TRENDING:

Amazon| ആമസോണിൽ ഷോപ്പിങ് ഇനി മലയാളത്തിലും

Last Updated:

രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആമസോൺ ഷോപ്പിങ് ഇനി മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും. മലയാളത്തിന് പുറമേ, തമിഴ്, കന്നട, തെലുങ്കു എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിൽ ആമസോൺ ഇന്ത്യ വെബ്സൈറ്റും മൊബൈൽ ആപ്പും ലഭ്യമാകും.
advertisement

ഇന്ത്യയിൽ ഇ-കൊമേഴ്സ് ആരംഭിച്ച് ഏഴ് വർഷം പിന്നിടുമ്പോഴാണ് ദക്ഷിണേന്ത്യൻ ഭാഷകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷം മുമ്പ് ഹിന്ദിയിൽ ലഭ്യമായി തുടങ്ങിയിരുന്നു.

ഹിന്ദിയടക്കം ഏഴ് ഭാഷകളിലായാണ് ഇനി ആമസോൺ ലഭ്യമാകുക. മൊബൈൽ ആപ്പിൽ നിന്നും ഡെസ്ക്ടോപ്പ് സൈറ്റിൽ നിന്നും ഉപഭോക്താക്കൾക്ക് അവരുടെ ഭാഷ തിരഞ്ഞെടുക്കാം.

ദക്ഷിണേന്ത്യൻ ഭാഷകളിൽ കൂടി ലഭ്യമാകുന്നതോടെ 200 ദശലക്ഷം മുതൽ 300 ദശലക്ഷം ഉപഭോക്താക്കളിലേക്ക് ആമസോൺ എത്തിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.

advertisement

ഹിന്ദിയിൽ ലഭ്യമായതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ മൂന്ന് മടങ്ങ് വർധനവാണ് ഉണ്ടായതെന്ന് ആമസോൺ വ്യക്തമാക്കുന്നു. നിരവധി ഉപഭോക്താക്കൾ ഹിന്ദി സേവനം ഉപയോഗിക്കാൻ തുടങ്ങി.

You may also like:VIRAL VIDEO | ചെങ്കൊടി കൊണ്ട് ഒറ്റയാനായി BJP മാർച്ചിനെ നേരിട്ടത് പഴയ SFIക്കാരൻ; രതീഷ് പക്ഷേ മൊബൈൽ ഉപയോഗിക്കാറില്ല

വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ട് നേരത്തേ തമിഴ്, കന്നട,തെലുങ്ക് ഭാഷകളിൽ ലഭ്യമായി തുടങ്ങിയിരുന്നു. ഇതോടെയാണ് മലയാളമടക്കമുള്ള ഭാഷകളിൽ ആമസോണും എത്തുന്നത്. ദീപാവലി വിപണി കൂടി മുന്നിൽ കണ്ടാണ് ആമസോണിന്റെ നീക്കം. മൂന്ന് മാസം മുമ്പാണ് ഫ്ലിപ്പ്കാർട്ട് പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹിന്ദിയിൽ കൂടി ലഭ്യമായതോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചതായി ആമസോൺ ഇന്ത്യ കസ്റ്റമർ ഡയറക്ടർ കിഷോർ തോട്ട പറയുന്നു. പ്രാദേശിക ഭാഷകളിൽ കൃത്യമായ പദങ്ങളും പ്രയോഗങ്ങളും കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Money/
Amazon| ആമസോണിൽ ഷോപ്പിങ് ഇനി മലയാളത്തിലും
Open in App
Home
Video
Impact Shorts
Web Stories