തിങ്കളാഴ്ച പുറത്തുവിട്ട കമ്പനിയുടെ അറിയിപ്പ് പ്രകാരം, ഒന്നിൽ കൂടുതൽ വർഷം കമ്പനിയിൽ സേവനം ചെയ്ത എല്ലാ ജീവനക്കാർക്കും പത്ത് ദിവസത്തെ ശമ്പളം ബോണസായി കിട്ടും.
പത്ത് ബില്യൺ ഡോളർ നേട്ടത്തെ ‘ചരിത്രപരം’ എന്നാണ് എച്ച് സി എൽ വിശേഷിപ്പിച്ചത്. സ്റ്റോക്ക് മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത് കേവലം ഇരുപത് വർഷത്തിനുള്ളിലാണ് ഈ ടെക് കമ്പനി ഇത്രയും വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്.
You may also like:'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് [NEWS]അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ് [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]
advertisement
കമ്പനി ജീവനക്കാരുടെ തുടർച്ചയായ നേട്ടങ്ങളെയും മറ്റു കമ്പനികളുമായുള്ള ദീർഘകാലത്തെ ബന്ധങ്ങളെയും ബിസിനസ് പങ്കാളികളെയും ഈ അവസരത്തിൽ എച്ച് സി എൽ സ്മരിച്ചു.
'ജീവനക്കാരാണ് കമ്പനിയുടെ ഏറ്റവും വിലപ്പെട്ട മൂലധനം. പകർച്ചവ്യാധി കൊണ്ടു വന്ന വെല്ലുവിളികൾക്കിടയിലും എച്ച് സി എല്ലിന്റെ ഓരോ ജീവനക്കാരനും കമ്പനിയുടെ വളർച്ചക്കു വേണ്ടി വളരെ ആത്മാർത്ഥതയോടു കൂടിയാണ് പ്രവർത്തിച്ചത്,'- കമ്പനിയുടെ ചീഫ് എച്ച് ആർ ഓഫീസറായ അപ്പറാവു വി വി പറയുന്നു.
പത്ത് ബില്യൺ നേട്ടം 159,000ലധികം വരുന്ന ജീവനക്കാരുടെ ആത്ഥാമർത്ഥതയുടെ തെളിവാണെന്ന് അഭിപ്രായപ്പെട്ട കമ്പനി നേതൃത്വം ഈ നിർണായക ഘട്ടത്തിൽ എല്ലാ ജീവനക്കാർക്കും കുടുംബങ്ങൾക്കും ആത്മാർത്ഥമായി നന്ദി പറയുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ടാക്സ് സംഖ്യ കൂടാതെ 90 മില്യൺ ഡോളറോളം വരുന്ന ബോണസ് തുക ഫെബ്രുവരിയിൽ തന്നെ എല്ലാ ജീവനക്കാർക്കും നൽകുമെന്ന് കമ്പനി അറിയിച്ചു.
