ഇന്നലെ ഇത് 13,380 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിലായിരുന്ന സ്വർണവിലയിൽ ഉണ്ടായ ഈ കുത്തനെയുള്ള ഇടിവ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഒരു തവണ മാത്രമായി ഇത്രയും സംഖ്യ കുറയുന്നത് കേരളത്തില്‍ ആദ്യമാണ് എന്നാണ് ജ്വല്ലറി രംഗത്തുള്ള വിദഗ്ദർ പറയുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10550 രൂപയാണ് വില. പവന് 84400 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8220 രൂപയും പവന് 65760 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5300 രൂപയും പവന് 42400 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വില ഗ്രാമിന് 230 രൂപയായി കുറഞ്ഞു എന്നതും എടുത്തു പറയണം.
advertisement
സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ് തുടരുമ്പോഴും രൂപയുടെ മൂല്യത്തകർച്ച തിരിച്ചടിയാകുന്നു. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും (5%) ജിഎസ്ടിയും (3%) ഉൾപ്പെടെ ഏകദേശം 1.11 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. വില കുറഞ്ഞതോടെ ജ്വല്ലറികളിൽ തിരക്ക് വർധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സ്വർണവില റെക്കോർഡ് ഉയരത്തിൽ നിൽക്കുമ്പോൾ മിക്കവരും പഴയ സ്വർണം വിൽക്കാനാണ് ജ്വല്ലറികളിൽ എത്തിയിരുന്നത്.
രാജ്യാന്തര വിപണിയിൽ ഔൺസ് സ്വർണത്തിന് 5000 ഡോളറിൽ നിന്ന് 4370 ഡോളറായി വില കുറഞ്ഞതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഈ പ്രവണത തുടരുകയാണെങ്കിൽ വില 3800 ഡോളർ വരെ താഴാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ കരുതുന്നു. എങ്കിലും ഇപ്പോഴത്തെ ഇടിവ് താല്‍ക്കാലികമാണെന്നും ഏതു സമയവും വില തിരിച്ചു കയറാമെന്നുമാണ് ജ്വല്ലറി രംഗത്തുള്ളവരുടെ വിലയിരുത്തൽ. നിലവിലെ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ പവൻ വില വൈകാതെ ഒരു ലക്ഷത്തിന് താഴേക്ക് എത്തിയേക്കും.
സ്വർണവില ഇനിയും കുറയുന്നതിന് തടസ്സമാകുന്നത് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ്. നിലവിൽ ഡോളർ സൂചിക 99.68 എന്ന നിരക്കിലും രൂപയുടെ മൂല്യം 93.89 ലുമാണ്. രൂപയുടെ മൂല്യം 94-ലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. രൂപയുടെ മൂല്യം മെച്ചപ്പെട്ടിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇതിലും വലിയ തോതിൽ കുറയുമായിരുന്നു.
