TRENDING:

ഈ ആഴ്ച്ച പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകൾ; വൺപ്ലസ് മുതൽ പോക്കോ വരെയുള്ള ബ്രാൻഡുകളെക്കുറിച്ച് അറിയാം

Last Updated:

വൺപ്ലസ്, പോക്കോ തുടങ്ങിയ ബ്രാൻഡുകൾ പുറത്തിറക്കുന്ന പുതിയ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകൾ പരിശോധിക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ ആഴ്ച വിപണിയിൽ ഇറങ്ങുന്ന പുതിയ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം. വൺപ്ലസ്, പോക്കോ തുടങ്ങിയ ബ്രാൻഡുകൾ പുറത്തിറക്കുന്ന പുതിയ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകൾ പരിശോധിക്കാം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ട്‌ഫോൺ

ഏറ്റവും താങ്ങാനാവുന്ന വൺപ്ലസ് സ്മാർട്ട്‌ഫോൺ വൺപ്ലസ് നോർഡ് ജൂൺ 10 ന് ഒരു പിൻഗാമിയെ ലഭിക്കാൻ ഒരുങ്ങുന്നു. വൺപ്ലസ് നോർഡ് സിഇ 5 ജി എന്നാണ് പുതിയ ഫോണിന്റെ പേര്. ഇവിടെ സിഇ എന്നത് കോർ എഡിഷന്റെ ചുരുക്കപ്പേരാണ്. മീഡിയടെക് ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റിലാണ് ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നതെന്നാണ് വിവരം.

Also Read കേരളത്തിൽ പെട്രോൾ വില സെഞ്ചുറി കടന്നു; വയനാട്ടിലെ പമ്പിൽ ലിറ്ററിന് 100. 24 പൈസ

advertisement

വൺപ്ലസ് യു 1എസ് ടിവി

യു സീരീസിന് കീഴിൽ ഒരു ടിവി ഈ ആഴ്ച്ച പുറത്തിറക്കുമെന്നും വൺപ്ലസ് അറിയിച്ചു. ജൂൺ 10നാണ് പുതിയ ടിവി വൺപ്ലസ് യു 1 എസ് എന്ന് വിളിക്കുന്ന ടിവി കമ്പനിയുടെ മിഡ് റേഞ്ച് ടിവി സീരീസിൽ പുറത്തിറക്കുന്നത്. വൺപ്ലസ് യു 1 എസ് ടിവി മൂന്ന് ഡിസ്പ്ലേ സൈസിൽ ലഭിക്കും. 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെയാണ് ഡിസ്പ്ലേ സൈസ്. 4 കെ റെസല്യൂഷൻ, എച്ച്ഡിആർ 10+ സപ്പോർട്ട്, 30 ഡബ്ല്യു സ്പീക്കറുകൾ എന്നിവയാണ് ഈ ടിവിയുടെ പ്രത്യേകതകൾ

advertisement

ഐക്യൂ ഇസഡ്3 5ജി

ഐക്യൂവിന്റെ iQoo Z3 5G ജൂൺ 8 ന് ഇന്ത്യയിൽ വിപണിയിലെത്തും. ഈ വർഷം മാർച്ചിൽ ചൈനയിൽ വിപണിയിലെത്തിയ ഐക്യൂ Z3 സ്മാർട്ട്‌ഫോൺ ഇന്ത്യൻ വേരിയന്റിലും മിക്ക സവിശേഷതകളും നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read വിമാനയാത്ര 'സൂപ്പർസോണിക്' ആകുന്നു; 15 വിമാനങ്ങൾ വാങ്ങാനൊരുങ്ങി യുണൈറ്റഡ് എയർലൈൻസ്

പോക്കോ എം 3 പ്രോ

പോക്കോ എം 3 പ്രോയും ജൂൺ 8 ന് വിപണിയിലെത്തും. പോക്കോ എം 3 പ്രോ ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചു. പോക്കോ എം 3 പ്രോ കഴിഞ്ഞ മാസം യൂറോപ്പിൽ ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായി അവതരിപ്പിച്ചിരുന്നു. ലോഞ്ച് സമയത്ത് മാത്രമെ പോക്കോ എം 3 പ്രോ 5 ജി യുടെ ഇന്ത്യയിലെ വില ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ഏകദേശം 14,000 രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോക്കോ എം 3 പ്രോ 5 ജി യുടെ ഇന്ത്യൻ വേരിയന്റിലെ മിക്ക സവിശേഷതകളും ആഗോള വേരിയന്റിന് സമാനമായിരിക്കും.

advertisement

ഇൻഫിനിക്സ് നോട്ട് 10 സീരീസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നോട്ട് 10 സീരീസ് ആരംഭിക്കുന്നതോടെ ഇൻഫിനിക്സ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇൻഫിനിക്സ് നോട്ട് 10 സീരീസ് ഇന്ന് (ജൂൺ 7ന്) പുറത്തിറക്കും. കഴിഞ്ഞ മാസവും കമ്പനി ഈ സീരീസ് പുറത്തിറക്കിയിരുന്നു. അന്ന് രണ്ട് സ്മാർട്ട്‌ഫോണുകളാണ് പുറത്തിറക്കിയത്. ഇൻഫിനിക്സ് നോട്ട് 10, ഇൻഫിനിക്സ് നോട്ട് 10 പ്രോ എന്നിവ.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഈ ആഴ്ച്ച പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകൾ; വൺപ്ലസ് മുതൽ പോക്കോ വരെയുള്ള ബ്രാൻഡുകളെക്കുറിച്ച് അറിയാം
Open in App
Home
Video
Impact Shorts
Web Stories