്കാൾ മുൻതൂക്കം ലഭിക്കുന്നുവെന്നാണ് ആഗോള കമ്പനികളുടെ നിക്ഷേപത്തിന് തയാറായി മുന്നോട്ടുവരുന്നതിലൂടെ വ്യക്തമാകുന്നത്.
Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kkr, Mukesh Ambani, Reliance Industries Limited, Reliance Retail