Reliance Jio| 35 ലക്ഷം പുതിയ ഉപയോക്താക്കളുമായി റിലയൻസ് ജിയോ ഒന്നാം സ്ഥാനത്ത്; Viക്ക് നഷ്ടമായത് 37 ലക്ഷം പേരെ

Last Updated:

ബ്രോഡ് ബാൻഡ് സേവനദാതാക്കളുടെ കാര്യത്തിലും റിലയൻസ് ജിയോ ബഹദൂരം മുന്നിൽ.

രാജ്യത്തെ ആകെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ മുന്നേറ്റവുമായി റിലയൻസ് ജിയോ. ജൂലൈ മാസത്തിൽ റിലയൻസ് ജിയോക്ക് ലഭിച്ചത് 35 ലക്ഷം പുതിയ ഉപയോക്താക്കളെന്ന് ട്രായിയുടെ കണക്കുകൾ. അതേസമയം, വോഡഫോണും ഐഡിയയും ലയിച്ചുണ്ടായ പുതിയ ബ്രാൻഡ് വീ (Vi)ക്ക് ഇക്കാലയളവിൽ നഷ്ടമായത് 37 ലക്ഷം ഉപയോക്താക്കളെ. ഇതോടെ ജിയോയുടെ വിപണി പങ്കാളിത്തം 35.03 ശതമാനമായി ഉയർന്നു.
ട്രായിയുടെ കണക്ക് പ്രകാരം രാജ്യത്തെ മൂന്നാമത്തെ മൊബൈൽ സേവനദാതാക്കളായ 'വീ' യ്ക്ക് 26.34 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന് 27.96 ശതമാനമാണ് വിപണി പങ്കാളിത്തം. ജൂൺ മാസത്തിൽ ആകെ  114 കോടി  മൊബൈൽ ഫോൺ ഉപഭോക്താക്കളാണ് രാജ്യത്തുണ്ടായിരുന്നത്. ജൂലൈ അവസാനത്തോടെ ഇത് 114.4 കോടിയായി ഉയർന്നു. 0.30 ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്.
advertisement
ഗ്രാമീണമേഖലകളിൽ 52 കോടി മൊബൈൽ ഉപയോക്താക്കളാണുള്ളത്. നഗരങ്ങളിലെ ഉപയോക്താക്കളുടെ എണ്ണം ജൂലൈയിൽ 0.25 ശതമാനം വർധിച്ച് 62 കോടിയായി. കോവിഡ് വ്യാപന കാലഘട്ടത്തിൽ ജൂൺ അവസാനത്തോടെ മൊബൈൽ സാന്ദ്രതാ നിരക്ക് 84.38 ശതമാനമായിരുന്നത് ജൂലൈ അവസാനത്തോടെ 84.56 ശതമാനമായി ഉയർന്നുവെന്നും ട്രായിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
advertisement
ബ്രോഡ് ബാൻഡ് സേവനദാതാക്കളുടെ കാര്യത്തിലും റിലയൻസ് ജിയോ ബഹദൂരം മുന്നിലാണ്. ആദ്യത്തെ അഞ്ച് സേവന ദാതാക്കൾക്കാണ് വിപണിയിലെ 98.91 പങ്കാളിത്തവും. ഇതിൽ 56.98 ശതമാനവുമായി റിലയൻസ് ജിയോ ആണ് ഒന്നാം സ്ഥാനത്ത്. എയർടെൽ (22.08%), വീ (16.34 %), ബിഎസ്എൻഎൽ (3.26%), അത്രിയ കൺവേർജൻസ് (0.24%) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. ജൂലൈ മാസത്തിൽ ആകെ ബ്രോഡ് ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 1.03 ശതമാനം വർധിച്ച് 70.5 കോടിയായി.
Disclaimer: News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
Reliance Jio| 35 ലക്ഷം പുതിയ ഉപയോക്താക്കളുമായി റിലയൻസ് ജിയോ ഒന്നാം സ്ഥാനത്ത്; Viക്ക് നഷ്ടമായത് 37 ലക്ഷം പേരെ
Next Article
advertisement
ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാനുള്ള ആവശ്യപ്പെട്ടത് വഴക്കായി ; ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാനുള്ള ആവശ്യപ്പെട്ടത് വഴക്കായി ; ഭര്‍ത്താവ് ജീവനൊടുക്കി
  • മുട്ടക്കറി ഉണ്ടാക്കുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിന് ശേഷം ഭര്‍ത്താവ് ശുഭം ജീവനൊടുക്കിയെന്ന് പോലീസ്.

  • വഴക്കിന് ശേഷം ഭാര്യ റോഡിലേക്ക് ഇറങ്ങിയതും ശുഭം അപമാനിതനായി തോന്നിയതും മരണത്തിന് കാരണമായെന്ന് കുടുംബം.

  • പോലീസ് അന്വേഷണം തുടരുന്നു; കുടുംബാംഗങ്ങളുടെ മൊഴികള്‍ രേഖപ്പെടുത്തി നിയമനടപടികള്‍ സ്വീകരിക്കും.

View All
advertisement