കൊച്ചി: ഞായറാഴ്ച ആയിരുന്നു 2021ലെ സമ്മർ ബംബർ ലോട്ടറി ടിക്കറ്റ് നറുക്കെടുത്തത്. ആറു കോടി രൂപയുടെ ഒന്നാം സമ്മാനം SD 316142 എന്ന നമ്പരിന് ആയിരുന്നു അടിച്ചത്. ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ, ലോട്ടറി വിൽക്കുന്ന സ്മിജ കാണിച്ച സത്യസന്ധതയാണ് ആലുവ സ്വദേശിയായ ചന്ദ്രനെ ആറുകോടിയുടെ ഉടമയാക്കിയത്. പണം പിന്നെ തരാമെന്ന് പറഞ്ഞ് ചന്ദ്രൻ സ്മിജയോട് മാറ്റിവെക്കാൻ പറഞ്ഞ ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്.
കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടിൽ ചന്ദ്രനാണ് കടം പറഞ്ഞു വച്ച ടിക്കറ്റിൽ ലോട്ടറി അടിച്ചത്. ചന്ദ്രൻ എടുത്ത SD 316142 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്ന പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ മോഹനന്റെ പക്കലാണ് ചന്ദ്രൻ ഞായറാഴ്ച ലോട്ടറി ടിക്കറ്റ് പറഞ്ഞു വച്ചത്. പണം പിന്നീട് നൽകാമെന്ന് അറിയിക്കുകയായിരുന്നു. പട്ടിമറ്റം കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്ക് മുൻപിലുമാണ് സ്മിജ ടിക്കറ്റുകൾ വിൽക്കുന്നത്.
Summer Bumper 2021 BR - 78, Kerala Lottery Results Declared | സമ്മർ ബംബർ ഭാഗ്യവാനെ കണ്ടെത്തി; ആറുകോടി അടിച്ച ഭാഗ്യവാൻ ഇവിടെയുണ്ട്സ്മിജയുടെ കൈയിൽ നിന്ന് സ്ഥിരമായി ടിക്കറ്റെടുക്കുന്ന ആളായിരുന്നു ചന്ദ്രൻ. ഞായറാഴ്ച സ്മിജയുടെ പക്കൽ 12 ബംബർ ടിക്കറ്റുകൾ ബാക്കി വന്നു. ഇതോടെ, സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റ് എടുക്കാൻ സ്മിജ അഭ്യർത്ഥിച്ചു. 6142 എന്ന ടിക്കറ്റ് മാറ്റി വെക്കാൻ പറഞ്ഞ ചന്ദ്രൻ പണം ഇനി കാണുമ്പോൾ നൽകാമെന്നും അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് സ്മിജയ്ക്ക് താൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് ഏജൻസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ, താൻ നൽകിയ ടിക്കറ്റുകൾ പരിശോധിച്ച സ്മിജയ്ക്ക് ടിക്കറ്റ് നമ്പർ പറഞ്ഞതോടെ പൈസ പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് ലോട്ടറി അടിച്ചിരിക്കുന്നതെന്ന് മനസിലായി.
ഇതോടെ തന്റെ കൈവശമിരുന്ന ലോട്ടറി അടിച്ച ടിക്കറ്റ് ചന്ദ്രന്റെ വീട്ടിലെത്തി അപ്പോൾ തന്നെ നൽകുകയായിരുന്നു. ടിക്കറ്റിന്റെ വിലയായ 200 രൂപയും കൈപ്പറ്റി. അതേസമയം, സ്മിജ കാണിച്ച സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമായതെന്ന് ചന്ദ്രൻ പറഞ്ഞു.
പൂന്തോട്ട പരിപാലകനായി ജോലി ചെയ്തു വരികയാണ് ചന്ദ്രൻ. കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട് ചന്ദ്രൻ. എന്നാൽ, ഇത് ആദ്യമായാണ് ഇത്രയും വലിയ ഒരു സമ്മാനം ചന്ദ്രന് ലഭിക്കുന്നത്. ലീലയാണ് ഭാര്യ. ചലിത, അഞ്ജിത, അഞ്ജിത്ത് എന്നിവരാണ് മക്കൾ. വിവാഹിതയായി മൂത്തമകളുടെ വീടു പണിക്ക് സഹായിക്കണം. രണ്ടാമത്തെ മകളുടെ വിവാഹത്തിനും ബിടെക്കിന് പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങൾക്കും ആയിരിക്കും പണം ചെലവഴിക്കണം.
ഏതായാലും വലിയ ഭാഗ്യവുമായി എത്തിയ ലോട്ടറി ടിക്കറ്റ് കുട്ടമശ്ശേരി എസ് ബി ഐയിൽ എത്തി ചന്ദ്രൻ കൈമാറി. അതേസമയം, ലോട്ടറി ടിക്കറ്റ് കൈമാറി തന്റെ സത്യസന്ധത വെളിവാക്കിയ സ്മിജയെ കെ പി എം എസ് ആദരിച്ചു.
അതേസമയം, സമ്മർ ബംബർ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ SA 327864, SB 427065, SC 319844, SD 198106, SE 478505 എന്നീ ടിക്കറ്റുകൾക്കാണ്. സമ്മർ ബംബർ ലോട്ടറി ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളുണ്ട്. ഒന്നാം സമ്മാന ജേതാവിന് 6 കോടി രൂപയും രണ്ടാമത്തെയും മൂന്നാമത്തെയും സമ്മാനങ്ങൾ യഥാക്രമം 25 ലക്ഷവും 5 ലക്ഷവുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.