TRENDING:

Jio | ഒരു കോടി വരിക്കാർ; കേരളത്തിൽ ജിയോയ്ക്ക് റെക്കോർഡ് നേട്ടം

Last Updated:

കോവിഡിന് ശേഷം ജിയോയുടെ വിഎൽആർ 72 ശതമാനത്തിലധികം വർദ്ധിച്ചു. ജിയോ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ മാസവും കൂടുതൽ വരിക്കാരെ ചേർക്കുന്നത് തുടരുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ നെറ്റ്‌വർക്കും കസ്റ്റമർ ബേസ് ഓപ്പറേറ്ററുമായ ജിയോ കേരളത്തിൽ ഒരു കോടിയിലധികം വരിക്കാരെ സ്വന്തമാക്കി. പുതിയ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും ജിയോ സേവനം ഉപയോഗിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ജിയോ ഡിജിറ്റൽ ലൈഫ് അതിവേഗം സ്വീകരിച്ച് വളരെ താങ്ങാനാവുന്ന തരത്തിൽ ഡിജിറ്റൽ ഇക്കോസിസ്റ്റം ആസ്വദിക്കുന്ന കേരളത്തിലുടനീളമുള്ള എല്ലാ വരിക്കാർക്കും ജിയോ നന്ദി അറിയിച്ചു.
advertisement

കോവിഡ് കാലഘട്ടത്തിലും ജിയോയ്ക്ക് പുതിയ വരിക്കാരെ നേടാൻ കഴിഞ്ഞു. ഉപയോക്താക്കൾ ജിയോയുടെ വിശാലവും വേഗതയേറിയതും 4 ജി നെറ്റ്‌വർക്ക് സേവനമാണ് കേരളത്തിൽ ഉപയോഗിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ കമ്പനി വ്യക്തമാക്കുന്നു. നാലു വർഷം മുമ്പ് ജിയോ രാജ്യത്തുടനീളം സൃഷ്ടിച്ച ഡിജിറ്റൽ വിപ്ലവം, ഡാറ്റയുടെ ശക്തി ഓരോ ഇന്ത്യക്കാരന്റെയും പരിധിയിൽ എത്തിച്ചിരിക്കുന്നു. കോവിഡ് മഹാമാരി സമയം ഡാറ്റയുടെ ശക്തി ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് ജിയോ വ്യക്തമാക്കി.

You may also like:നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി [NEWS]Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] പാലാരിവട്ടം പാലം അഴിമതി കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല [NEWS]

advertisement

ജിയോയുടെ അഭൂതപൂർവമായ പരിധിയും മികച്ച നെറ്റ്‌വർക്ക് അനുഭവവും ഉപയോക്താക്കൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സുഖസൗകര്യങ്ങൾ വർദ്ധിപ്പിച്ചു. നിരവധി പുതിയ പഠന മാർഗങ്ങൾക്ക് വഴി തുറക്കുകയും ചെയ്തു. ഭാവിയെക്കുറിച്ച് ഒരു നല്ല ചിത്രം നൽകുകയും അതുവഴി ഉപഭോക്താക്കളെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. വീട്ടിൽ നിന്ന് പഠിക്കുകയും ആരോഗ്യം വീട്ടിൽ നിന്ന് നിരീക്ഷിക്കാനും, ഷോപ്പു ചെയ്യാനും വീട്ടിൽ നിന്ന് തൊഴിൽപരമായും വ്യക്തിപരമായും ഡിജിറ്റലായി ബന്ധിപ്പിക്കാനും സാധിച്ചെന്നും ജിയോ പറഞ്ഞു.

advertisement

കേരളത്തിലെ ജിയോ ടീം ഈ മഹാമാരി സമയത്ത് പരിധികളില്ലാതെ പ്രവർത്തിക്കുകയും എല്ലാ ഉപഭോക്താക്കളുമായി കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്തു. ലോക്ക് ഡൗൺ സമയത്ത് കേരളത്തിലെ ജിയോ ടീം പൊതുജനങ്ങളുടെ നിർദ്ദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി പ്രാപ്തമാക്കുന്നതിന് താൽക്കാലിക ടവറുകൾ സ്ഥാപിക്കുകയും, കണക്റ്റിവിറ്റിക്കായി വേഗത്തിൽ നടപ്പാക്കുകയും തടസ്സമില്ലാത്ത ഡാറ്റാ സ്ട്രീമിംഗ് നൽകുന്നതിന് നിലവിലുള്ള നെറ്റ്‌വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ തടസമില്ലാത്ത കണക്റ്റിവിറ്റി നൽകുകയും ചെയ്തെന്നും ജിയോ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡിന് ശേഷം ജിയോയുടെ വിഎൽആർ 72 ശതമാനത്തിലധികം വർദ്ധിച്ചു. ജിയോ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ മാസവും കൂടുതൽ വരിക്കാരെ ചേർക്കുന്നത് തുടരുകയാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Jio | ഒരു കോടി വരിക്കാർ; കേരളത്തിൽ ജിയോയ്ക്ക് റെക്കോർഡ് നേട്ടം
Open in App
Home
Video
Impact Shorts
Web Stories