ഇനി ടയറുകൾ ആമസോണിൽ വാങ്ങാം; സമ്പർക്കരഹിത വിൽപനയ്ക്ക് ജെ.കെ ടയേഴ്സ്

Last Updated:

മറ്റ് ടയർ നിർമ്മാതാക്കളെയും ഓൺലൈൻ വിൽപനയിലേക്കു തിരിയാൻ ഇത് പ്രേരിപ്പിക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ നൽകുന്ന സൂചന

ഇനി വാഹനത്തിനുള്ള ടയറുകൾ ഓൺലൈനിൽ വാങ്ങാം. പ്രമുഖ ടയർ നിർമ്മാതാക്കളായ ജെ.കെ ടയേഴ്സാണ് ആമസോൺ വഴി ടയർ വിൽക്കാൻ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച കരാർ ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും ആമസോണുമായി ഒപ്പിട്ടു. കോവിഡ് വ്യാപന സാഹചര്യത്തിൽ സമ്പർക്കരഹിത വാങ്ങൽ‌ പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജെ.കെ ടയേഴ്സ് വൃത്തങ്ങൾ അറിയിച്ചു. ആമസോണിലൂടെ ഉപയോക്താക്കൾ‌ക്ക് ജെ‌.കെയുടെ മുഴുവൻ ശ്രേണി ടയറുകളും വീട്ടുപടിക്കലെത്തിക്കാമെന്നും കമ്പനി പറയുന്നു.
2020 ഓഗസ്റ്റ് 1 മുതൽ ജെ.കെയുടെ തെരഞ്ഞെടുത്ത ടയറുകൾ ആമസോണിൽ ലഭ്യമായിരുന്നു. എന്നാൽ ജെ.കെ പുറത്തിറക്കുന്ന എല്ലാത്തരം ടയറുകളും ഇപ്പോൾ ആമസോണിൽ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ യാത്രാവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കുമുള്ള ടയറുകളാണ് ആമസോണിൽ ലഭ്യമായിരുന്നത്. ഓഗസ്റ്റ് 6 മുതൽ 7 വരെ ആമസോൺ പ്രൈം ഡേയിൽ നല്ല ഓഫറിൽ ജെ.കെ ടയറുകൾ ലഭ്യമായിരുന്നു. ഈ സമയത്ത് മികച്ച വിൽപനയാണ് ജെ.കെ ടയറുകൾ നേടിയത്. അതുകൊണ്ടുതന്നെയാണ് മുഴുവൻ ശ്രേണിയിൽപ്പെട്ട ടയറുകളും ആമസോണിൽ ലഭ്യമാക്കുന്നതെന്ന് ജെ.കെ ടയേഴ്സ് വൃത്തങ്ങൾ അറിയിച്ചു.
advertisement
“സമ്പർക്കരഹിതമായതുകൊണ്ടുതന്നെ സാധാരണഗതിയിൽ, ഉപഭോക്താക്കൾ ഇ-കൊമേഴ്‌സിലേക്ക് മാറാൻ കൂടുതൽ താൽപര്യം കാണിക്കുന്നു. പണമടയ്ക്കൽ മുതൽ ഹോം ഡെലിവറി വരെയുള്ള കാര്യങ്ങളിൽ അവർ കൂടുതൽ ശ്രദ്ധാലുക്കളാണ്. ആമസോൺ ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം വാങ്ങുന്നയാൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മികച്ച വാങ്ങൽ അനുഭവം നൽകാനുള്ള സമഗ്രമായ ശ്രമമാണ്. ഈ സഹകരണം ജെ കെ ടയറിന്റെ ബ്രാൻഡ് കണക്റ്റിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ഞങ്ങളുടെ വിപണി സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ”- ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ ശ്രീനിവാസു അലഫാൻ പറഞ്ഞു.
advertisement
“ഉപയോക്താക്കൾക്കായി അവരുടെ പ്രീമിയം ശ്രേണി ടയറുകൾ Amazon.inൽ ലഭ്യമാക്കുന്നതിൽ ഏറെ അഭിമാനമുണ്ട്. ഈ സമാരംഭത്തോടെ, ഓട്ടോമോട്ടീവ് വിഭാഗത്തിൽ ശക്തമായ ഒരു ഇടപെടൽ ഞങ്ങൾ ലക്ഷ്യമിടുന്നു, ഉപയോക്താക്കൾക്ക് വിശാലമായ തിരഞ്ഞെടുപ്പും സുരക്ഷിതമായ ഷോപ്പിംഗ് അനുഭവവും നൽകുന്നു. ”- ആമസോൺ ഇന്ത്യയിലെ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടർ ശാലിനി പുച്ചാലപ്പള്ളി പറഞ്ഞു.
You may also like:SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ [PHOTOS]ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം [NEWS] യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ ഇട്ടു; പതിനെട്ടുകാരൻ പിടിയിൽ [NEWS]
കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നതോടെ ആളുകൾക്ക് കഴിയുന്നത്ര സമ്പർക്ക രഹിത സേവനങ്ങൾ ആഗ്രഹിക്കുന്നു. അത് കണക്കിലെടുക്കുമ്പോൾ, ആമസോണിൽ മുഴുവൻ ശ്രേണിയും വാഗ്ദാനം ചെയ്യുന്നതിനുള്ള ജെ കെ ടയറിന്റെ നീക്കം സ്വാഗതാർഹമായ നടപടിയാണ്, മറ്റ് ടയർ നിർമ്മാതാക്കളെയും ഓൺലൈൻ വിൽപനയിലേക്കു തിരിയാൻ ഇത് പ്രേരിപ്പിക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ നൽകുന്ന സൂചന.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇനി ടയറുകൾ ആമസോണിൽ വാങ്ങാം; സമ്പർക്കരഹിത വിൽപനയ്ക്ക് ജെ.കെ ടയേഴ്സ്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement