ഗ്യാലക്സി എ52 - വിന്റെ പ്രധാന ആകർഷണം അതിന്റെ ക്യാമറ തന്നെയാണ്. പുറകിൽ രണ്ട് ക്യാമറകളാണ് ഈ മോഡലിനുള്ളത്. 64 മെഗാ പിക്സലിന്റേതാണ് ആദ്യത്തെ ക്യാമറ. അതിന് f/1.8 അപ്പർച്ചറാണ് ഉള്ളത്. രണ്ടാമത്തെ ക്യാമറയാകട്ടെ f/2.2 അപ്പർച്ചറോടു കൂടിയ 12 മെഗാപിക്സലിന്റെ ക്യാമറയാണ്. മൊത്തത്തിൽ നല്ല ക്വാളിറ്റിയുള്ള ചിത്രങ്ങളും വീഡിയോകളും എടുക്കാൻ ഉതകുന്ന വിധത്തിലുള്ള മികച്ച ക്യാമറകളാണ് ഈ സ്മാർട്ട് ഫോണിൽ സാംസങ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന ക്യാമറയ്ക്ക് ഓട്ടോ ഫോക്കസുമുണ്ട്. ഇനി ഫ്രണ്ട് ക്യാമറയാകട്ടെ, f/2.2 അപ്പർച്ചറോടു കൂടിയ 32 മെഗാപിക്സലിന്റെ മികച്ച ക്യാമറയാണ്.
advertisement
ആൻഡ്രോയിഡ് 11-നെ അടിസ്ഥാനപ്പെടുത്തിയുള്ള യു ഐ 3.1 ആണ് ഗ്യാലക്സി എ52-ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 128 ജി ബി സ്റ്റോറേജുള്ള ഈ മോഡലിൽ 1000 ജി ബി വരെയുള്ള മെമ്മറി കാർഡും ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഈ ഫോണിൽ നാനോ സിം കാർഡുകളാണ് സപ്പോർട്ട് ചെയ്യുക. 189 ഗ്രാമാണ് ഈ ഫോണിന്റെ ഭാരം. 159.9 mm ഉയരവും 75.10 mm വീതിയും 8.40 mm തിക്ക്നസുമാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. ഓസംബ്ലാക്ക്, ഓസംബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
ആരാണ് റിതിക ഫൊഗാട്ട്? ഗുസ്തി താരങ്ങളായ ഫൊഗാട്ട് സഹോദരിമാരുമായുള്ള ബന്ധം എന്ത്?
വൈഫൈ, ജി പി എസ്, യു എസ് ബി ടൈപ്പ് സി, 3 ജി, 4 ജി എന്നിവയാണ് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് ഈ മോഡലിൽ ലഭ്യമായിരിക്കുന്ന ഫീച്ചറുകൾ. ആക്സിലറോമീറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്, മാഗ്നറ്റോമീറ്റർ, ഗൈറോസ്കോപ്പ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നീ സെൻസറുകളും ഈ ഫോണിൽ ലഭ്യമാണ്.
30,200 രൂപയാണ് വിപണിയിൽ ഗ്യാലക്സി എ52 - വിന്റെ വില. ഗാലക്‌സി A52 5ജി, ഗാലക്‌സി A72 എന്നിവയാണ് ഈ ശ്രേണിയിൽ സാംസങ് പുറത്തിറക്കിയ മറ്റു മോഡലുകൾ.