ആദായ നികുതി പരിഷ്‌കാരങ്ങള്‍
ആദായനികുതിയുമായി ബന്ധപ്പെട്ട് ഇളവുകള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതിദായകരായ വ്യക്തികള്‍ക്ക് ആശ്വാസമാകുന്ന നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ പരിധി വര്‍ധിപ്പിക്കല്‍, റിബേറ്റ് നിരക്കുക്കളിലെ ഇളവ് എന്നിവയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സെക്ഷന്‍ 80 സി അനുസരിച്ചുള്ള വരുമാന പരിധിയിലെ ഇളവുകളും ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ 1.5 ലക്ഷമാണ് വരുമാന പരിധി.
ധന കമ്മി
നയരൂപീകരണ വിദഗ്ധരും പ്രധാന വിപണി ശക്തികളും പിന്തുടരേണ്ട പ്രധാന അളവ് കോലാണ് ധനക്കമ്മി. സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസമാണിത്. സര്‍ക്കാരിന്റെ ധനസ്ഥിതിയും, കടമെടുക്കലിനെ ആശ്രയിക്കുന്നതിനെപ്പറ്റിയും സൂചിപ്പിക്കുന്ന പ്രധാന സൂചകമാണിത്. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 2022 ഏപ്രില്‍- നവംബര്‍ മാസത്തില്‍ ഇന്ത്യയുടെ ധനക്കമ്മി ഏകദേശം 9.78 കോടി ലക്ഷം രൂപയായിരുന്നു. അതായത് മുഴുവന്‍ സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങളുടെ 58.9 ശതമാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് മൊത്തം ലക്ഷ്യത്തിന്റെ 46.2 ശതമാനമായിരുന്നു.
advertisement
Also Read- കേന്ദ്ര ബജറ്റ് 2023: ആദായ നികുതി ഒഴിവാക്കൽ, ഡിഡക്ഷൻ, റിബേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്?
ഡിസ്ഇന്‍വെസ്റ്റ്‌മെന്റ്
2022-23 സാമ്പത്തിക വര്‍ഷത്തെ ഡിസ് ഇന്‍വെസ്റ്റ്‌മെന്റ് ലക്ഷ്യം 65000 കോടിയായിരുന്നു. ഇതില്‍ 31000 രൂപ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് സര്‍ക്കാര്‍ സമാഹരിച്ചിട്ടുണ്ട്. 2021-22 ലെ കേന്ദ്ര ബജറ്റില്‍ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം 1.75 കോടി രൂപയായിട്ടാണ് നിശ്ചയിച്ചിരുന്നത്. അത് പിന്നീട് 78000 കോടി ആയി പരിഷ്‌കരിക്കുകയും ചെയ്തു.
മൂലധനവും ചെലവും
2023-24 വര്‍ഷത്തില്‍ സ്വകാര്യ നിക്ഷേപത്തിനായുള്ള പദ്ധതികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ത്തവണത്തെ ബജറ്റില്‍ മൂലധന ചെലവ് വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിനവിളകള്‍
2023 അന്താരാഷ്ട്ര മില്ലറ്റ് (തിനവിള) വര്‍ഷമായി ആചരിക്കുകയാണ്. ഈ അവസരത്തില്‍ തിനവിളകള്‍ക്കായുള്ള ആശ്വാസ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം ആഘോഷിക്കുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഒരു നിര്‍ദ്ദേശം ഐക്യരാഷ്ട്ര സഭ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍
G20 ഉച്ചകോടിയുടെ ആതിഥേയ രാജ്യം എന്ന നിലയില്‍, പല ആഗോള പ്രതിസന്ധിക്കിടയിലും സാമ്പത്തിക വളർച്ചക്കും ഉല്‍പാദന മേഖലയിലെ നേട്ടത്തിനുമായി ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡിപിഐ) വിപുലീകരിക്കുന്നതിലും ഇന്ത്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
