TRENDING:

എന്താണ് ബിറ്റ്‌കോയിൻ ? ക്രിപ്റ്റോകറൻസി പ്രവർത്തിക്കുന്നത് എങ്ങനെ?

Last Updated:

2013 ഒക്ടോബറിൽ ഒരു യൂണിറ്റിന് 121.34 ഡോളർ വിലയായിരുന്ന ബിറ്റ്‌കോയിന് 2021 ജനുവരി എത്തിയപ്പോൾ 32,000 ഡോളറായി വില.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിറ്റ്‌കോയിൻ ദിനംപ്രതി ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ്. യുവ നിക്ഷേപകരെയാണ് ഇത് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. എന്നാൽ എന്താണ് ബിറ്റ്‌കോയിൻ? എന്തുകൊണ്ടാണ് ബിറ്റ്‌കോയിന്റെ നേട്ടത്തിൽ റിസർവ് ബാങ്ക് ആശങ്കപ്പെടുന്നത്? എന്ന് തുടങ്ങി നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. അതുകൊണ്ട് തന്നെ എന്താണ് ബിറ്റ്‌കോയിൻ എന്നും? എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും നോക്കാം.
advertisement

2013 ഒക്ടോബറിൽ ഒരു യൂണിറ്റിന് 121.34 ഡോളർ വിലയായിരുന്ന ബിറ്റ്‌കോയിന് 2021 ജനുവരി എത്തിയപ്പോൾ 32,000 ഡോളറായി വില. കുത്തനെയുള്ള ഉയർച്ചയാണ് ബിറ്റ്‌കോയിൻ വിലയിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ ബിറ്റ്‌കോയിനെ പരിഗണിക്കേണ്ടതുണ്ടോ?

എന്താണ് ബിറ്റ്കോയിൻ?

ഒരു ഡിജിറ്റൽ കറൻസിയാണ് ബിറ്റ്‌കോയിൻ. രൂപ, യുഎസ് ഡോളർ, യൂറോ തുടങ്ങിയ കറൻസികൾ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായാണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ സാധാരണ കറൻസികളിൽ നിന്ന് വ്യത്യസ്തമായി, ബിറ്റ്‌കോയിൻ ഡിജിറ്റൽ രൂപത്തിൽ മാത്രമേ ലഭ്യമാകൂ. ഇന്ന് ലോകത്ത് ലഭ്യമായ 4,000-ലധികം ക്രിപ്റ്റോകറൻസികളിൽ ഒന്ന് മാത്രമാണ്.

advertisement

എന്താണ് ക്രിപ്‌റ്റോകറൻസി?

ക്രിപ്‌റ്റോകറൻസി ഒരു വിർച്വൽ കറൻസിയാണ്. ഇന്ന് നിലവിലുള്ളതിൽ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്‌കോയിൻ. ക്രിപ്‌റ്റോകറൻസിയുടെ ഒരു യൂണിറ്റ് യഥാർത്ഥത്തിൽ സങ്കീർണ്ണമായ കമ്പ്യൂട്ടറൈസ്ഡ് കോഡാണ്. സാധാരണ കറൻസികൾ ധാരാളം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളാണ് ആ രാജ്യത്തെ കറൻസികൾ നിയന്ത്രിക്കുന്നത്. വിനിമയ നിരക്ക് നിയന്ത്രിക്കുന്നതും ഫോറെക്സ് മാർക്കറ്റുകളെ നിയന്ത്രിക്കുന്നതും എത്ര പണം അച്ചടിക്കണം എന്ന് തീരുമാനിക്കുന്നതുമൊക്കെ അതത് സെൻട്രൽ ബാങ്കുകളാണ്.

Also Read-ഒന്നര ബില്യൺ ഡോളർ ബിറ്റ്‌കോയിൻ വാങ്ങി ടെസ്ല; പണമിടപാടുകൾ ക്രിപ്റ്റോ കറ൯സിലേക്ക് മാറ്റാ൯ ഒരുങ്ങുന്നു

advertisement

ബിറ്റ്‌കോയിൻ കണ്ടുപിടിച്ചത് ആര്?

2008ൽ ‘സതോഷി നകാമോട്ടോ’ എന്ന പേരിൽ അറിയപ്പെടുന്ന അജ്ഞാത വ്യക്തിയാണ് ബിറ്റ്‌കോയിൻ കണ്ടുപിടിച്ചത്. നകാമോട്ടോ ആരാണെന്നും എവിടെയാണെന്നും ആർക്കും ഇതുവരെ അറിയില്ല. പിന്നീട് പല ക്രിപ്റ്റോകറൻസികളും കണ്ടുപിടിച്ചു. പക്ഷേ ബിറ്റ്‌കോയിനാണ് ഏറ്റവും ജനപ്രിയമായി തുടരുന്ന ക്രിപ്റ്റോകറൻസി. ക്രിപ്റ്റോകറൻസികൾ ലോകത്തിന്റെ ഏത് ഭാഗത്തും ഉപയോഗിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളത്ര ക്രിപ്റ്റോകറൻസികൾ വാങ്ങാം. എവിടെയും ഉപയോഗിക്കാം.

എന്താണ് ബ്ലോക്ക്‌ചെയിൻ?

ക്രിപ്റ്റോകറൻസി ഇടപാടുകൾ ലെഡ്ജറിൽ സൂക്ഷിക്കുന്നതിനായി കുറച്ച് ആളുകളും അവരുടെ കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖലയുണ്ട്. ക്രിപ്‌റ്റോകറൻസിയുടെ ഏത് കൈമാറ്റവും ഈ നെറ്റ്‌വർക്കിൽ ഉള്ള എല്ലാവരും സാധൂകരിക്കണം. ഇടപാട് പ്രതിഫലിപ്പിക്കുന്നതിനായി ലെഡ്ജർ അപ്ഡേറ്റ് ചെയ്യും. ഈ സാങ്കേതികവിദ്യയെ ബ്ലോക്ക് ചെയിൻ എന്ന് വിളിക്കുന്നു. വികേന്ദ്രീകൃത രീതിയിൽ നിരവധി ഉപയോക്താക്കൾ നടത്തുന്ന ഒരു നൂതന റെക്കോർഡ് പരിപാലന സംവിധാനമാണിത്. ഒരു ബിറ്റ്‌കോയിൻ കൈമാറ്റം ചെയ്യുമ്പോൾ, ഒരു ബ്ലോക്ക് ഡാറ്റ (ക്രിപ്റ്റോകറൻസിയെ സൂചിപ്പിക്കുന്ന ഒരു ആൽഫാന്യൂമെറിക് കോഡ്, അതിന്റെ മൂല്യം) നെറ്റ്വർക്കിലേക്ക് ചേർക്കുകയും എല്ലാ കമ്പ്യൂട്ടറുകളിലും ഇവ ഷെയർ ചെയ്യുകയും ചെയ്യുന്നു.

advertisement

രൂപയ്ക്ക് പകരം ബിറ്റ്‌കോയിനോ?

രൂപയ്ക്ക് പകരം ബിറ്റ്കോയിൻ ഉപയോഗിക്കുക എന്നത് അത്ര വേഗം നടക്കുന്ന ഒരു കാര്യമല്ല. ബിറ്റ്‌കോയിൻ ഉപയോഗിച്ച് ചരക്കുകളും സേവനങ്ങളും വാങ്ങാൻ സാധിക്കുമെങ്കിലും ക്രിപ്റ്റോകറൻസികൾക്ക് ഇതുവരെ നിയമ സാധുതയില്ല. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം നിയമവിധേയമാക്കിയിട്ടില്ല.

ബിറ്റ്‌കോയിൻ വില ഉയരാൻ കാരണം

2018 ഏപ്രിലിൽ റിസർവ് ബാങ്ക് ക്രിപ്റ്റോകറൻസികളെ നിരോധിക്കുകയും ബാങ്കുകൾ പോലുള്ള എല്ലാ സ്ഥാപനങ്ങളെയും ക്രിപ്റ്റോകറൻസിയിൽ വ്യാപാരം നടത്തുന്നതിൽ നിന്ന് പിൻതിരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിറ്റ്‌കോയിൻ അല്ലെങ്കിൽ മറ്റേതെങ്കിലും ക്രിപ്റ്റോകറൻസി വാങ്ങുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈനായി ഒരു ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിലേക്ക് ഫണ്ട് കൈമാറാൻ കഴിയില്ല. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് 2020 മാർച്ചിൽ സുപ്രീം കോടതി വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ ഉയർന്ന ഡിമാൻഡും കുറഞ്ഞ വിതരണവുമാണ് ബിറ്റ്‌കോയിനെ ഉയർന്ന വിലയിലേക്ക് നയിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതുകൊണ്ടാണ് 2020 മാർച്ചിനും 2021 ജനുവരിയ്ക്കും ഇടയിൽ ബിറ്റ്കോയിന്റെ വില 414 ശതമാനം ഉയർന്നത്. ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം അനുവദിക്കുന്ന ചില രാജ്യങ്ങളാണ് യുഎസ്, യുകെ, ജർമ്മനി എന്നിവ.

മലയാളം വാർത്തകൾ/ വാർത്ത/Money/
എന്താണ് ബിറ്റ്‌കോയിൻ ? ക്രിപ്റ്റോകറൻസി പ്രവർത്തിക്കുന്നത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories