TRENDING:

Modi@8 | നരേന്ദ്രമോദി കാരിരുമ്പിൻെറ കരുത്തും ഇച്ഛാശക്തിയുള്ള മനുഷ്യൻ: യോഗി ആദിത്യനാഥ്

Last Updated:

പുത്തൻ കാഴ്ചപ്പാടിലൂടെയും മികച്ച പ്രവർത്തനങ്ങളിലൂടെയും വികസനത്തിൻെറ പാതയിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് മോദി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തിന് പുതിയ പ്രതീക്ഷയും ദിശാബോധവും വാഗ്ദാനം ചെയ്താണ് 2014ൽ നരേന്ദ്ര മോദി (Narendra Modi) ഇന്ത്യയുടെ പ്രധാനമന്ത്രിയായി (Prime Minister) ചുമതലയേൽക്കുന്നത്. കഴിഞ്ഞ 8 വർഷത്തിനിടയിൽ അത് തന്നെയാണ് മോദി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പുതിയ ഇന്ത്യ (New India) എന്നത് അദ്ദേഹത്തിൻെറ ലക്ഷ്യമാണ്. പുത്തൻ കാഴ്ചപ്പാടിലൂടെയും മികച്ച പ്രവർത്തനങ്ങളിലൂടെയും വികസനത്തിൻെറ പാതയിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് മോദി.
advertisement

ലോകരാഷ്ട്രീയത്തിൽ ഇന്ത്യക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതിന് മോദിയുടെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന മന്ത്രവുമായി അദ്ദേഹം രാജ്യത്തെ ഒറ്റക്കെട്ടായി നയിക്കുകയാണ്. അദ്ദേഹത്തിൻെറ സർഗാത്മകതയും കാര്യശേഷിയും പ്രതിസന്ധി സമയത്ത് നമുക്ക് താങ്ങാവുന്നു. രാജ്യത്തെ എല്ലാ ജനങ്ങളെയും അദ്ദേഹം പ്രചോദിപ്പിക്കുകയും 135 കോടി മനുഷ്യരെ ഒരേ മനസ്സോടെ പുതിയ ഇന്ത്യയെന്ന ലക്ഷ്യത്തിനോട് അടുപ്പിക്കുകയും ചെയ്യുന്നു.

ഗുജറാത്തിലെ വട്നഗർ എന്ന ചെറിയൊരു ഗ്രാമത്തിൽ ജനിച്ച മോദിയുടെ ജനനം മുതൽ പ്രധാനമന്ത്രി പദത്തിലെത്തുന്നത് വരെയുള്ള യാത്ര ആരെയും പ്രചോദിപ്പിക്കുന്നതാണ്. പ്രതിസന്ധികളെ അവസരങ്ങളാക്കിയാണ് അദ്ദേഹം മുന്നോട്ട് നീങ്ങിയത്. ജീവിതമാകുന്ന ഗുരുകുലത്തിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘത്തിലാണ് പരിശീലനം നടത്തിയത്. അടൽജി നയിച്ച പാതയാണ് മോദിയെ എന്നും പ്രചോദിപ്പിച്ചിട്ടുള്ളത്.

advertisement

Also read- Modi@8 : മോദി നേതൃത്വം നൽകുന്നത് ശക്തവും സ്വാശ്രയശേഷിയുള്ളതുമായ പുതിയ ഇന്ത്യക്ക്: അമിത് ഷാ

കഴിഞ്ഞ 22 വർഷമായി രാജ്യം മുഴുവൻ അദ്ദേഹത്തിൻെറ പ്രത്യയശാസ്ത്രവും പ്രവർത്തന ശൈലിയും രാഷ്ട്രനിർമ്മാണത്തിന് നൽകുന്ന സംഭാവനയും ഉറ്റുനോക്കുന്നുണ്ട്. ഗുജറാത്തിൻെറ മുഖ്യമന്ത്രിയായ അദ്ദേഹം ‘വൈബ്രൻറ് ഗുജറാത്തി’നെ സൃഷ്ടിച്ചു. ഗുജറാത്ത് മോഡൽ വികസനം മറ്റ് സംസ്ഥാനങ്ങളും ഇന്ന് മാതൃകയായി എടുക്കുകയാണ്.

