ന്യൂഡൽഹി: ലണ്ടനിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന തെറ്റായ വിവരം പങ്കുവച്ചതിൽ ക്ഷമ ചോദിച്ച് മുൻ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ അൽഫോൺസ് കണ്ണന്താനം. ലണ്ടനിലുള്ളവരെ തിരിച്ചെത്തിക്കാൻ ഇന്ത്യ പ്രത്യേക വിമാനം അയയ്ക്കുമെന്ന തരത്തിലുള്ള സന്ദേശം പങ്കുവച്ചതിനാണ് കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമ ചോദിച്ചിരിക്കുന്നത്.
ലണ്ടനിനുള്ളവരെ തിരിച്ചെത്തിക്കാൻ വിധേസകാര്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഏപ്രിൽ 14-ന് ശേഷമെ അതേക്കുറിച്ച് ആലോചിക്കാൻ സാധിക്കൂവെന്നായിരുന്നു മറുപടി.
ഒരു മനുഷ്യനെന്ന നിലയിൽ തനിക്കു പറ്റിയ തെറ്റ് ക്ഷമിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെടുന്നു.
നിർഭാഗ്യവശാൽ തന്റെ രണ്ടു മക്കളും കുടുംബവും കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരങ്ങളില്‍ കുടങ്ങിക്കിടക്കുകയാണ്. അവരെയും തിരിച്ചെത്തിക്കാനാകില്ലെന്നും കണ്ണന്താനം പറയുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.