മൂന്നാഴ്ച്ചക്കുള്ളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് കമ്പനിയോട് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത്. നിരോധനത്തിന് പിന്നാലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ആരുമായും കൈമാറുന്നില്ലെന്ന് വിശദീകരണവുമായി ടിക് ടോക്ക് രംഗത്തെത്തിയിരുന്നു.
TRENDING:Kerala Plus Two Results 2020 | പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലമറിയേണ്ടതെങ്ങന? [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
advertisement
2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം, ഇതുമായി ബന്ധപ്പെട്ട കണ്ടന്റുകൾ ടിക് ടോക്ക് സെൻസർ ചെയ്തിരുന്നോ എന്നടക്കമുള്ള ചോദ്യങ്ങളാണ് കമ്പനിയോട് ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ചോദ്യങ്ങൾക്ക് ഉടൻ മറുപടി നൽകുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് കമ്പനി ഏറ്റവും പ്രാധാന്യം നൽകുന്നതെന്നുമാണ് ബൈറ്റ് ഡാൻസ് നൽകിയ വിശദീകരണം. അതേസമയം, നിരോധിച്ച മറ്റൊരു പ്രധാന ആപ്ലിക്കേഷനായ യുസി ബ്രൗസർ ഉടമ ആലിബാബ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.
യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നേരിട്ടിട്ടുണ്ടോ എന്നും ഇന്ത്യ നൽകിയ ചോദ്യാവലിയിൽ ഉൾപ്പെടുന്നുണ്ട്.