TRENDING:

India's No 1 Network | ലോക്ക് ഡൗൺ കാലയളവിൽ നെറ്റ്‌വ‍ര്‍ക്ക് 18 ഗ്രൂപ്പിന് ദിവസവും 10 കോടി കാഴ്ചക്കാർ; ഡിജിറ്റൽ-ടിവി മേഖലയിൽ 57% വർദ്ധനവ്

Last Updated:

India's No 1 Network | ടെലിവിഷനിൽ നെറ്റ്‌വ‍ര്‍ക്ക് 18 ഗ്രൂപ്പ് ചാനലുകളിൽനിന്ന് വാർത്തകൾ കാണുന്നവരുടെ എണ്ണത്തിൽ 17% വർദ്ധനവുണ്ടായിട്ടുണ്ട്. ന്യൂസ് ആപ്പുകൾ വെബ്സൈറ്റുകൾ എന്നിവയെല്ലാം കൂടി ചേരുമ്പോൾ വർദ്ധനവ് 57 ശതമാനമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ലോക്ക് ഡൗൺ കാലയളവിൽ ടിവി ഡിജിറ്റൽ മേഖലയിൽ വൻ മുന്നേറ്റം നടത്തി നെറ്റ്‌വ‍ര്‍ക്ക് 18 ഗ്രൂപ്പ്. ഡിജിറ്റൽ-ടിവി രംഗങ്ങളിലായി പ്രതിദിനം 10 കോടി ആളുകൾ നെറ്റ്‌വ‍ര്‍ക്ക് 18 ഗ്രൂപ്പിലെ വിവിധ വാർത്താ ചാനലുകളും മൊബൈൽ ആപ്പുകളും വഴി വാർത്തകൾ അറിയുന്നുണ്ട്. ജനങ്ങൾ വാർത്തകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ബാർക്ക്-നീൽസൺ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ടെലിവിഷനിൽ നെറ്റ്‌വ‍ര്‍ക്ക് 18 ഗ്രൂപ്പ് ചാനലുകളിൽനിന്ന് വാർത്തകൾ കാണുന്നവരുടെ എണ്ണത്തിൽ 17% വർദ്ധനവുണ്ടായിട്ടുണ്ട്. ന്യൂസ് ആപ്പുകൾ വെബ്സൈറ്റുകൾ എന്നിവയെല്ലാം കൂടി ചേരുമ്പോൾ വർദ്ധനവ് 57 ശതമാനമാണ്.
advertisement

വാർത്താ ആപ്ലിക്കേഷനുകളിൽ ആളുകൾ ചെലവഴിച്ച ശരാശരി ഉപയോക്തൃ സമയവും ഈ കാലയളവിൽ 76% ആയി ഉയർന്നു. കൂടാതെ, നെറ്റ്‌വ‍ര്‍ക്ക് 18 ഗ്രൂപ്പിന്‍റെ സേവനങ്ങളിലേക്ക് ദിവസേന എത്തുന്ന ശരാശരി ഉപയോക്താക്കളുടെ എണ്ണം 34% വർദ്ധിച്ചു.

ലോക്ക്ഡൗൺ തുടരുന്നതോടെ ടിവി വഴി വാർത്ത കാണുന്നവരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് ബാർക് ഇന്ത്യ സിഇഒ സുനിൽ ലുല്ല പറഞ്ഞു. "ആളുകൾ‌ക്ക് വാർത്തകൾ‌ മൊബൈലിൽ‌ ലഭിക്കുന്നുണ്ട്. പക്ഷേ കൃത്യതയ്ക്കായി ടിവിയിലൂടെ വാർത്തകൾ ഉറപ്പാക്കുന്ന പ്രവണത ആളുകളിൽ കൂടിവരുന്നു. നോൺ പ്രൈംടൈമിന്റെ വളർച്ച പ്രൈംടൈമിനേക്കാൾ കൂടുതലാണ്"- സുനിൽ ലുല്ല പറഞ്ഞു.

advertisement

advertisement

ടിവി, സ്മാർട്ട്‌ഫോണുകൾ എന്നിവയുടെ ഉപഭോഗ സ്വഭാവത്തിലെ മാറ്റങ്ങൾ സംബന്ധിച്ച് ബാർക്കും നീൽസണും ചേർന്ന് ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ ആഴ്ചതോറും പുറത്തുവിടും.

You may also like:'ലണ്ടനിൽ അകപ്പെട്ടവരെ തിരിച്ചെത്തിക്കുമെന്നത് തെറ്റായ സന്ദേശം'; ക്ഷമ ചോദിച്ച് അൽഫോൻസ് കണ്ണന്താനം [NEWS]'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി [PHOTOS]കോവിഡ് ക്യാ ഹെ? വൈറസ് ഹെ; അതിഥി തൊഴിലാളികളെ ബോധവൽക്കകരിച്ച് ഹോം ഗാർഡ്; വീഡിയോ വൈറൽ [NEWS]

advertisement

അതേസമയം, മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗം കണ്ടവരുടെ എണ്ണം 2019 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫൈനലിനേക്കാൾ കൂടുതലാണ്. 133 ദശലക്ഷം ആളുകളാണ് ഐപിൽ ഫൈനൽ കണ്ടതെങ്കിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി നടത്തിയ 30 മിനിട്ട് പ്രസംഗം 201 ടിവി ചാനലുകളിലായി 197 ദശലക്ഷം ആളുകൾ കണ്ടു.

മാർച്ച് 24ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ടിവി വാർത്താ സംഭവം. ഇത് ഇവിടുത്തെ റെക്കോർഡായാണ് വിലയിരുത്തപ്പെടുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓഗസ്റ്റ് എട്ടിന് കശ്മീരിന്‍റെ സ്വയംഭരണ പദവി എടുത്തുകളയുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചുകൊണ്ട് മോദി നടത്തിയ പ്രസംഗം 163 ചാനലുകളിലായി 65 ദശലക്ഷം ആളുകൾ മാത്രമാണ് കണ്ടത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
India's No 1 Network | ലോക്ക് ഡൗൺ കാലയളവിൽ നെറ്റ്‌വ‍ര്‍ക്ക് 18 ഗ്രൂപ്പിന് ദിവസവും 10 കോടി കാഴ്ചക്കാർ; ഡിജിറ്റൽ-ടിവി മേഖലയിൽ 57% വർദ്ധനവ്
Open in App
Home
Video
Impact Shorts
Web Stories