കോഴിക്കോട്: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ അതിഥി തൊഴിലാളികളെ ബോധവത്ക്കരിച്ച് ഒരു ഹോം ഗാർഡ്. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരിയിൽ അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയ പശ്ചാത്തലത്തിലാണ് ഹോം ഗാർഡിന്റെ ബോധവത്ക്കരണം വൈറലാകുന്നത്.
എന്താണ് കൊറോണയെന്നും അത് എങ്ങനെ പകരുമെന്നുമൊക്കെ ഹോംഗാർഡി വിശദീകരിക്കുന്നുണ്ട്. ചുറ്റും ആകാംക്ഷയോടെ കൂടി നിൽക്കുന്ന തൊഴിലാളികൾക്ക് നടുവിൽ നിന്നാണ് ഹോം ഗാർഡിന്റെ ക്ലാസ്.
ആഹാരവും വസ്ത്രങ്ങളും വെള്ളവും ഒക്കെ ലഭിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഉണ്ടെന്നായിരുന്നു തൊഴിലാളികളുടെ മറുപടി. തുടർന്നാണ് കൊറോണ എന്താണെന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നതും വിശദമാക്കിക്കൊടുക്കുന്നത്. ഏപ്രിൽ 14 വരെ രാജ്യം ലോക്ക് ഡൗൺ ആണെന്നും അതുവരെ നിങ്ങൾ എവിടെയാണോ അവിടെ കഴിയാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
വടകര നൊച്ചാഡ് സ്വദേശിയായ കരുണാകരൻ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ രണ്ടര വർഷമായി ഹോം ഗാർഡായി പ്രവർത്തിച്ചു വരികയാണ്. പത്ത് വർഷമായി കേരളാ പൊലീസിനു വേണ്ടിയും അഗ്നിശമന സേനയ്ക്കും വേണ്ടിയും സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും അഗ്നിശമന സേനയിലും പ്രവർത്തിച്ചിട്ടുണ്ട്. 22 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷമാണ് ഹോം ഗാർഡായത്.
എറണാകുളം ജില്ലാ കലക്ടർ എസ് . സുഹാസും വിമുക്തഭടനെ അഭിനന്ദിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.