സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപന നടത്താൻ യോഗ്യതയുള്ള കമ്പനികളുടെ കൂട്ടത്തിൽ ആമസോണുമുണ്ടെന്ന് പശ്ചിമബംഗാൾ ബിവറേജസ് കോർപറേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആലിബാബയുടെ ഇന്ത്യൻ കമ്പനിയായ ബിഗ് ബാസ്ക്കറ്റും സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യ വിൽപന നടത്താൻ അനുമതി നേടിയിട്ടുണ്ടെന്നും കോർപറേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
advertisement
ജനസംഖ്യയുടെ കാര്യത്തിൽ രാജ്യത്തെ വലിയ നാലാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ഒൻപത് കോടിയിലധികം ജനസംഖ്യയാണ് സംസ്ഥാനത്തുള്ളത്. ഓൺലൈൻ വിൽപനക്കുള്ള കരാറുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവയ്ക്കാൻ സംസ്ഥാനം ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ആമസോണ്‍ അധികൃതർ തയാറായിട്ടില്ല.