TRENDING:

നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?

Last Updated:

വൈറല്‍ മെസേജ് ഫോര്‍വേര്‍ഡുകള്‍ വ്യാപിക്കുന്നതില്‍ 70 ശതമാനം കുറവുണ്ടായെന്ന് വാട്സാപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കോവിഡ് കാലത്ത് ഗുണകരമായെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണം ഏര്‍പ്പെടുത്തിയ വെറും 15 ദിവസത്തിനുള്ളില്‍ തന്നെ വാട്‌സാപ് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതില്‍ 70 ശതമാനം കുറവുള്ളതായി റിപ്പോർട്ടുകൾ.
advertisement

വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി ഏപ്രിൽ മാസം ആദ്യമാണ് വാട്‌സാപ് ഫോര്‍വേഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരേസമയം ഒന്നിലധികം ആളുകള്‍ക്ക് സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ ഇത് തടഞ്ഞു. നേരത്തെ അഞ്ച് കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതാണ് പിന്നീട് അത് ഒന്നിലേക്ക് ചുരുക്കി. ഈ നീക്കമാണ് ഫോർവേഡ് മെസേജുകളുടെ എണ്ണം കുറയാൻ കാരണമായതെന്ന് വാട്സാപ് അധികൃതര്‍ പറയുന്നു.

BEST PERFORMING STORIES:പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക്[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം; കടക്കെണിയിൽ എന്‍എംസി[NEWS]

advertisement

വാട്‌സാപ്പ് കോണ്‍ടാക്റ്റിലുള്ള എല്ലാവര്‍ക്കും ഗുഡ് മോര്‍ണിംഗ്, ഗുഡ് നൈറ്റ് സന്ദേശങ്ങള്‍ കൈമാറാന്‍ ഇഷ്ടപ്പെടുന്നവരെ പുതിയ മാറ്റം അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ ഈ മാറ്റം ദോഷത്തെക്കാള്‍ കൂടുതല്‍ ഗുണം ഉണ്ടാക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ഈ നിയന്ത്രണം 'വൈറല്‍ മെസേജ് ഫോര്‍വേര്‍ഡുകള്‍' വ്യാപിപ്പിക്കുന്നതില്‍ 70 ശതമാനം കുറവുണ്ടായതായാണ് വാട്സാപ്പ് വ്യക്തമാക്കുന്നത്.

കോവിഡ് വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കഴിഞ്ഞ മാസം ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയ ബ്രാന്‍ഡുകളായ ഫെയ്‌സ്ബുക്, ബൈറ്റ്ഡാന്‍സ്, ട്വിറ്റര്‍, ഷെയര്‍ചാറ്റ് എന്നിവയ്ക്ക് ഉപദേശം നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ വാട്‌സാപ്പ് ഷെയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?
Open in App
Home
Video
Impact Shorts
Web Stories