സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നിയമപ്രകാരം നികുതി നൽകണം. എന്നിരുന്നാലും ആദായനികുതി നിയമത്തിലെ സെക്ഷൻ 80TTA പ്രകാരം സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയുടെ കിഴിവ് ക്ലെയിം ചെയ്യാവുന്നതാണ്. സെക്ഷൻ 80TTA പ്രകാരം സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയുടെ കിഴിവ് നികുതിദായകർക്ക് ചെറിയ ആശ്വാസം നൽകുകയും സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Also Read- എന്താണ് CIBIL സ്കോർ? വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് സിബിൽ സ്കോറിന്റെ പ്രാധാന്യം
advertisement
ആദായനികുതി നിയമത്തിലെ സെക്ഷൻ 80TTA പ്രകാരം ഒരു വ്യക്തിക്ക് 1000 രൂപ വരെ കിഴിവ് അവകാശപ്പെടാവുന്നതാണ്. ബാങ്കുകൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയിലെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് പരമാവധി 10,000 രൂപ വരെയാണ് കിഴിവ് ലഭിക്കുക. ഈ കിഴിവ് വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (HUFs) ലഭ്യമാണ്. സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശ 2000 രൂപയിൽ കൂടുതലാണെങ്കിലാണ് ഈ ക്ലെയിമിന് അർഹതയുള്ളൂ. ഒരു സാമ്പത്തിക വർഷം പരമാവധി 10,000 രൂപ വരെ മാത്രമേ ക്ലെയിം ചെയ്യാനാകൂ.
സെക്ഷൻ 80TTA പ്രകാരമുള്ള ക്ലെയിം ലഭിക്കാത്ത നിക്ഷേപങ്ങൾ
സ്ഥിര നിക്ഷേപങ്ങൾ, റിക്കറിംഗ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ഈ കിഴിവ് ലഭ്യമല്ല. കൂടാതെ കിഴിവ് അനുവദിക്കുന്നത് കിട്ടിയ പലിശയിൽ മാത്രമാണ്. സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പ്രധാന തുകയ്ക്ക് ഈ കിഴിവ് ബാധകമല്ല. കൂടാതെ ഒരു വ്യക്തി ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് പലിശ വരുമാനം നേടുകയാണെങ്കിൽ 10000 രൂപ വരെ കിഴിവ് ലഭിക്കും. 10,000 ഒരിക്കൽ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ. ഈ പരിധിക്ക് മുകളിലുള്ള ഏതൊരു പലിശ വരുമാനത്തിനും വ്യക്തിയുടെ ബാധകമായ നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തപ്പെടും. 2019-20 മുതൽ മുതിർന്ന പൗരന്മാർക്ക് 80TTA യ്‌ക്ക് പകരം u/s 80TTB പ്രകാരം കിഴിവ് അനുവദിച്ചിട്ടുണ്ട്.
സെക്ഷൻ 80TTA പ്രകാരമുള്ള നികുതി കിഴിവ് എങ്ങനെ ക്ലെയിം ചെയ്യാം?
‘Income from Other Sources’ വിഭാഗത്തിന് കീഴിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങൾക്ക് കിഴിവ് ക്ലെയിം ചെയ്യാം. സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് നേടിയ മൊത്തം പലിശ വരുമാനം റിപ്പോർട്ട് ചെയ്യുക. തുടർന്ന് അതേ വകുപ്പിന് കീഴിൽ സെക്ഷൻ 80TTA പ്രകാരം 10,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യുക. നിങ്ങളുടെ ക്ലെയിമിനെ പിന്തുണയ്ക്കുന്നതിനായി നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുടെയും പലിശ സർട്ടിഫിക്കറ്റുകളുടെയും ശരിയായ രേഖകൾ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
Also Read- ITR ഫയലിംഗ് 2023: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് എങ്ങനെ? ഓർമിക്കേണ്ട കാര്യങ്ങൾ
ഐടി നിയമത്തിന് കീഴിലുള്ള മറ്റ് ചില കിഴിവുകൾ:
സെക്ഷൻ 80C: പ്രൊവിഡന്റ് ഫണ്ട് (PF), നാഷണൽ പെൻഷൻ സ്കീം (NPS), ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീം (ELSS) തുടങ്ങിയ നിക്ഷേപങ്ങളിൽ കിഴിവ് ക്ലെയിം ചെയ്യാൻ വ്യക്തികളെ അനുവദിക്കുന്നു. ഈ വകുപ്പ് പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെ പരമാവധി കിഴിവ് അനുവദനീയമാണ്.
സെക്ഷൻ 80D: ഈ വിഭാഗത്തിൽ വ്യക്തികൾക്കും അവരുടെ ജീവിതപങ്കാളിക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി അടച്ച ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിൽ കിഴിവ് ക്ലെയിം ചെയ്യാൻ അനുവദിക്കുന്നു. ഈ വകുപ്പ് പ്രകാരം അനുവദനീയമായ പരമാവധി കിഴിവ് പ്രതിവർഷം 50,000 രൂപയാണ്.
സെക്ഷൻ 80 E: ഇത് വ്യക്തികളെ തങ്ങൾക്ക് വേണ്ടിയോ കുട്ടികൾക്ക് വേണ്ടിയോ വിദ്യാഭ്യാസ വായ്പകളിൽ അടച്ച പലിശയിൽ നിന്ന് കിഴിവ് ക്ലെയിം ചെയ്യാൻ അനുവദിക്കുന്നു.
സെക്ഷൻ 80G: ചില അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് നൽകുന്ന സംഭാവനകളിൽ നിന്ന് കിഴിവ് ക്ലെയിം ചെയ്യാൻ ഈ വകുപ്പ് വ്യക്തികളെ അനുവദിക്കുന്നു. ഇതിന് കീഴിൽ അനുവദനീയമായ കിഴിവ് സ്ഥാപനത്തെ ആശ്രയിച്ച് സംഭാവന തുകയുടെ 50% അല്ലെങ്കിൽ 100% വരെ ആകാം.
ഐടിആർ ഫയൽ ചെയ്യുമ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെ ആശ്രയിച്ചിരിക്കും മുകളിൽ പറഞ്ഞ കിഴിവുകളുടെ ലഭ്യത എന്നത് നികുതിദായകർ ശ്രദ്ധിക്കേണ്ടതാണ്.