TRENDING:

ഇന്ത്യയിലെ 50 നഗരങ്ങള്‍ കൂടി 5G; കേരളത്തിൽ നിന്ന് എത്ര?

Last Updated:

ഇന്ത്യയിലെ 50 നഗരങ്ങള്‍ കൂടി 5G; ഇതിൽ കേരളത്തിൽ നിന്ന് എത്ര?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിലയന്‍സ് ജിയോയും എയര്‍ടെല്ലും ഇന്ത്യയിലുടനീളം അവരുടെ 5ജി സേവനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കുകയാണ്. ഒക്ടോബര്‍ 1ന് 5ജി സേവനങ്ങള്‍ ആരംഭിച്ചതു മുതല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇന്ത്യയിലെ 50 നഗരങ്ങളില്‍ (ഡിസംബര്‍ 7 വരെ) കവറേജ് വിപുലീകരിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയിലെ 50 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചതായി അടുത്തിടെ പാര്‍ലമെന്റ് ചോദ്യോത്തര വേളയ്ക്കിടെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
5G
5G
advertisement

ഇന്ത്യയില്‍ 5ജി ലഭ്യമായ നഗരങ്ങളുടെ ലിസ്റ്റ് നോക്കാം.

എയര്‍ടെല്‍ 5ജി ലഭ്യമായ നഗരങ്ങള്‍:

ഡല്‍ഹി

സിലിഗുരി

ബംഗളൂരു

ഹൈദരാബാദ്

വാരണാസി

മുംബൈ

നാഗ്പൂര്‍

ചെന്നൈ

ഗുരുഗ്രാം

പാനിപ്പത്ത്

ഗുവാഹത്തി

പട്‌ന

ബംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പൂനെയിലെ ലോഹെഗാവ് എയര്‍പോര്‍ട്ട്, വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പട്നയിലെ ജയപ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ട് തുടങ്ങി വിമാനത്താവളങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് ലഭ്യമാണ്.

advertisement

Also read: Jio 5G| നൂതനമായ 5G നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ ജിയോ; ലേലത്തിൽ കമ്പനി സ്വന്തമാക്കിയ സ്പെക്ട്രത്തിന്റെ വിവരങ്ങൾ അറിയാം

ജിയോ 5ജി ലഭ്യമായ നഗരങ്ങള്‍:

ഡല്‍ഹി എന്‍സിആര്‍

മുംബൈ

വാരണാസി

കൊല്‍ക്കത്ത

ബംഗളൂരു

ഹൈദരാബാദ്

ചെന്നൈ

നാഥദ്വാര

പൂനെ

ഗുരുഗ്രാം

നോയിഡ

ഗാസിയാബാദ്

ഫരീദാബാദ്

ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങള്‍

വോഡഫോണ്‍ ഐഡിയ (വിഐ), ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ അവരുടെ 5ജി സേവനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. 2023-ന്റെ തുടക്കത്തില്‍ 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ബിഎസ്എന്‍എല്ലും പദ്ധതിയിടുന്നുണ്ട്. 5ജി സേവനങ്ങള്‍ മധ്യത്തോടെയോ വര്‍ഷാവസാനത്തോടെയോ കമ്പനി അവതരിപ്പിച്ചേക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ 5ജി നെറ്റ്വര്‍ക്ക് ആരംഭിക്കാനുള്ള ശ്രമത്തിലാണ് വിഐയും.

advertisement

കഴിഞ്ഞ മാസം ബംഗളൂരുവിലും ഹൈദരാബാദിലും ജിയോ ട്രൂ 5ജി സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ, വാരാണസി എന്നിവിടങ്ങളിലാണ് ആദ്യം 5ജി ആരംഭിച്ചത്. പിന്നീട് രാജസ്ഥാനിലെ നാഥ്ദ്വാരയില്‍ ജിയോ 5ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ബംഗളൂരുവിലും ഹൈദരാബാദിലും സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ജിയോ ഉപയോക്താക്കള്‍ക്ക് ‘ജിയോ വെല്‍ക്കം ഓഫറിന്റെ’ ഇന്‍വൈറ്റ് ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരും. ഇന്‍വൈറ്റ് ലഭിച്ചവര്‍ക്ക് 1 Gbps+ വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. സ്റ്റാന്‍ഡ്-എലോണ്‍ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും.

advertisement

നേരത്തെ റിലയന്‍സ് ജിയോയുടെ രണ്ടാംപാദ ലാഭത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 4,518 കോടി രൂപയാണ് ലാഭമായി ലഭിച്ചത്. 5ജിയുടെ മുന്നേറ്റവും വരിക്കാരുടെ വര്‍ധനവും എആര്‍പിയുവും വരുമാനത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 3,528 കോടി രൂപയായിരുന്നു ലാഭമെന്ന് ടെലികോം റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.

Summary: Five more Indian cities to go 5G in India

മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിലെ 50 നഗരങ്ങള്‍ കൂടി 5G; കേരളത്തിൽ നിന്ന് എത്ര?
Open in App
Home
Video
Impact Shorts
Web Stories