ലോക്ക്ഡൗണിൽ വീടുകളിൽ തങ്ങുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ച് നൽകുന്ന തങ്ങളുടെ തൊഴിലാളികളെ അഭിനന്ദിച്ച് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഈ ഷോപ്പിങ് സൈറ്റുകൾ.
BEST PERFORMING STORIES:ലോക്ക് ഡൗൺ: കേരളത്തിൽ കുടുങ്ങിയ വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു [PHOTO]ലോക്ക്ഡൗൺ ലംഘിച്ച് കുർബാനയും ജുമുഅ നമസ്കാരവും: 59 പേർ അറസ്റ്റിൽ [PHOTO]പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാളുടെ പിതാവ് മരിച്ചു; സാമ്പിള്‍ പരിശോധനക്കയച്ചു [NEWS]
advertisement
അവശ്യസാധനങ്ങൾ ലഭ്യമാക്കി വീടുകളിൽ തന്നെ ഇരിക്കാൻ പലരേയും സഹായിക്കുന്നത് ആയിരക്കണക്കിന് ധീരരായ ഡെലിവറി ജീവനക്കാരാണ്. രാജ്യത്തെ ജനങ്ങളെ ഇപ്പോഴും ഇടതടവില്ലാതെ സേവിക്കുന്ന ഈ സഹായഹസ്തങ്ങളുടെ ശൃംഖലയെ കുറിച്ചാണ് വീഡിയോ. #HumSabEkSaath എന്ന മുദ്രാവാക്യം മുഴക്കി സുരക്ഷിതരായി വീടുകളില്‍ കഴിയാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
എന്തൊക്കെ നടന്നാലും നമ്മള്‍ ഒരു രാഷ്ട്രവും ഒരു ജനതയുമാണ്. മാത്രമല്ല ആപത്ഘട്ടങ്ങളിൽ സഹായിക്കുന്നവരെ നമ്മള്‍ തീര്‍ച്ചയായും നന്ദിയോടെ സ്മരിക്കണമെന്നും വീഡിയോ ഓർമിപ്പിക്കുന്നു.