Explained| എന്താണ് ഓർഡ്നൻസ് ഫാക്റ്ററികൾ? ലോകത്തെ ഏറ്റവും വലിയ നിർമാണ സംവിധാനത്തെക്കുറിച്ച് കൂടുതലറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
ചെറിയ കൈത്തോക്കുകൾ പോലുള്ള ആയുധങ്ങൾ മുതൽ റോക്കറ്റ് വരെ ഈ ഫാക്റ്ററികളിൽ നിർമിക്കുന്നു.
എന്താണ് ഓർഡ്നൻസ് ഫാക്റ്ററി?
പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഡിഫൻസ് പ്രൊഡക്ഷൻ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓർഡ്നൻസ് ഫാക്റ്ററികൾ ഇന്ത്യയിലെ ഏറ്റവും പഴയതും ബൃഹത്തായതുമായ വ്യാവസായിക സംവിധാനമാണ്.
വ്യോമ, കര, നാവിക സേനകളുമായിബന്ധപ്പെട്ട ഉത്പന്നങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണം, അവയുടെ നിർമാണം, ടെസ്റ്റിങ്, മാർക്കറ്റിങ്, ലോജിസ്റ്റിക്സ് തുടങ്ങിയവ പ്രവർത്തനങ്ങളാണ് ഓർഡ്നൻസ് ഫാക്റ്ററികൾ നടത്തുന്നത്.
ഇന്ത്യയിലെ 41 ഓർഡ്നൻസ് ഫാക്റ്ററികളും 9 പരിശീലന സ്ഥാപനങ്ങളും 3 പ്രാദേശിക മാർക്കറ്റിങ് സെന്ററുകളും ഒക്കെ ഉൾക്കൊള്ളുന്ന ഓർഡ്നൻസ് ഫാക്റ്ററി ബോർഡും നിലവിലുണ്ട്. സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ നിർമാണ സംഘടനയാണ് ഓർഡ്നൻസ് ഫാക്റ്ററി ബോർഡ്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സംഘടനയും.
advertisement
ഏതാണ്ട് 80,000-ൽപ്പരം ആളുകളാണ് ഈ ഫാക്റ്ററികളിൽ തൊഴിലെടുക്കുന്നത്. ഇന്ത്യയിലെ സായുധശക്തികളുടെ നട്ടെല്ല്എന്നാണ് ഓർഡ്നൻസ് ഫാക്റ്ററികളെ വിശേഷിപ്പിക്കുന്നത്. വിവിധങ്ങളായ ഓർഡ്നൻസ് ഉത്പ്പന്നങ്ങൾ ഈ ഫാക്റ്ററികൾ നിർമിക്കുന്നുണ്ട്. ചെറിയ കൈത്തോക്കുകൾ പോലുള്ള ആയുധങ്ങൾ മുതൽ മിസൈൽ, റോക്കറ്റ്, ഗ്രനേഡ്, സൈനിക വാഹനങ്ങൾ, സുരക്ഷാ വാഹനങ്ങൾ, രാസവസ്തുക്കൾ, ഒപ്റ്റിക്കൽ ഡിവൈസുകൾ, പാരച്യൂട്ട്, പീരങ്കി, വെടിമരുന്ന്, മറ്റു സ്ഫോടകവസ്തുക്കൾ തുടങ്ങിയവയെല്ലാം ഈ ഫാക്റ്ററികളിൽ നിർമിക്കുന്നു.
Also Read-Explainer| ജാക്ക് മായോട് ചൈനീസ് സർക്കാരിന് എന്താണ്? ആലിബാബ സ്ഥാപകനും സർക്കാരും തമ്മിലെ പ്രശ്നമെന്ത്?
advertisement
തൊഴിൽ/പരിശീലനം
ഇന്ത്യൻ ഓർഡ്നൻസ് ഫാക്റ്ററികളിൽ ജോലി നേടുന്നവർക്ക് പരിശീലനം നൽകാൻ പരിശീലന സ്ഥാപനങ്ങൾ നിലവിലുണ്ട്. നാഗ്‌പൂർ, മുംബൈ, ചെന്നൈ, ഡെറാഡൂൺ, കൊൽക്കത്ത, ജബൽപൂർ, കാൺപൂർ, മേദക് എന്നിവിടങ്ങളിലാണ് ഓർഡ്നൻസ് ഫാക്റ്ററീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേർണിങ് (O F I L) സ്ഥിതി ചെയ്യുന്നത്. ഗ്രൂപ്പ് ബി, സി എന്നീ തസ്തികകളിലുള്ള ഉദ്യോഗസ്ഥർക്കാണ് ഈ എട്ട്പപരിശീലന കേന്ദ്രങ്ങളിലായി പരിശീലനം നൽകുക. ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥർക്ക് നാഗ്പൂരിലെ നാഷണൽ അക്കാദമി ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ എന്ന സ്ഥാപനത്തിൽ വെച്ചാവുംപരിശീലനം.
advertisement
ഇന്ത്യൻ ഓർഡ്നൻസ് ഫാക്റ്ററീസ് സർവീസ് (I O F S)
ഇന്ത്യൻ സർക്കാരിന്റെ സിവിൽ സർവീസുകളിലൊന്നാണ് ഇന്ത്യൻ ഓർഡ്നൻസ് ഫാക്റ്ററീസ് സർവീസ്. ഐ ഓ എഫ് എസ് ഓഫീസർമാർ പ്രതിരോധ വകുപ്പിന് കീഴിലെഗസറ്റഡ് ഡിഫൻസ് - സിവിലിയൻ ഓഫീസർമാർ ആയിരിക്കും. ടെക്നിക്കൽ എഞ്ചിനീയർമാർ, ടെക്‌നോളജിസ്റ്റുകൾ, നോൺ-ടെക്നിക്കൽ/അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസേഴ്സ്എന്നിങ്ങനെ പല തരത്തിലുള്ള ഉദ്യോഗസ്ഥർ ഐ ഓ എഫ് എസിന് കീഴിൽ വരും.
സാങ്കേതിക വിജ്ഞാനവുമായി ബന്ധപ്പെട്ട തസ്തികകൾ മൊത്തം തസ്തികകളുടെ 87% വരും. ഓർഡ്നൻസ് ഫാക്റ്ററി ബോർഡിന് കീഴിൽ ജോലി ചെയ്യുന്ന ഡോക്റ്റർമാർ മറ്റൊരു സർവീസിന്റെ പരിധിയിലാണ് വരിക. അത് ഇന്ത്യൻ ഓർഡ്നൻസ് ഫാക്റ്ററീസ് ഹെൽത്ത് സർവീസ് (I O F H S) എന്നറിയപ്പെടുന്നു. ബോർഡിന് കീഴിലെആശുപത്രികളുടെ ഉത്തരവാദിത്തംഇവർക്കായിരിക്കും. ഒപ്പം മറ്റ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതുംഇവരായിരിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2021 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Explained| എന്താണ് ഓർഡ്നൻസ് ഫാക്റ്ററികൾ? ലോകത്തെ ഏറ്റവും വലിയ നിർമാണ സംവിധാനത്തെക്കുറിച്ച് കൂടുതലറിയാം