കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 604 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.
advertisement
Also Read വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.
5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.
ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
Kerala lotterry, Kerala Lottery, Kerala Lottery Draw, Kerala Lottery Result, Kerala Sthree Sakthi Lottery, kerala lottery results, Sthree Shakthi