സ്വാതന്ത്ര്യാനന്തരം, വർഗീയതയുടെയും പ്രീണനത്തിന്റെയും നയം ഇന്ത്യയെ മുറിവേൽപ്പിച്ച് കൊണ്ടിരുന്നു. 'എല്ലാവരെയും ഉൾക്കൊള്ളുന്ന' നേതൃത്വമെന്ന ആഗ്രഹം സ്വപ്നം മാത്രമായി മാറി. ഒരു വശത്ത്, സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്ന ചൂഷിതരും അവഗണിക്കപ്പെട്ടവരുമായ മനുഷ്യ‍ർ പുരോഗതിക്ക് വേണ്ടി കൊതിച്ച് കൊണ്ടിരുന്നു. പഴയ അതേ അവസ്ഥയിൽ തന്നെ രാജ്യം ഏറെക്കാലം മുന്നോട്ട് പോയി.

advertisement

Also read- Modi@8 | വരുമാനം വർധിച്ചു; താങ്ങുവിലകൾ ഉയർത്തി; കർഷകർക്കിത് സുവർണ കാലഘട്ടം: നരേന്ദ്ര സിംഗ് തോമർ

ശുചിത്വവും വൃത്തിയും ഇന്ത്യയുടെ വികസനത്തിനുള്ള മന്ത്രമായി മാറുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? മഹാത്മാഗാന്ധിക്ക് ശേഷം മറ്റാ‍ർക്കും അങ്ങനെ ചിന്തിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ഏഴ്-എട്ട് വർഷമായി രാജ്യം മുഴുവൻ അത് യാഥാർത്ഥ്യമാകുന്നത് കാണുകയാണ്. ദാരിദ്ര്യനി‍ർമ്മാർജ്ജനം എന്നത് എക്കാലത്തും വലിയ പ്രശ്നമായിരുന്നു. മുദ്രാവാക്യം വിളികൾ മാത്രം മുഴങ്ങുകയും പ്രവ‍ർത്തികൾ നടക്കാതിരിക്കുകയും ചെയ്യുന്ന കാലം മാറി. ദാരിദ്ര്യം തുടച്ച് നീക്കുന്ന പ്രവ‍ർത്തികൾക്കാണ് മോദി തുടക്കമിട്ടിരിക്കുന്നത്. 'ജാം ട്രിനിറ്റി'യിലൂടെ (‘JAM Trinity’) (അതായത് ജൻധൻ, ആധാർ, മൊബൈൽ എന്നിവയുടെ ട്രിപ്പിൾ കോമ്പിനേഷൻ) രാജ്യത്തെ അഴിമതിയിൽ നിന്ന് മുക്തമാക്കുകയാണ്. സ‍ർക്കാരിൻെറ സഹായങ്ങളും പദ്ധതികളും ഇന്ന് നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നു. അതിൻെറ മാറ്റവും സുവ്യക്തമാണ്.

advertisement

സമൂഹത്തിൻെറ എല്ലാ മേഖലയിലും പുരോഗതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സാമൂഹിക-സാമ്പത്തിക വിപ്ലവം തന്നെയാണ് ഇവിടെ നടക്കുന്നത്. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി, എല്ലാവർക്കും ജോലി, എല്ലാവർക്കും വിദ്യാഭ്യാസം, സാർവത്രിക ആരോഗ്യ സൗകര്യങ്ങൾ, ശുചിത്വം എന്നിവയെല്ലാം നമുക്ക് സ്വപ്നം മാത്രമായിരുന്നു. എന്നാൽ ഇന്ന് അത് യാഥാ‍ർഥ്യമായെന്ന് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ മനസ്സിലാക്കുകയാണ്. നരേന്ദ്ര മോദിയാണ് ഇതിനെല്ലാം വഴി തുറന്നത്. ഈ നൂറ്റാണ്ടിൻെറ മനുഷ്യൻ എന്ന് അദ്ദേഹത്തെയല്ലാതെ മറ്റാരെയാണ് വിശേഷിപ്പിക്കുക.

Also read- Modi@8 | മോദി മികച്ച ശ്രോതാവ്; കഠിനാധ്വാനം ചെയ്യുന്ന നേതാവ്; വാഴ്ത്തി ഗിരിരാജ് സിംഗ്

advertisement

പഞ്ചാമൃതം, സുജലം സുഫലം, ചിരഞ്ജീവി, മാതൃ-വന്ദന, കന്യാ കളവാണി തുടങ്ങിയ പദ്ധതികൾ ഗുജറാത്തിൻെറ പുരോഗതിക്കായി മോദി തുടങ്ങിയവയാണ്. ഇവയെല്ലാം മറ്റ് പേരുകളിലായി ഇന്ന് രാജ്യത്തും നടപ്പിലാക്കുന്നുണ്ട്. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡപ്പ് ഇന്ത്യ, ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികൾ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നാഴികക്കല്ലുകളാണ്. നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക മേഖലയിലെ വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു. നമ്മുടെ കടൽത്തീരം പുരോഗതിയുടെ പുതിയ വാതായനങ്ങൾ തുറക്കണം എന്ന ആശയത്തോടെയാണ് ‘സാഗർമാല പദ്ധതി’ ആരംഭിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി തുടങ്ങിവെച്ച റോഡുകളെ ബന്ധിപ്പിക്കുന്നതും നദീജല പദ്ധതികളും നരേന്ദ്രമോദി മുന്നോട്ട് കൊണ്ട് പോവുന്നു.

2014ന് ശേഷം രാജ്യത്ത് രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. സാംസ്കാരികവും ആത്മീയവുമായ ദേശീയത ഇപ്പോൾ ആദ്യമായി ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിൽ അർഹമായ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ലോകം ആരാധനയോടെ ഇന്ത്യയിലേക്ക് നോക്കുന്നു. ഇതിന് നരേന്ദ്ര മോദിയോടാണ് നമ്മൾ കടപ്പെട്ടിരിക്കുന്നത്. സാംസ്കാരിക ദേശീയത പുതിയ മാനം കണ്ടെത്തിയിരിക്കുകയാണ്. ശ്രീരാമന്റെ മഹത്വവും മഹാത്മാ ബുദ്ധന്റെ സന്ദേശങ്ങളും നൂറ്റാണ്ടുകളായി നമ്മുടെ സംസ്കാരത്തിൽ അലിഞ്ഞിട്ടുണ്ട്. ഇപ്പോഴും പല രാജ്യങ്ങളുടെയും പാരമ്പര്യങ്ങളിലും ജീവിതരീതികളിലും അത് കാണാം.

Also read- Modi@8 | പ്രധാനമന്ത്രി ഭാരതത്തെ ഉണർത്തി; സൈനികരുടെ മനോവീര്യം വർധിപ്പിച്ചു: മുൻ ITBP മേധാവി

ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിൽ വന്ന് ഗംഗാ ആരതിയിൽ പങ്കെടുത്തത് നിസ്സാര കാര്യമല്ല. അറബ് രാജ്യത്ത് രൂപപ്പെടുന്ന ഒരു മഹത്തായ ക്ഷേത്രം നയതന്ത്രത്തിൻെറ കൂടി വിജയമാണ്. പല തീരുമാനങ്ങളും എടുക്കാൻ ലോകശക്തികൾ ഇന്ത്യയിലേക്കാണ് നോക്കുന്നത്. രാജ്യത്തിന്റെ താൽപര്യം മുൻനിർത്തിയാണ് പ്രധാനമന്ത്രി വലിയ തീരുമാനങ്ങൾ എടുത്തത്. അത്തരത്തിൽ ഏതെങ്കിലും തീരുമാനം ജനങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്ന് തോന്നിയാൽ അദ്ദേഹം അപ്പോൾ തന്നെ അത് തിരിച്ചെടുക്കാനും തയ്യാറാവാറുണ്ട്. രാജ്യത്തിൻെറ പൊതുതാൽപര്യവും ജനങ്ങളുടെ ക്ഷേമവുമാണ് അദ്ദേഹം പ്രധാന്യം കൊടുക്കുന്ന ഘടകങ്ങൾ.

2020-21 വ‍ർഷത്തിൽ ലോകം മുഴുവൻ കോവിഡ് മഹാമാരി പടർന്ന് പിടിച്ചപ്പോൾ ഇന്ത്യൻ സർക്കാർ ജനങ്ങൾക്ക് സംരക്ഷണ കവചമായാണ് നിന്നത്. ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നതിന് പ്രതിസന്ധി നേരിട്ടവർക്ക് എല്ലാ സഹായവും നൽകി. അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. പ്രതിസന്ധി സമയത്ത് ഇന്ത്യ മറ്റ് രാജ്യങ്ങൾക്കും സഹായഹസ്തം നീട്ടി. വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് നൽകിക്കൊണ്ട് സൗഹൃദത്തിൻെറ പുതിയ വഴികളും തുറന്നു.

കശ്മീരിന്റെ പ്രത്യേക പദവിയും ആർട്ടിക്കിൾ 35-എയും ആർട്ടിക്കിൾ 370 ഉം ‘ഏക് ഭാരത്-ശ്രേഷ്ഠ ഭാരത്' എന്ന ലക്ഷ്യത്തിന് മുന്നിലെ തടസ്സങ്ങളായിരുന്നു. പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമായാണ് ഈ രണ്ട് അനുച്ഛേദങ്ങളും നിർത്തലാക്കിയതും ജമ്മു കശ്മീരും ലഡാക്കും ഇപ്പോൾ പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി സമാധാനത്തോടെ മുന്നോട്ട് പോവുന്നതും. ഇന്ത്യയുടെ സാംസ്കാരിക വളർച്ചയുടെ പ്രതീകമായ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം അയോധ്യയിൽ രൂപം കൊള്ളുകയാണ്. കാശി വിശ്വനാഥ് ധാമിന്റെ പ്രാചീന പ്രൗഢി തിരികെ ലഭിച്ചു. ഇതെല്ലാം രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനം പകരുന്ന നേട്ടങ്ങളാണ്.

ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് റേഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കി. സ്ത്രീകൾക്ക് എന്നും സുരക്ഷിതത്വബോധവും ആദരവും നൽകി. 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ്’ എന്ന വലിയ ലക്ഷ്യത്തിലൂടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയാണ്. ഐക്യത്തിന്റെയും അഖണ്ഡതയുടെയും പരമാധികാരത്തിന്റെയും ശക്തമായ അടിത്തറ ഉണ്ടായിക്കഴിഞ്ഞു. ചരിത്രത്തിൽ ഒരു പുതിയ യുഗമാണ് തുറന്നിരിക്കുന്നത്. മാതൃകാപരമായാണ് മോദി ഇന്ത്യയെ നയിക്കുന്നത്. അദ്ദേഹം ശരിക്കും കാരിരുമ്പിൻെറ കരുത്തുള്ള ഇച്ഛാശക്തിയുള്ള മനുഷ്യനാണ്.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
Modi@8 | നരേന്ദ്രമോദി കാരിരുമ്പിൻെറ കരുത്തും ഇച്ഛാശക്തിയുള്ള മനുഷ്യൻ: യോഗി ആദിത്യനാഥ്
Open in App
Home
Video
Impact Shorts
Web Stories