കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 93 രൂപ 71 പൈസയുമായി. രാജ്യത്ത് പെട്രോളിനു 29 പൈസയും, ഡീസലിന് 30 പൈസയുമാണ് കഴിഞ്ഞദിവസം കൂട്ടിയത്. ജൂൺ മാസത്തിൽ മാത്രം 20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധനവില 11 തവണയാണ് വർദ്ധിപ്പിച്ചത്.
SBI | രാജ്യത്ത് എസ് ബി ഐ സേവനങ്ങൾ ഇന്ന് തടസപ്പെടും
പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്ന പ്രവണതയാണ് ഒരു മാസത്തിൽ അധികമായി രാജ്യത്തുടനീളം കണ്ടു വരുന്നത്. നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജൂൺ 18 വെള്ളിയാഴ്ച റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ജൂൺ 19 ശനിയാഴ്ച രണ്ട് ഇന്ധന വിലയിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച ഡീസൽ നിരക്ക് 28 - 30 പൈസയായി വർദ്ധിച്ചു.
advertisement
Covid 19 | ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു; 88 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്ക്
രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ 103 രൂപ മറികടന്നിരുന്നു. ലിറ്ററിന് 100 രൂപയ്ക്ക് പെട്രോൾ വിൽപ്പന നടത്തിയ രാജ്യത്തെ ആദ്യത്തെ മെട്രോ മെയ് 29ന് മുംബൈ മാറി. മുംബൈയിലെ പെട്രോൾ ഇപ്പോൾ ഒരു ലിറ്ററിന് 103.8 രൂപയും ഡീസലിന് ലിറ്ററിന് 95.14 രൂപയുമാണ്. പെട്രോൾ വില ലിറ്ററിന് 100 കടന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ലഡാക്ക് എന്നിവയാണ്.
പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന രണ്ടാമത്തെ മെട്രോ നഗരമായി ഹൈദരാബാദ് മാറി. വെള്ളിയാഴ്ച ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് 100.74 രൂപയ്ക്കും ഡീസലിന് ലിറ്ററിന് 95.59 രൂപയും ആയിരുന്നു. അതിന് പിന്നാലെ ബംഗളുരു നഗരത്തിലും പെട്രോൾ വില 100 കടന്നു. ബംഗളുരുവിൽ ഒരു ലിറ്റർ പെട്രോളിന് 100.17 രൂപയും ഡീസലിന് ഒരു ലിറ്ററിന് 92.97 രൂപയും നൽകണം.
മൂല്യവർധിത നികുതി (വാറ്റ്) അനുസരിച്ച് ഇന്ധന നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ രണ്ട് പ്രധാന ഇന്ധനങ്ങളുടെയും വില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ ഒ.എം.സികൾ ദിവസേന ഇന്ധനവിലയിൽ മാറ്റം വരുത്തുന്നു.