തിരുവനന്തപുരം: ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ലോട്ടറി ടിക്കറ്റുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഭാഗ്യമിത്ര എന്ന പേരിലാണ് ആദ്യത്തെ പ്രതിമാസ ലോട്ടറി പുറത്തിറങ്ങുന്നത്. നൂറ് രൂപയാണ് ടിക്കറ്റ് വില. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനവും ലോക് ഡൗണും ലോട്ടറി വകുപ്പിനും വിൽപനക്കാർക്കും വൻ വരുമാന നഷ്ടമുണ്ടാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയില്‍ മൂന്നായി കുറയ്ക്കുകയും ചെയ്തിരുന്നു. പുതിയ ലോട്ടറിയിലൂടെ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.
ഞായറാഴ്ചകളില്‍ നറുക്കെടുത്തിരുന്ന പൗര്ണമിടിക്കറ്റിന്റെ വില്‍പ്പന ഡിസംബര്‍ 31 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാല്‍ പൗര്‍ണമി ലോട്ടറി പൂര്‍ണമായി ഒഴിവാക്കുന്നതും പരിഗണനയിലാണ്. ഭാഗ്യമിത്ര 72 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 40 ലക്ഷം ടിക്കറ്റ് പുറത്തിറക്കും. വിറ്റുതീരുന്ന മുറയ്ക്കായിരിക്കും ബാക്കി ടിക്കറ്റുകള്‍ വിപണിയിലെത്തിക്കുക.
ഭാഗ്യമിത്ര ടിക്കക്കറ്റുകൾ ഒക്ടോബർ പത്തോടെ പുറത്തിറക്കി, ആദ്യ നറുക്കെടുപ്പ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.