VIRAL VIDEO | ചെങ്കൊടി കൊണ്ട് ഒറ്റയാനായി BJP മാർച്ചിനെ നേരിട്ടത് പഴയ SFIക്കാരൻ; രതീഷ് പക്ഷേ മൊബൈൽ ഉപയോഗിക്കാറില്ല

Last Updated:

സോഷ്യൽ മീഡിയയിൽ താൻ താരമായ കാര്യം രതീഷ് അറിഞ്ഞില്ല. കാരണം, രതീഷ് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല എന്നതു തന്നെ.

എറണാകുളം: ഒരു ഒറ്റയാൾ പോരാളിയായിരുന്നു കഴിഞ്ഞദിവസം സോഷ്യൽമീഡിയ കീഴടക്കിയത്. ഖുറാൻ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിനു മുന്നിൽ ചെങ്കൊടിയുമായി ഒറ്റയ്ക്ക് നിന്ന് മുദ്രാവാക്യം വിളിക്കുന്നയാൾ. സംഭവം നടന്നത് എറണാകുളത്ത് ആയിരുന്നെങ്കിലും ഒറ്റയ്ക്ക് ഒരു സമരത്തെ നേരിട്ട ആ സി പി എം പ്രവർത്തകനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അന്വേഷണം ഒടുവിൽ അയാളിലേക്ക് തന്നെ എത്തിയിരിക്കുകയാണ്.
കൊച്ചി ഇടപ്പള്ളി സ്വദേശിയായ രതീഷാണ് ബിജെപി മാർച്ചിനെ ഒറ്റയ്ക്ക് നേരിട്ടയാൾ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് താൻ പാർട്ടിയിലേക്ക് എത്തിയതെന്നും ആ പാർട്ടിയെ വേട്ടയാടാൻ അനുവദിക്കുന്നില്ലെന്നുള്ള തന്റെ തീരുമാനമാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് തന്നെ നയിച്ചതെന്നും രതീഷ് വ്യക്തമാക്കി. താൻ പഴയ എസ് എഫ് ഐക്കാരനാണെന്നും അതുകൊണ്ട് പേടി ഉണ്ടായിരുന്നില്ലെന്നും രതീഷ് പറയുന്നു. പൊലീസ് ആക്രമിച്ചില്ലെന്നും തന്നെ സുരക്ഷിതമായി ആ സമയത്ത് സമീപത്തുണ്ടായിരുന്ന ജീപ്പിൽ കൊണ്ടുപോയി ഇരുത്തിയെന്നും രതീഷ് വ്യക്തമാക്കി.
You may also like:'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് [NEWS] സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ [NEWS] ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം‍ [NEWS]
അതേസമയം, സോഷ്യൽ മീഡിയയിൽ താൻ താരമായ കാര്യം രതീഷ് അറിഞ്ഞില്ല. കാരണം, രതീഷ് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല എന്നതു തന്നെ. അടുത്ത സുഹൃത്തും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ സി.കെ സനലിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലായ ആ ഒറ്റയാൾ പോരാളി രതീഷ് ആണെന്ന് സനൽ പോലും അറിഞ്ഞത്. പ്രീഡിഗ്രി പഠനകാലത്ത് കോളേജിലെ ഉശിരൻ പോരാളി ആയിരുന്ന രതീഷിനെക്കുറിച്ച് പറയാൻ സനലിനും ഒരുപാടുണ്ട്. ചായ കുടിക്കുന്നതിനിടയിൽ താൻ നടത്തിയ ഒറ്റയാൾ പ്രതിഷേധത്തെക്കുറിച്ച് രതീഷ് പറഞ്ഞപ്പോഴാണ് സനൽ സോഷ്യൽ മീഡിയയിൽ വൈറലായ ആ പോരാളി തന്റെ മുന്നിലിരിക്കുന്നയാളാണെന്ന് മനസിലാക്കിയത്.
advertisement
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിനു മുന്നിലേക്കായിരുന്നു രതീഷ് ഒറ്റയ്ക്ക് ഒരു ചെങ്കൊടിയുമായി കടന്നുചെന്നത്. മാർച്ചിനു മുന്നിൽ ഇരു കൈകളും കൊണ്ട് കൊടി ഉയർത്തി, വലതുകൈ അന്തരീക്ഷത്തിലേക്ക് ഉയർത്തി മുദ്രാവാക്യം വിളിക്കുകയാണ് സി പി എം പ്രവർത്തകൻ. വലിയതോതിൽ മഴ പെയ്യുന്ന സമയത്ത് ആയിരുന്നു സിപിഎം പ്രവർത്തകൻ ബിജെപി മാർച്ചിനു മുന്നിലേക്ക് ഒറ്റയ്ക്ക് എത്തിയത്. ബി ജെ പി നേതാവ് സി.ജി രാജഗോപാൽ ആയിരുന്നു അന്ന് മാർച്ച് നയിച്ചിരുന്നത്. മാർച്ച് അടുത്തേക്ക് വരുന്നതോടെ രതീഷിനെ ഒരു പൊലീസുകാരൻ പിടിച്ചുമാറ്റുന്നതും വീഡിയോയിലെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
VIRAL VIDEO | ചെങ്കൊടി കൊണ്ട് ഒറ്റയാനായി BJP മാർച്ചിനെ നേരിട്ടത് പഴയ SFIക്കാരൻ; രതീഷ് പക്ഷേ മൊബൈൽ ഉപയോഗിക്കാറില്ല
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement