കാസർഗോഡ് കനറാ ബാങ്ക് മോഷണ കേസിലെ പ്രതിയാണ് ജയിൽ ജീവനക്കാരുടെ കണ്ണുവെച്ച് വെട്ടി കടന്നുകളഞ്ഞത്. മാർച്ച് 25നാണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. കാസർഗോഡ് നിന്നും വന്നതിനാൽ ഇയാളെ നിരീക്ഷണത്തിൽ വെച്ചിരുന്നു.
BEST PERFORMING STORIES:ആരും ഒറ്റയ്ക്കല്ല; ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം; കോവിഡിനെ നേരിടാൻ പെറുവിന്റെ മാർഗം [NEWS]'ഡോക്ടര്‍മാരുടെ നിർദേശമനുസരിച്ച് ക്വാറന്റൈനിൽ കഴിയുകയാണ്; സർക്കാർ നിര്‍ദേശം അനുസരിക്കുക': തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം [NEWS]
advertisement
നിരീക്ഷണ വാർഡിൽ നിന്നും പുലർച്ചെ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. മുറിയുടെ വെൻറിലേറ്റർ പൊളിച്ച് അതുവഴിയാണ് കടന്ന് കളഞ്ഞതാവാം എന്നാണ് നിഗമനം. ക്വാറന്റൈൻ ബ്ലോക്കിന്റെ ചങ്ങലയും തകർത്തിട്ടുണ്ട്.
ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ പ്രതിക്ക് എളുപ്പത്തിൽ രക്ഷപ്പെടാനാവില്ല എന്നാണ് പോലീസിൻറെ കണക്കുകൂട്ടൽ. ജയിലിന് സമീപപ്രദേശങ്ങളിൽ തെരച്ചിൽ ഊർജ്ജിതമാക്കിട്ടുണ്ട്.
