RIL AGM 2020 | ജിയോ ടിവി+, ജിയോ ഗ്ലാസ്; പുതിയ പ്രഖ്യാപനങ്ങളുമായി റിലയൻസ് AGM
- Published by:Anuraj GR
- news18-malayalam
Last Updated:
ജിയോ ഗ്ലാസ് എന്ന ഉൽപന്നത്തിന്‍റെ പ്രഖ്യാപനമാണ് റിലയൻസ് വാർഷിക പൊതുയോഗത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. പുതിയ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ്, ഹോളോഗ്രാഫിക് വീഡിയോ കോളിംഗ് പ്രാപ്തമാക്കുന്നതാണിത്
ലോകനിലവാരത്തിലുള്ള 5ജി സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിക്കാൻ ജിയോ തയ്യാറാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 5ജിയുടെ ഫീൽഡ് വിന്യാസം അടുത്ത വർഷം തുടങ്ങും. സ്പെക്ട്രം ലഭ്യമാകുമ്പോൾ തന്നെ 5 ജി സേവനവും ഉൽപ്പന്നവും ജിയോ അവതരിപ്പിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.
ജിയോയുടെ മൊബൈൽ ബ്രോഡ്‌ബാൻഡ് ശൃംഖല കഴിഞ്ഞ മാസം 500 കോടി ജിബി വിതരണം ചെയ്തു. ജിയോ ഫൈബറിൽ ഒരു ദശലക്ഷത്തിലധികം വീടുകൾ ബന്ധിപ്പിച്ചിരിക്കുന്നു. ജിയോയുടെ എന്റർപ്രൈസ് ബ്രോഡ്‌ബാൻഡ് സേവനം ഇന്ത്യൻ കമ്പനികളെ ഡിജിറ്റൽ പരിവർത്തനത്തിലേക്കും ആഗോള മത്സരാത്മകതയിലേക്കും വേഗത്തിൽ മുന്നേറാൻ പ്രാപ്‌തമാക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു.
Also Read- Reliance Jio-Google Deal| ജിയോയിൽ നിക്ഷേപവുമായി ഗൂഗിളും; 33737 കോടി രൂപ നിക്ഷേപിക്കും
കോവിഡ് 19 വ്യാപനമുണ്ടായിട്ടും ഡാറ്റാ ട്രാഫിക്കിൽ വൻ കുതിച്ചുചാട്ടത്തിലൂടെ ജിയോയുടെ നെറ്റ്‌വർക്ക് രാജ്യത്ത് ശക്തായി മുന്നോട്ടുപോയി.
advertisement
ജിയോ ഗ്ലാസ് എന്ന ഉൽപന്നത്തിന്‍റെ പ്രഖ്യാപനമാണ് റിലയൻസ് വാർഷിക പൊതുയോഗത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. പുതിയ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ്, ഹോളോഗ്രാഫിക് വീഡിയോ കോളിംഗ് പ്രാപ്തമാക്കുന്നതാണിത്. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം മാത്രമാണ്, ഈ വിഭാഗത്തിൽ മികച്ചതും മിക്സഡ് റിയാലിറ്റി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമാണ് ജിയോ ഗ്ലാസ്. ഇതിൽ നിലവിൽ 25 ആപ്ലിക്കേഷനുകളുണ്ട്, ഇതു മികച്ച റിയാലിറ്റി വീഡിയോ മീറ്റിംഗുകൾ അനുവദിക്കുന്നു.
റിലയൻസ് വാർഷിക പൊതുയോഗത്തിൽവെച്ച് ജിയോ ടിവി + അവതരിപ്പിച്ചു. ഇഷ അംബാനിയും ആകാശ് അംബാനിയും ചേർന്നാണ് ജിയോ ടിവി + പ്രദർശിപ്പിച്ചത്. ജിയോ ടിവി+ൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾ ഒരു അപ്ലിക്കേഷനായി ലഭ്യമാകും. കൂടാതെ ഇതിൽ വോയ്‌സ് തിരയൽ പ്രവർത്തനക്ഷമമാക്കും.
advertisement
TRENDING:Covid 19 Vaccine | ആദ്യ കോവിഡ് വാക്സിൻ തയ്യാറായി; അവസാനവട്ട പരീക്ഷണം ഉടൻ [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കോഹ്ലിയോ രോഹിത് ശർമയോ അല്ല; ഋഷഭ് പന്തിന്റെ ഇഷ്ട ബാറ്റിങ് പാർട്നർ ഇതാണ് [NEWS]
360 ഡിഗ്രി ഡിജിറ്റൽ പരിവർത്തനം നേടാനുള്ള ശക്തി ജിയോയ്ക്ക് ഉണ്ടെന്ന് റിലയൻസ് ഡയറക്ടർ കൂടിയായ ആകാശ് അംബാനി പറഞ്ഞു. തങ്ങളുടെ ഇക്കോസിസ്റ്റത്തിൽ ചേരാൻ കൂടുതൽ സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
ജിയോ മാർട്ടിന്‍റെ സവിശേഷതകളെക്കുറിച്ച് വിവരിച്ചത് ഇഷാ അംബാനിയാണ്. രണ്ട് കാര്യങ്ങളെ അടിസ്ഥാനാക്കിയുള്ളതാണ് ജിയോമാർട്ട്- 1. ഉപഭോക്താക്കളെയും ചെറുകിട കച്ചവടക്കാരെയും നിർമ്മാതാക്കളെയും ഒന്നിപ്പിക്കുന്നതിനുള്ള ശക്തമായ സാങ്കേതിക പ്ലാറ്റ്ഫോം. 2. പുതിയ വാണിജ്യത്തിന്റെ നേട്ടങ്ങൾ എല്ലാ കോണുകളിലേക്കും കൊണ്ടുപോകുന്ന റിലയൻസ് റീട്ടെയിലിന്റെ വ്യാപകമായ നെറ്റ്‌വർക്ക്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2020 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
RIL AGM 2020 | ജിയോ ടിവി+, ജിയോ ഗ്ലാസ്; പുതിയ പ്രഖ്യാപനങ്ങളുമായി റിലയൻസ് AGM