TRENDING:

ഇന്ത്യയിൽ 30 ലക്ഷം ഐടി ജീവനക്കാ‌‍ർക്ക് ജോലി നഷ്ടപ്പെടില്ല; റിപ്പോർട്ടുകൾ തള്ളി നാസ്കോം

Last Updated:

ഇന്ത്യൻ ഐടി-ബിപിഎം മേഖലയിൽ വിദഗ്ധരായ പ്രതിഭകളെ ഇപ്പോഴും നിയമിച്ചു കൊണ്ടിരിക്കുകയാണെന്നും നാസ്കോം വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2022ൽ ഐടി മേഖലയിൽ 30 ലക്ഷം പേർക്ക് ജോലി നഷ്ടമാകുമെന്ന റിപ്പോർട്ട് തള്ളി ഐടി വ്യവസായ സംഘടന നാസ്കോം. വൻകിട ഐടി കമ്പനികൾ 2022ൽ 30 ലക്ഷം പേരെ പിരിച്ചുവിടുമെന്ന റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് നാസ്കോം ഈ വാദം തള്ളി രംഗത്തെത്തിയത്. ഇന്ത്യൻ ഐടി-ബിപിഎം മേഖലയിൽ വിദഗ്ധരായ പ്രതിഭകളെ ഇപ്പോഴും നിയമിച്ചു കൊണ്ടിരിക്കുകയാണെന്നും നാസ്കോം വ്യക്തമാക്കി.
photo- moneycontrol
photo- moneycontrol
advertisement

റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്റെ വർദ്ധനവ് മൂലം 2022 ഓടെ ഇന്ത്യൻ ഐടി ഔട്ട്‌സോഴ്സിംഗ് കമ്പനികൾക്ക് ആഗോളതലത്തിൽ ജോലികളിൽ 30 ശതമാനം കുറവുണ്ടാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക (ബോഫ) സെക്യൂരിറ്റീസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന തരത്തിൽ വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

“സാങ്കേതികവിദ്യയുടെ വികസനവും വർദ്ധിച്ചുവരുന്ന ഓട്ടോമേഷനും പരമ്പരാഗത ഐടി ജോലികളുടെയും റോളുകളുടെയും സ്വഭാവം വികസിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പുതിയ റോളുകളിലേയ്ക്ക് നിയമനം തുടരുമെന്നും 2021 സാമ്പത്തിക വർഷത്തിൽ 1,38,000 പേരെ പുതുതായി നിയമിച്ചുവെന്നും” നാസ്കോം ഒരു പ്രസ്താവനയിൽ പറഞ്ഞു.

advertisement

Also Read- ഇറാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്; യാഥാസ്ഥിതിക നേതാവ് ഇബ്രാഹിം റൈസിക്ക് വിജയ സാധ്യത

കഴിഞ്ഞ വർഷം ഐടി മേഖലയിൽ 2.5 ലക്ഷം ജീവനക്കാരെ ഡിജിറ്റൽ വൈദഗ്ധ്യത്തിൽ കൂടുതൽ ഉയരത്തിലെത്തിച്ചെന്നും 40,000 തുടക്കക്കാരായ ജോലിക്കാരെ നിയമിച്ചെന്നും ഏജൻസി അറിയിച്ചു. “2025 ഓടെ 300-350 ബില്യൺ ഡോളർ വ്യവസായമായി മാറുകയാണ് ഇന്ത്യൻ ഐടി വ്യവസായത്തിന്റെ ലക്ഷ്യമെന്നും” നാസ്കോം പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ ഐടി-ബിപിഎം മേഖലയുടെ വരുമാനം ഏകദേശം 194 ബില്യൺ ഡോളറാണ്.

advertisement

കൂടാതെ, കഴിഞ്ഞ 3 വർഷമായി ഓട്ടോമേഷനും ആർ‌പി‌എയും കൂടുതൽ വളർച്ച പ്രാപിച്ചിട്ടുണ്ടെന്നും ഇത് ബിപി‌എം പോലുള്ള മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതായും നാസ്കോം വ്യക്തമാക്കി. “നാസ്കോം-മക്കിൻസി റിപ്പോർട്ട് അനുസരിച്ച് ബിപിഎമ്മിന്റെ വരുമാനം 180-220 ബില്യൺ ഡോളറാണ്. ഇത് ഈ മേഖലയിൽ കൂടുതൽ വളർച്ചയും തൊഴിൽ സാധ്യതകളും വാഗ്ദാനം ചെയ്യുന്നു.

കോവിഡ് മഹാമാരിയിലൂടെ ഏറ്റവും വലിയ നേട്ടം ലഭിച്ചിരിക്കുന്നത് ഇന്ത്യൻ ഐടി വ്യവസായത്തിനാണ്. മഹാമാരി സമയത്ത് ഐടി സ്ഥാപനങ്ങൾ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ടി‌സി‌എസ് 2021 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 9.2 ബില്യൺ ഡോളർ വളർച്ച രേഖപ്പെടുത്തി. ഒരു പാദത്തിൽ നേടുന്ന എക്കാലത്തെയും ഉയർന്ന വളർച്ചയാണിത്. ഇൻഫോസിസ് മൊത്തം 14 ബില്യൺ ഡോളർ വളർച്ചയാണ് കൈവരിച്ചത്. മൊത്തം 1.4 ബില്യൺ ഡോളർ കരാർ മൂല്യവുമായി വിപ്രോ 12 വലിയ കരാറുകളിൽ ഒപ്പുവച്ചു.

advertisement

പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് പുറമേ മുൻനിര ഐടി സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം ഫ്രെഷർമാരെ നിയമിക്കാൻ കഴിയുമെന്ന് മണികൺട്രോൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മഹാമാരിയെ തുടർന്ന് കൂടുതൽ കമ്പനികൾ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്തതോടെ സോഫ്റ്റ്വെയർ സേവനങ്ങളുടെ ആവശ്യകത വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിൽ 30 ലക്ഷം ഐടി ജീവനക്കാ‌‍ർക്ക് ജോലി നഷ്ടപ്പെടില്ല; റിപ്പോർട്ടുകൾ തള്ളി നാസ്കോം
Open in App
Home
Video
Impact Shorts
Web Stories