TRENDING:

ഇന്ധനവില വർദ്ധന: പാളയിൽ ഇരുന്ന് കെട്ടിവലിച്ച് കെ എസ് യുക്കാരുടെ വേറിട്ട പ്രതിഷേധം

Last Updated:

ഇന്ധനവില വർദ്ധനയ്ക്ക് എതിരെ കെ പി സി സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിലമ്പൂർ: ഇന്ധനവില വർദ്ധനവിന് എതിരേ കമുകിൻ പാളയിൽ ഇരുന്ന് കെട്ടി വലിച്ച് വേറിട്ട പ്രതിഷേധം. മലപ്പുറം വണ്ടൂരിൽ കെ എസ്‌ യുക്കാർ ആണ് കമുകിൻ പാളയിലൂടെ വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ചത്.
KSU protest
KSU protest
advertisement

'പെട്രോളിന് സെഞ്ച്വറി, പാവപ്പെട്ടവന് ഇഞ്ച്വറി, പ്രധാനമന്ത്രിക്ക് പുഞ്ചിരി', 'മഹാമാരിക്കാലത്തെ കേന്ദ്രസർക്കാരിന്റെ പകൽ കൊള്ള നിർത്തുക' എന്നിങ്ങനെയുള്ള പ്ലക്കാർഡുകളുമായാണ് കെ എസ് യുക്കാർ പ്രതിഷേധം നടത്തിയത്. കമുകിൻ പാളയിൽ ഹെൽമറ്റ് ധരിച്ചിരുന്ന് കെട്ടി വലിച്ചാണ് പ്രതിഷേധിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97 രൂപ 85പൈസയും ഡീസലിന് 93 രൂപ 18 പൈസയും ആയി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95 രൂപ 96 പൈസയും ഡീസലിന് 91 രൂപ 43പൈസയുമാണ് പുതുക്കിയ വില.

advertisement

Petrol Diesel Price|സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു; ഈ മാസം വില വർധിപ്പിക്കുന്നത് എട്ടാം തവണ

കോഴിക്കോട് പെട്രോളിന് 96 രൂപ 26 പൈസയും ഡീസലിന് 91രൂപ 74 പൈസയുമായി വർധിച്ചു. ഈ മാസം മാത്രം ഇത് എട്ടാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ പെട്രോളിന് പതിനൊന്ന് രൂപ വർദ്ധിപ്പിച്ചു. 37 ദിവസത്തിനിടെ 22 തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. ജൂണിൽ മാത്രം ഇതുവരെ അഞ്ച് തവണ വില വർദ്ധിപ്പിച്ചു.

advertisement

ഇന്ധനവില വർദ്ധനയ്ക്ക് എതിരെ കെ പി സി സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. എം പിമാർ, എം എൽ എമാർ, ഉന്നത നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി. ജൂൺ ഏഴിന് സംസ്ഥാനത്ത് പെട്രോൾ വില ആദ്യമായി നൂറ് കടന്നിരുന്നു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് പ്രീമിയം പെട്രോൾ ലിറ്ററിന് നൂറു രൂപ കടന്നത്.

advertisement

Gold price in Kerala | കേരളത്തിൽ സ്വർണ്ണ വില ഉയർന്നു തന്നെ; പുതിയ നിരക്കറിയാം

പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നത് എല്ലാ ദിവസവും രാവിലെ 6 മണിക്കാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.

advertisement

എസ്എംഎസ് വഴി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് നിങ്ങൾക്ക് അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ വിൽക്കുന്ന പെട്രോളിന്‍റെയും ഡീസലിന്‍റെയും വില അറിയാൻ, ആർ‌എസ്‌പി 102072 (ആർ‌എസ്‌പി <സ്പേസ്> ഡീലർ കോഡ് ഓഫ് പെട്രോൾ പമ്പ്) ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കുക. അതുപോലെ, മുംബൈയ്ക്ക് ആർ‌എസ്‌പി 108412, കൊൽക്കത്തയ്‌ക്ക് ആർ‌എസ്‌പി 119941, ആർ‌എസ്‌പി എന്നിവ ടൈപ്പുചെയ്യുക. 133593 ചെന്നൈയ്‌ക്കായി 9224992249 എന്ന നമ്പറിലേക്ക് അയയ്‌ക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ധനവില വർദ്ധന: പാളയിൽ ഇരുന്ന് കെട്ടിവലിച്ച് കെ എസ് യുക്കാരുടെ വേറിട്ട പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories