നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഒന്നര ബില്യൺ ഡോളർ ബിറ്റ്‌കോയിൻ വാങ്ങി ടെസ്ല; പണമിടപാടുകൾ ക്രിപ്റ്റോ കറ൯സിലേക്ക് മാറ്റാ൯ ഒരുങ്ങുന്നു

  ഒന്നര ബില്യൺ ഡോളർ ബിറ്റ്‌കോയിൻ വാങ്ങി ടെസ്ല; പണമിടപാടുകൾ ക്രിപ്റ്റോ കറ൯സിലേക്ക് മാറ്റാ൯ ഒരുങ്ങുന്നു

  'പുതിയ ദൗത്യം ശ്രമകരമാണെന്ന് കമ്പനി തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷെ, മസ്ക് വിചാരിച്ചാൽ എന്താണ് നടക്കാത്തതെന്ന് കമ്പനി ചോദിക്കുന്നു.

  • Share this:
   ഇതുവരെ, ഒന്നര ബില്യൺ ഡോളർ ബിറ്റ്‌കോയിൻ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി അമേരിക്ക൯ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്ല. ഭാവിയിൽ, പണമിടപാടുകൾക്കു പകരമായി ക്രിപ്റ്റോ കറ൯സികൾ ഉപയോഗിച്ചേക്കാമെന്നും കമ്പനി അറിയിച്ചു. ക്രിപ്റ്റോ കറ൯സി ഉപയോഗിച്ച് ഇടപാട് നടത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വം നില നിൽക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി ടെസ്ല മുന്നോട്ടു വന്നിരിക്കുന്നത്.

   Also Read-ഇലോൺ മസ്‌ക് ലോക ശതകോടീശ്വര പട്ടികയില്‍ രണ്ടാമനായി; മറികടന്നത് ബില്‍ ഗേറ്റ്‌സിനെ

   ടെസ്ലയുടെ വാർത്ത പുറത്തു വന്നതോടെ ബിറ്റ്‌കോയfന്റെ വില ഏഴു ശതമാനം ഉയർന്ന് ഒരു കോയിന് 40,000 ഡോളറിലെത്തി.
   യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് കമ്മീഷനു മു൯പാകെ സമർപ്പിച്ച രേഖയിലാണ് ടെസ്ല ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിപ്റ്റോ കറ൯സി ഇടപാടിൽ താൽപര്യമുണ്ടെന്ന് ടെസ്ല നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത്രയും ഭീമമായ തുകക്ക് ബിറ്റ്‌കോയിൻ വാങ്ങിയെന്നത് വളരെ നിർണ്ണായകമാണ്.

   കമ്പനിക്ക് വരുന്ന വരുമാനം മറ്റു മേഖലകളിലേക്ക് വികസിപ്പിക്കുന്നത് തങ്ങളുടെ താൽപര്യമാണെന്നറിയിച്ച ടെസ്ല ഡിജിറ്റൽ അസറ്റ്സ്, ഗോൾഡ് ബുളിയ൯, രൂപത്തിലേക്കും ചുവടു മാറാ൯ താൽപര്യപ്പെടുന്നു. രാജ്യത്തെ നിയമ സാധുതക്കനുസരിച്ച് അടുത്ത ഭാവിയിൽ തന്നെ ബിറ്റ്‌കോയിൻ ഇടാപാടുകളിലേക്ക് ചുവടു മാറ്റാ൯ തയ്യാറെടുക്കുകയാണ് എലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി.

   Also Read-ഇപിഎഫ്ഒയുടെ പുതിയ ഇലക്ട്രോണിക് സേവനത്തെക്കുറിച്ച് അറിയാം

   ഈയിടെ, ഇലോൺ മസ്കിന്റെ ‘ഡോഗ് കോയി൯’ എന്ന ക്രിപ്റ്റോ കറ൯സി തമാശ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടെസ്ലയുടെ പുതിയ നീക്കം ബ്ലോക്ക് ചെയ്൯ മേഖലക്ക് കൂടുതൽ ഉണർവ്വ് പകരും എന്നതിൽ യാതൊരു സംശയവുമില്ല.

   ഭാവിയിൽ, ബിട്കോയി൯ കേന്ദ്രീകരിച്ചുള്ള ഇടപാടുകൾ ഈ ഡിജിറ്റൽ നാണയത്തിന്റെ വില വർദ്ധിപ്പിക്കാനും, കൈമാറ്റ നിരക്ക് കൂട്ടാനും ഉപകരിക്കും. എലോൺ മസ്ക് തന്റെ സോഷ്യൽ മീഡിയാ സ്വാധീനമുപയോഗിച്ച് ബിറ്റ്കോയിന്റെ മൂല്യം വർദ്ധിപ്പിക്കുകയും കുറക്കുകയുമൊക്കെ ചെയ്തത് ഇവിടെ പ്രതിപാധിക്കേണ്ടതാണ്. മസ്കിന്റ ബയോയിൽ ബിറ്റ്‌കോയിൻ എന്ന് ആഡ് ചെയത് സമയത്ത് ബിട്കോയിന്റെ മൂല്യത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിരുന്നു. അതേസമയം, അദ്ദേഹം ബയോ അപ്ഡേറ്റ് ചെയ്ത സമയം മൂല്യം ഇടിയുകയും ചെയ്തു.

   Also Read-TDS സര്‍ട്ടിഫിക്കറ്റ് ഓണ്‌ലൈനായി വെരിഫൈ ചെയ്യാനുള്ള എളുപ്പ വഴികള്‍

   'പുതിയ ദൗത്യം ശ്രമകരമാണെന്ന് കമ്പനി തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷെ, മസ്ക് വിചാരിച്ചാൽ എന്താണ് നടക്കാത്തതെന്ന് കമ്പനി ചോദിക്കുന്നു. അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെസ്ല, പ്രധാനമായും ഇലക്ട്രിക് കാറുകൾ, ബാറ്ററികൾ, വൈദ്യുതി സംഭരണികൾ, സാറ്റലൈറ്റുകൾ എന്നിവയാണ് നിർമ്മിക്കുന്നത്. സോളാർ പാനലുകളും, സോളാർ റൂഫ് ടോപ്പുക്കളും ടെസ്ല നിർമ്മിക്കുന്നുണ്ട്. 49 വയസ്സുകാരനായ എലോണ് മസ്കാണ് ടെസ്ലയുടെ ഉടമ. ലോകത്തെ ഏറ്റവും സമ്പന്നനായ ഇദ്ദേഹം ഈയടുത്താണ് ആമസോണ് ഉടമയായ ജെഫ് ബെസോസിനെ കടത്തി വെട്ടിയത്.
   Published by:Asha Sulfiker
   First published:
   )}