ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും ചൈനയുടെ കൈവശമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ- ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ചൈനയ്ക്ക് സേന ശക്തമായ മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ല. അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന പിടിച്ചെടുത്തിട്ടില്ല. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതിര്‍ത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ കണ്ണുവെച്ചവരെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൃത്യു വരിച്ച ജവാൻമാർക്ക് ഒപ്പം രാജ്യം മുഴുവൻ ഉണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]
അതിർത്തി സംഘർഷത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗത്തിൽ പറഞ്ഞു. കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രിയും ആവർത്തിച്ചു.
രഹസ്യാന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും. ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ 20 ജവാന്മാരുടെ ജീവൻ നഷ്ടമായെന്നും യോഗത്തിൽ സംസാരിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചോദിച്ചു. ചൈന പിൻമാറിയില്ലെങ്കിൽ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ഗാന്ധി ചോദിച്ചു.
ഇന്ത്യാ- ചൈന തർക്കം ചർച്ചയിലൂടെ തീർക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തിൽ പറഞ്ഞു. അതിർത്തി തർക്കം പരിഹരിച്ച് സമാധാനം ഉറപ്പാക്കണം. വിദേശകാര്യമന്ത്രിമാർക്കിടയിലെ ധാരണ സ്വാഗതം ചെയ്യുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India China Border Faceoff, India China Border Row, PM Modi Address the nation