TRENDING:

Gold Rate: കുതിപ്പിന് പിന്നാലെ വീണ്ടും ഇറങ്ങി സ്വർണം; വിലയിൽ ഇന്ന് ഇടിവ്; നിരക്ക് അറിയാം

Last Updated:

രാജ്യാന്തരവില 4,352 ഡോളർ നിലവാരത്തിൽ തുടരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്നലെ കുത്തനെ ഇടിയുകയും പിന്നീട് കയറുകയും ചെയ്ത വിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. പവന് 2,160 രൂപ കുറഞ്ഞ് 1,02,920 രൂപയിലെത്തി. ഗ്രാം വില 270 രൂപ താഴ്ന്ന് 12,865 രൂപയിലെത്തി. കഴിഞ്ഞ ദിവസം രണ്ട് തവണയായി 7560 രൂപ ഇടിഞ്ഞ് വില ഒരു ലക്ഷത്തിന് താഴെ എത്തിയിരുന്നു. ശേഷം വൈകുന്നേരത്തോടെ വില വീണ്ടും തിരിച്ചുകയറി. രാജ്യാന്തരവില 4,352 ഡോളർ നിലവാരത്തിൽ തുടരുന്നു.
News18
News18
advertisement

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,035 രൂപയും, പവന് 1,12,280 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,526രൂപയും പവന് 84,208 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 240 രൂപയും കിലോഗ്രാമിന് 2,240,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇറാനുമായി ചർച്ച നടത്തുന്നുണ്ടെന്നും അധികം വൈകാതെ സമവായത്തിലെത്തുമെന്നും ഇന്നലെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇറാൻ ഈ വാർത്ത പൂർണമായും തള്ളി. അമേരിക്കയുമായി യാതൊരുവിധ ചർച്ചയും ഇതുവരെ നടന്നില്ലെന്നും യുദ്ധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇറാൻ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: കുതിപ്പിന് പിന്നാലെ വീണ്ടും ഇറങ്ങി സ്വർണം; വിലയിൽ ഇന്ന് ഇടിവ്; നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories