ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം; കടക്കെണിയിൽ എന്‍എംസി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ കടക്കെണിയിലാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു
ദുബായ്: ഗൾഫിലെ പ്രമുഖ പ്രവാസി ഇന്ത്യൻ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ നിർദ്ദേശം. യുഎഇ സെന്‍ട്രല്‍ ബാങ്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
BEST PERFORMING STORIES:COVID 19| ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം[NEWS]ഉത്തരവ് കത്തിച്ച അധ്യാപകർക്ക് കണ്ടുപഠിക്കാൻ കുരുന്നുകൾ; കുടുക്ക പൊട്ടിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് [NEWS]കോവിഡ്: മലപ്പുറത്ത് 5 പേർ രോഗമുക്തരായി; ഇനി ചികിത്സയിലുള്ളത് ഒരാൾ [NEWS]
മറ്റു ബാങ്കുകളുടെ നിർദ്ദേശ പ്രകാരം ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും കമ്പനികളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് നിർദ്ദേശം. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാനേജര്‍മാരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും.
advertisement
ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ കടക്കെണിയിലാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടനില്‍ നടന്ന സാമ്പത്തിക ക്രമക്കേടിലും ഷെട്ടി ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചാലുടൻ യുഎഇയിലേക്കു മടങ്ങുമെന്നും ഷെട്ടി അറിയിച്ചിരുന്നു.
Location :
First Published :
April 28, 2020 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം; കടക്കെണിയിൽ എന്‍എംസി