advertisement

Reliance Jio in Flights ഇനി വിമാനയാത്രയിൽ പരിധിക്കു പുറത്താകില്ല; വിമാനത്തിനുള്ളിൽ മൊബൈൽ സേവനവുമായി റിലയൻസ് ജിയോ; ഇന്ത്യയിൽ ആദ്യം

Last Updated:

പാനസോണിക് അനുബന്ധ കമ്പനിയായ എയ്‌റോമൊബൈലുമായി ചേർന്നാണ് ജിയോ വിമാന യാത്രയിലും മൊബൈൽ സേവനം ലഭ്യമാക്കുന്നത്.

രാജ്യത്ത് ആദ്യമായി വിമാന യാത്രയിലും മൊബൈൽ സേവനം ഏർപ്പെടുത്തി ഇന്ത്യയിലെ മുൻനിര സേവനദാതാക്കളായ റിലയൻസ്  ജിയോ. പാനസോണിക് അനുബന്ധ കമ്പനിയായ എയ്‌റോമൊബൈലുമായി ചേർന്നാണ് ജിയോ വിമാന യാത്രയിലും മൊബൈൽ സേവനം ലഭ്യമാക്കുന്നത്. ഇതോടെ വിദേശ യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് മിതാമായ നിരക്കിൽ വോയിസ്, ഡാറ്റാ സേവനങ്ങൾ ലഭിക്കും.
ഫ്ലൈറ്റ് റോമിംഗ് സർവീസ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ മൊബൈൽ സേവനദാതാവെന്ന നിലയിൽ ഇന്ത്യൻ വിപണിയിൽ ജിയോയുടെ ആധിപത്യം കൂടുതൽ ശക്തമാക്കുന്നതാണ്.
ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം നൽകുന്നതിനൊപ്പം എയ്‌റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകർഷകമായ നിരക്കിൽ  ഫ്ലൈറ്റ് റോമിംഗ് സേവനങ്ങൾ നൽകാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കൾക്ക്  20,000 അടി ഉയരത്തിൽ പോലും തടസമില്ലാതെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ”- ജിയോ ഡയറക്ടറർ ആകാശ് അംബാനി പറഞ്ഞു.
advertisement
ജിയോയുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്  മൊബിലിറ്റി പാനസോണിക് ഏവിയോണിക്സ് സീനിയർ ഡയറക്ടറും എയ്രോ മൊബൈൽ  സിഇഒയുമായ കെവിൻ റോജേഴ്സ് പറഞ്ഞു.  ഇൻ-ഫ്ലൈറ്റ്റോമിംഗ് ബണ്ടിൽ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് യാത്ര ചെയ്യുമ്പോൾ കണക്റ്റിവിറ്റിയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെല്ന്നും അദ്ദേഹം പറഞ്ഞു.
ജിയോയുടെ ഇൻ-ഫ്ലൈറ്റ് പാക്കുകൾ എങ്ങനെ ഉപയോഗിക്കാം:
സാധുവായ ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി പ്ലാൻ ചാർജ് ചെയ്തവർക്ക് ഈ സേവനം ലഭ്യമാകും .
1. സ്മാർട്ട്‌ ഫോണിലെ എയ്റോ പ്ലെയിൻ മോഡ് ഓഫാക്കി ഫോൺ ഓൺ ചെയ്യുക.
2. നിങ്ങളുടെ ഫോൺ എയ്‌റോ മൊബൈൽ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യപ്പെടും. ഉപയോഗിക്കുന്ന ഫോണിന്റെ അടിസ്ഥാനത്തിൽ നെറ്റ്‌വർക്കിന്റെ പേര് വ്യത്യാസപ്പെട്ടേക്കാം.
advertisement
3. നിങ്ങളുടെ ഫോൺ എയ്‌റോമൊബൈൽ നെറ്റ്‌വർക്കിലേക്ക് കണക്റ്റു ചെയ്യപ്പെട്ടില്ലെങ്കിൽ, Carrier ഓപ്ഷനിൽ പോയി എയ്‌റോ മൊബൈൽ തിരഞ്ഞെടുക്കുക
4. ഡാറ്റ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഡാറ്റ റോമിംഗ് ഓണാണെന്ന് ഉറപ്പാക്കുക
5. കണക്ട് ചെയ്തു കഴിഞ്ഞാൽ, നിങ്ങൾക്ക് സ്വാഗത വാചകവും മറ്റ് വിവരങ്ങളും ലഭിക്കും
6. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ മൊബൈലിൽ മറ്റുള്ളവരെ വിളിക്കാനും മെസേജ് അയയ്ക്കാനും കഴിയും. ഇതിനു പുറമെ ഈ മെയിൽ  ചെയ്യാനും  ഇന്റർനെറ്റ് ഉപയോഗിക്കാനും സാധിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio in Flights ഇനി വിമാനയാത്രയിൽ പരിധിക്കു പുറത്താകില്ല; വിമാനത്തിനുള്ളിൽ മൊബൈൽ സേവനവുമായി റിലയൻസ് ജിയോ; ഇന്ത്യയിൽ ആദ്യം
Next Article
advertisement
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
  • മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ് മോനെ' പരാമർശം വിവാദമായതിനെ വി ഡി സതീശൻ വിമർശിച്ചു

  • സമനില തെറ്റിയ മുഖ്യമന്ത്രിക്ക് വീണ്ടും തെറ്റിയാൽ കേരളത്തിന് വലിയ നാണക്കേടാകുമെന്ന് സതീശൻ

  • മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ ഗുരുതരമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉടൻ രാജിവെക്കണമെന്നും അഭിപ്രായം

View All
advertisement