TRENDING:

Reliance Jio- Qualcomm| ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക്‌ വികസിപ്പിക്കാൻ ജിയോയും ക്വാല്‍കോമും കൈകോര്‍ക്കുന്നു

Last Updated:

സെക്കന്റിൽ 1 ജിബി വേഗത്തിൽ ഡാറ്റാ ഉപയോഗം സാധ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ 5ജി നെറ്റ്‌വര്‍ക്ക് സൗകര്യം വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമായി റിലയന്‍സ് ജിയോയും അമേരിക്കൻ കമ്പനിയായ ക്വാല്‍കോം ടെക്‌നോളജീസും കൈകോര്‍ക്കുന്നു. സെക്കന്റിൽ 1 ജിബി വേഗത്തിൽ ഡാറ്റാ ഉപയോഗം സാധ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ അണിചേർക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയിൽ 5 ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് ജൂലൈയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
advertisement

Also Read- Reliance Jio| 35 ലക്ഷം പുതിയ ഉപയോക്താക്കളുമായി റിലയൻസ് ജിയോ ഒന്നാം സ്ഥാനത്ത്; Viക്ക് നഷ്ടമായത് 37 ലക്ഷം പേരെ

മൊബൈല്‍ നെറ്റ് വര്‍ക്കുകളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ വിര്‍ച്വലൈസ്ഡ് റേഡിയോ ആക്റ്റീവ് നെറ്റ് വര്‍ക്ക് (vRAN) സ്ഥാപിക്കുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യം. ഇതുവഴി ഉയര്‍ന്ന ഡാറ്റ ഉപയോഗിക്കാനും കുറഞ്ഞ ലേറ്റന്‍സിയില്‍ ആശയവിനിമയം നടത്താനും ഇന്റര്‍നെറ്റ് ബന്ധിത ഉപകരണങ്ങളിലൂടെ മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം ഉണ്ടാക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. 5ജി പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍, വിആര്‍/എആര്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും.

advertisement

Also Read- അബുദാബി ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി റിലയൻസ് റീട്ടെയിലിൽ 5,512.5 കോടി രൂപ നിക്ഷേപിക്കും

''റിലയന്‍സ് പ്ലാറ്റ്‌ഫോമുകളുടെ വ്യാപ്തി പ്രയോജനപ്പെടുത്തിക്കൊണ്ട് ക്വാല്‍കോമിനൊപ്പം സുരക്ഷിതമായ റാന്‍ സൊലൂഷന്‍സ് വികസിപ്പിക്കാനാവും. ആത്മനിർഭർ ഭാരത് സാക്ഷാത്കരിക്കുന്നതിനും പ്രാദേശിക ഉൽ‌പാദനത്തിനും 5 ജി സേവനം നൽകുന്നരാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് ഈ പങ്കാളിത്തം ഉപകരിക്കും''- റിലയന്‍സ് ജിയോ ഇന്‍ഫോ കോം പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു.

Also Read- റിലയൻസ് റീട്ടെയിലിൽ 5512.5 കോടി രൂപയുടെ നിക്ഷേപവുമായി സിംഗപ്പുർ കമ്പനി

advertisement

അടുത്തിടെ റിലയന്‍സ് ജിയോ 5ജി എന്‍ആര്‍ ഉല്‍പന്നത്തില്‍ സെക്കന്റില്‍ ഒരു ജിബി വേഗത കൈവരിക്കാന്‍ ക്വാല്‍കോം ടെക്‌നോളജീസിന് സാധിച്ചുവെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായ ദുര്‍ഗ മല്ലാഡി പറഞ്ഞു. ഇത്തരത്തിലുള്ള സഹകരണണങ്ങള്‍ ഓപ്പറേറ്റര്‍മാര്‍ക്കും മറ്റ് വ്യവസായ മേഖലകള്‍ക്കും എളുപ്പത്തില്‍ 5ജി നെറ്റ് വര്‍ക്ക് കവറേജിലേക്ക് മാറാന്‍ സുപ്രധാന പങ്കുവഹിക്കുമെന്നും അവർ പറഞ്ഞു.

ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ചൈനീസ് കമ്പനികളായ ഹുവാവേ, ZTE എന്നിവയെ ഒഴിവാക്കികൊണ്ട് തന്നെ തീർത്തും തദ്ദേശീയമായരീതിയിൽ 5ജി നെറ്റ് വർക്ക് യാഥാർത്ഥ്യമാക്കാൻ ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

advertisement

Also Read- വിമാനത്തിനുള്ളിൽ മൊബൈൽ സേവനവുമായി റിലയൻസ് ജിയോ; ഇന്ത്യയിൽ ആദ്യം

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററിന്റെ മാതൃ കമ്പനിയായ ജിയോ പ്ലാറ്റ്ഫോം ഈ വർഷം 1.52 ലക്ഷം കോടി രൂപയാണ് നിക്ഷേപങ്ങളിലൂടെ സമാഹരിച്ചത്. ഫേസ്ബുക്ക്, ഗൂഗിൾ, സിൽവർ ലേക്ക്, കെകെആർ എന്നിവയുൾപ്പെടെ ആഗോള നിക്ഷേപകർക്കൊപ്പം യുഎസ് കമ്പനിയുടെ വെഞ്ച്വർ ഇൻവെസ്റ്റ്‌മെന്റ് വിഭാഗമായ ക്വാൽകോം വെഞ്ചേഴ്‌സ് ജൂലൈയിൽ ജിയോ പ്ലാറ്റ്‌ഫോമിൽ 720 കോടി രൂപ നിക്ഷേപിച്ചിരുന്നു.

advertisement

നിലവിൽ, യുഎസ്, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, ജർമനി എന്നിവയുൾപ്പെടെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് 5 ജി ഉപയോക്താക്കൾക്ക് 1 ജിബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നത്. 2021ൽ ഇന്ത്യ 5 ജി സ്പെക്ട്രം ലേലം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതേ വർഷം തന്നെ ജിയോ തങ്ങളുടെ നെറ്റ്‌വർക്കൊരുക്കാൻ തയാറാണെന്ന് മുകേഷ് അംബാനി പറഞ്ഞു.

''ലോകോത്തര 5 ജി സേവനം നൽകാൻ ജിയോ തയാറാണ്. അടുത്ത വർഷം ഇതു സംഭവിക്കാം. സ്പെക്ട്രം ലഭ്യമാകുമ്പോൾ തന്നെ ഈ 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാകും. മറ്റ് ടെലികോം ഓപ്പറേറ്റർമാർക്ക് 5 ജി സേവനം നൽകുന്നതിന് സഹായകമായരീതിയിൽ ജിയോ പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കും''- ജൂലൈയിൽ നടന്ന ആർ‌ഐ‌എല്ലിന്റെ 43ാമത് വാർഷിക പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ജിയോ ഗൂഗിളുമായി സഹകരിച്ച് ആൻഡ്രോയിഡ് അടിസ്ഥാനമാക്കി 4 ജി, 5 ജി സ്മാർട്ട്‌ഫോണുകൾ വികസിപ്പിക്കുകയാണ്. ഇതുവഴി ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകൾ ലഭ്യമാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Reliance Jio- Qualcomm| ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക്‌ വികസിപ്പിക്കാൻ ജിയോയും ക്വാല്‍കോമും കൈകോര്‍ക്കുന്നു
Open in App
Home
Video
Impact Shorts
Web Stories